100 Mbps ഇന്റര്നെറ്റുമായി ബി.എസ്.എന്‍.എല്‍;
തുടക്കം പൂണെയില് ഭാരത് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍)
ഇതുവരെ നല്‍കിയ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെല്ലാം കടത്തിവെട്ടും പുതിയതായി പ്രഖ്യാപിച്ച ഇന്റര്‍നെറ്റ്.
100 Mbps വേഗമുള്ള ഇന്റര്‍നെറ്റാണ് കമ്പനി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.
പൂണെയിലാണ് പദ്ധതിക്ക് തുടക്കം.
'ഫൈബര്‍ ടു ഹോം'
(fibre to the home - FTTH) സര്‍വീസിന്റെ ഭാഗമായാണ് പൂണെയില്‍ പുതിയ സേവനം ആരംഭിക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍.പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസക്കാലം നൂറ് ഉപയോക്താക്കള്‍ക്ക് പുതിയ പദ്ധതി പരീക്ഷണാര്‍ഥം ലഭ്യമാകും.
ഇതിന് മുമ്പും ഇത്തരം പല പദ്ധതികളുടെയും പരീക്ഷണത്തിന് പൂണെ വേദിയായിട്ടുണ്ട്.
ഏതാനും 100 Mbps ലൈനുകള്‍ (Mbps -
millions of bits per second or megabits per second) കഴിഞ്ഞ മാസങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതായി ബി.എസ്.എന്‍.എല്‍.പൂണെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി.കെ.മഹീന്ദ്ര അറിയിച്ചു.
ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണ് എഫ്.ടി.ടി.എച്ച്.സര്‍വീസ് ലഭ്യമാക്കുക. 'ഗിഗാബൈറ്റ്-കാപ്പബിള്‍ പാസീവ് ഓപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക്'
(GPON) ആണ് പുതിയ സര്‍വീസിന് ഉപയോഗിക്കുക.
അതിവേഗ ഡൗണ്‍ലോഡിങും അപ്‌ലോഡിങും ഇതുവഴി സാധ്യമാകും.
രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സര്‍വീസില്‍ 80
ശതമാനം പങ്കും തങ്ങള്‍ക്കാണെന്ന് ബി.എസ്.എന്‍.എല്‍.അവകാശപ്പെടുന്നു.
ഈ മേധാവിത്വം കൂടുതല്‍ ഉറപ്പാക്കാന്‍ പുതിയ അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസ് സഹായിക്കുമെന്ന കാര്യം ഉറപ്പാണ്.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..