എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 22 September 2011

ഓര്‍മക്കുറവുണ്ടോ?കൊളസ്‌ട്രോള്‍പരിശോധിക്കു....




ഓര്‍മക്കുറവുണ്ടോ? എങ്കില്‍ കൊളസ്‌ട്രോള്‍ നില പരിശോധിക്കുന്നതു
നല്ലതാണ്‌. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക്‌ മറവിരോഗം ബാധിക്കാനുള്ള
സാധ്യത കൂടുതലാണെന്നാണു പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്‌.

അല്‍ഷിമേഴ്‌സ്
രോഗത്തിനു കാരണമായി മസ്‌തിഷ്‌കത്തില്‍ കാണപ്പെടുന്ന ആവരണവുമായി
കൊളസ്‌ട്രോളിനു ബന്ധമുണ്ടെന്ന്‌ ജപ്പാനിലെ ഖയിഷു സര്‍വകലാശാലയിലെ ഗവേഷകര്‍
കണ്ടെത്തി. 40-നും 79-നും ഇടയില്‍ പ്രായമുള്ള അല്‍ഷിമേഴ്‌സ് രോഗമില്ലാത്ത
2587 പേരുടെ കൊളസ്‌ട്രോള്‍ നില പരിശോധിച്ചാണു പഠനം ആരംഭിച്ചത്‌.
തുടര്‍ന്ന്‌ പതിനഞ്ചു വര്‍ഷം വരെ നിരീക്ഷണത്തിലായിരുന്ന, മരണമടഞ്ഞ 147
പേരുടെ ശരീരഭാഗങ്ങള്‍ പരിശോധിച്ചു. ഇതില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍
ഉണ്ടായിരുന്ന 57 പേര്‍ക്കു മരിക്കുംമുമ്പ്‌ ഡിമെന്‍ഷ്യ
ബാധിച്ചിരുന്നുവെന്ന്‌ കണ്ടെത്തി.

മസ്‌തിഷ്‌കത്തിലെ
നാഡീകോശങ്ങള്‍ക്കിടയില്‍ അമിലോയ്‌ഡ് പ്രോട്ടീന്‍ അടിഞ്ഞുണ്ടാകുന്ന ആവരണം
മറവിരോഗത്തിനു കാരണമാകുന്നതാണ്‌. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള 86 ശതമാനം
പേരിലും ഈ ആവരണം കൂടുതലായി രൂപപ്പെടുന്നുവെന്നു പഠനത്തില്‍ തെളിഞ്ഞു.

എന്നാല്‍
ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതു
മറവിരോഗികള്‍ക്കു ഗുണം ചെയ്യുമോയെന്ന്‌ കണ്ടെത്തിയിട്ടില്ലെന്നും
ഗവേഷകര്‍ പറഞ്ഞു.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites