എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 22 September 2011

കരിക്കിന്‍ വെള്ളം ഉത്തമ ഔഷധം








പൊരിവെയിലില്‍ അല്‍പദൂരം നടന്നാലുടന്‍ ദാഹവും ക്ഷീണവും
ഉണ്ടാകാറില്ലേ? അതികഠിനമായ സൂര്യതാപം ശരീരത്തിലെ ഗ്ലൂക്കോസും ഊര്‍ജവും
നഷ്‌ടപ്പെടുത്തുന്നതിനാലാണിത്‌. ഇതു പരിഹരിക്കാന്‍ പലരും എനര്‍ജി
ഡ്രിങ്കുകളെയോ നുരഞ്ഞുപൊന്തുന്ന സോഡയേയോ ആശ്രയിക്കുകയാണു പതിവ്‌. വിവിധ
നിറത്തിലും മണത്തിലുമുള്ള കൃത്രിമ പഴച്ചാറുകളും വിപണിയില്‍ സുലഭമാണ്‌.
ആരോഗ്യത്തിനു ഹാനികരമായ ഇവ വാങ്ങി ഉപയോഗിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍
ഏറെ സുലഭമായ കരിക്കിന്‍വെള്ളത്തെ പലരും വിസ്‌മരിക്കുകയാണ്‌. വിപണിയിലെ
കുപ്പിയിലടച്ച ലഘുപാനീയങ്ങളേക്കാള്‍ ഏറെ ഗുണംചെയ്യുന്നതാണു
കരിക്കിന്‍വെള്ളം.



ഇളനീര്



പുറമേനിന്നു കഴിക്കുന്ന, അമിതമായി
സുഗന്ധവ്യഞ്‌ജനങ്ങളും മസാലകളും ചേര്‍ന്ന ഭക്ഷണം പലപ്പോഴും വയറിളക്കത്തിനു
കാരണമാകാറുണ്ട്‌. എന്നാല്‍, രോഗബാധിതര്‍ക്കു നിര്‍ജലീകരണത്തിലൂടെ
ശരീരത്തില്‍നിന്നു ജലാംശം നഷ്‌ടപ്പെടുന്നതു തടയാന്‍ കരിക്കിന്‍വെള്ളത്തിനു
സാധിക്കും.

വേനല്‍ക്കാലത്തും മറ്റും ശരീരത്തിനുണ്ടാകുന്ന അമിത
ചൂട്‌ ശമിപ്പിക്കാനും കരിക്കിന്‍വെള്ളത്തിനാകും. ചിക്കന്‍പോക്‌സ്
ബാധിതരില്‍ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിനും തുടര്‍ന്നുണ്ടാകുന്ന
പാടുകള്‍ക്കും കരിക്കിന്‍വെള്ളം ഉത്തമ ഔഷധമാണ്‌. കരിക്കിന്‍വെള്ളത്തില്‍
മുക്കിയ മൃദുവായ ടവ്വല്‍ ഉപയോഗിച്ച്‌ ശരീരം തുടയ്‌ക്കുകയാണു പ്രതിവിധി.
സൂര്യതാപത്തിനും
ഇതു പരിഹാരമാണ്‌. മദ്യപാനികളേയും കരിക്കിന്‍വെള്ളം രക്ഷിക്കാറുണ്ട്‌.
അമിതമായി മദ്യപിച്ചതിനേത്തുടര്‍ന്നുണ്ടാകുന്ന ഹാങ്‌ഓവര്‍ അകറ്റാന്‍
കരിക്കിന്‍വെള്ളത്തില്‍ നാരങ്ങാനീരു ചേര്‍ത്തു കുടിച്ചാല്‍ മതിയാകും.
സാലിനും ആല്‍ബുമിനും അടങ്ങിയിരിക്കുന്നതിനാല്‍ കോളറാ രോഗികള്‍ക്കും ഈ
മിശ്രിതം ഉത്തമമാണ്‌.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites