രുചിയില്‍ മാത്രമല്ല ഗുണത്തിലും മുമ്പനാണ് കോളിഫ്‌ളവര്‍. കോളിഫഌവറിന്റെ ശൗര്യത്തിന് മുന്നില്‍ കാന്‍സര്‍പോലും തോറ്റോടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കോളിഫഌവര്‍, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ക്ക് ഈ സവിശേഷ ഗുണമുണ്ടെന്ന് ഒറിഗോണ്‍ സര്‍വ്വകലാശാലയിലെ ലിനസ് പോളിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവയിലടങ്ങിയിരിക്കുന്ന സള്‍ഫോറാഫേന്‍ എന്ന ഫൈറ്റോകെമിക്കലാണ് അര്‍ബുദസാധ്യതകളുള്ള കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ സഹായിക്കുന്നത്. കോശങ്ങളെ അര്‍ബുദ ബാധയില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വയേണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സും ഗവേഷണത്തെ പിന്താങ്ങിയിട്ടുണ്ട്. കോളിഫഌവര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് പറയുന്ന ഗവേഷകര്‍ ഇതുപയോഗിച്ച് അര്‍ബുദത്തിനുള്ള ഔഷധം വികസിപ്പെടുക്കാന്‍ കഴിയുമെന്നും പ്രതീക്ഷ പുലര്‍ത്തുന്നു.
ബ്രാസ്സിക്ക ഒലേറേഷ്യ സസ്യവര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് കോളിഫഌവര്‍, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍.മുമ്പ് വടക്കേ ഇന്ത്യയിലും. വടക്കുകിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശമാണ് ഇതിന്റെ ജന്മദേശം. ഇന്ത്യയില്‍ ആദ്യകാലത്ത് വടക്കുഭാഗങ്ങളില്‍ മാത്രമാണ് ഇത് വ്യാപാരാടിസ്ഥാനത്തില്‍ വളര്‍ത്തിയിരുന്നത്. ഇപ്പോഴാകട്ടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. വിത്തു മുളപ്പിച്ചാണ് ഇത് വളര്‍ത്തിയെടുക്കുന്നത്
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..