എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, 14 September 2011

ആരോഗ്യദായകമായ നാരുകള് ഉള്ളിയുടെ പുറംതൊലിയില് ...










ആരോഗ്യത്തിന്
നാരുകള്‍
അടങ്ങിയ ഭക്ഷണം കഴിക്കണം .നിരവധി ജീവിതശൈലീരോഗങ്ങളെ
അകറ്റാന്‍
നാരുകളടങ്ങിയ
ഭക്ഷണത്തിനു
കഴിയും. ഫിനോളിക് സംയുക്തങ്ങളാകട്ടെ
ധമനീരോഗങ്ങളെ
തടയുകയും
അര്‍ബുദത്തെ പ്രതിരോധിക്കുകയും
ചെയ്യും.ഇതെല്ലാം നമുക്ക് ഉള്ളിത്തൊലിയില്‍
നിന്ന് ലഭിക്കും.ഉള്ളിയുടെ ഉണങ്ങിയ തൊലിയിലും പുറമെയുള്ള കട്ടിയുള്ള രണ്ടു പാളികളിലും നാരുകളും ഫേïവനോയിഡുകളും ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.യൂറോപ്യന്‍ യൂണിയന്‍, സ്‌പെയിന്‍, ഹോളണ്ട്, യു കെ മുതലായ രാജ്യങ്ങളില്‍ ഓരോ വര്‍ഷവും ഉള്ളിയുടെ മാത്രം 5 ലക്ഷം ടണ്‍ പാഴ്‌വസ്തുക്കളാണ് ഉണ്ടാകുന്നത്. ഇത് അവിടങ്ങളില്‍ ഒരു പരിസ്ഥിതിപ്രശ്‌നം പോലുമാണ്. ബ്രൗണ്‍നിറത്തിലുള്ള പുറംതൊലി, പുറത്തെ കട്ടിയുള്ള പാളികള്‍, വേര്, തണ്ട്, കൂടാതെ വ്യാവസായികാവശ്യ
ത്തിനുപയോഗിക്കാന്‍
സാധിക്കാത്ത
വലുപ്പം കൂടിയ സവാള, കേടായ ഉള്ളികള്‍ ഇവയെല്ലാം പാഴാകുന്നവയുടെ
ഗണത്തില്‍പ്പെടും.സ്‌പെയിനിലെ മാഡ്രിഡ് സര്‍വകലാശാലയിലെ


ഗവേഷകയായ
വനേസ ബെനിറ്റസിന്റെ നേതൃത്വത്തിലാണ്
പഠനം നടത്തിയത്. പഠനസംഘം യു കെയിലെ ക്രാന്‍ഫീല്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി
ചേര്‍ന്നാണ് ഉള്ളിയുടെ ഏതൊക്കെ ഭാഗങ്ങള്‍ക്കാണ് ഉപയോഗം ഉള്ളത് എന്ന പരീക്ഷണം നടത്തിയത്.ആരോഗ്യദായകമായ നാരുകള്‍ ഉള്ളിയുടെ പുറംതൊലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഫിനോളിക്
സംയുക്തങ്ങളായ
ക്യുര്‍സെറ്റിന്‍, ഔഷധ ഗുണങ്ങളുള്ള ചില ഫേïവനോയിഡുകള്‍ മുതലായവയും ഉള്ളിയുടെ ബ്രൗണ്‍ തൊലിയില്‍ അടങ്ങിയിട്ടുണ്ട്.
മാംസളമായ
രണ്ടുനിര
പുറംപാളിയിലും
ഡയറ്ററി ഫൈബറുകളും ഫേïവനോയിഡുകളും അടങ്ങിയിരിക്കുന്നു.ഹൃദ്രോഗം, ഉദരരോഗങ്ങള്‍, വന്‍കുടലിലെ അര്‍ബുദം, ടൈപ്പ് 2 ഡയബറ്റിസ്, പൊണ്ണത്തടി മുതലായ രോഗങ്ങള്‍ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ നാരുകളടങ്ങിയ ഭക്ഷണത്തിനു കഴിയും. അതേസമയം ഫിനോളിക് സംയുക്തങ്ങള്‍ക്കാകട്ടെ ധമനീ രോഗങ്ങളെയും അര്‍ബുദത്തെയും തടയാനുള്ള കഴിവുണ്ട്. ഉള്ളിത്തൊലിയിലും
ഉള്ളിയുടെ
പുറംപാളികളിലും
ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ആന്റി ഓക്‌സിഡന്റുകളുംഇവയില്‍
ധാരാളമായുണ്ട്.വലിച്ചെറിയുന്ന
ഉള്ളിയില്‍
ഫ്രക്ടന്‍സും സള്‍ഫറസ് സംയുക്തങ്ങളും ധാരാളമായുണ്ട്.
ഫ്രക്ടനുകള്‍
പ്രിബയോട്ടിക്‌സ് ആണ്. അവ വന്‍കുടലിലെ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും സഹായകമാണ്. ഇത് ആരോഗ്യം നല്‍കുന്നു. സള്‍ഫറസ് സംയുക്തങ്ങള്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തെ കുറയ്ക്കുകയും രക്തപ്രവാഹം സുഗമമാക്കുകയും
അങ്ങനെ ഹൃദയാരോഗ്യം നല്‍കുകയും ചെയ്യുന്നു.



0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites