അസഹനീയമായ വേദനയുളവാക്കുന്ന തലവേദനയാണ്
മൈഗ്രേന്‍. അപ്രതീക്ഷിതമായാണ് മൈഗ്രേന്
അനുഭവപ്പെടുന്നത്. നാടന്ഭാഷയില്
കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നിങ്ങനെയും
മൈഗ്രേന്‍ അറിയപ്പെടുന്നു. ഇത് ആണ്പെണ്ഭേദമന്യേ ആര്ക്കും എപ്പോള്
വേണമെങ്കിലും പിടിപെടാം. കണ്ണിനുള്ളില്
ശക്തമായ വേദന
അനുഭവപ്പെടുക.
കണ്ണില്‍ പ്രകാശം മിന്നിമറയുന്നതുപോലെ
തോന്നുക, കാഴ്ചയ്ക്ക് മങ്ങല്‍, ശരീരത്തിന് തളര്ച്ച എന്നിവ
മൈഗ്രേനിന്റെ ലക്ഷണമാണ്.
പാരമ്പര്യഘടകങ്ങള്‍ ഒരു പരിധിവരെ
മൈഗ്രേന് കാരണമാകുന്നു. ഉറക്കമിളപ്പ്,
കാലാവസ്ഥാമാറ്റങ്ങള്‍, സമയംതെറ്റി ഭക്ഷണം
കഴിക്കുന്നത്, ചോക്ക്ലേറ്റ്, റെഡ്വൈന്
തുടങ്ങിയവയും മൈഗ്രേന്‍ പിടിപെടാന്‍ ഇടയാക്കും. ചെറിയ
കാര്യങ്ങള്ക്കുപോലും മാനസിക സമ്മര്ദ്ദം
അനുഭവിക്കുന്നവര്‍ക്ക് ഈ
അസുഖം പിടിപെടാനുള്ള
സാധ്യത കൂടുതലാണ്.
അലോപ്പതിയില്‍ ഏറെക്കാലം മരുന്ന് കഴിച്ചാലും മൈഗ്രേന്
പൂര്ണമായി
മാറണമെന്നില്ല. എന്നാല്‍ ഒരുമാസം ചിട്ടയായി ആയുര്വേദ ചികില്സയിലൂടെ മൈഗ്രേന്
എന്നെന്നേക്കുമായി ഭേദമാക്കാനാകും. മൈഗ്രേന് താഴെ പറയുന്ന ചികിത്സകളാണ്
ആയുര്വേദത്തിലുള്ളത്.
ത്രിഫലാദി വെളിച്ചെണ്ണയും ബലാധാത്ര്യാദി,
ക്ഷീരബല, ധന്വന്തരം എന്നീ എണ്ണകള്‍ പുരട്ടണം.
ഇരട്ടിമധുരം, ചന്ദനം, എരിവേലി, രാമച്ചം, കൊട്ടം
എന്നിവ ചേര്ത്ത് പഞ്ചഗന്ധ
ചൂര്ണ്ണം
ആട്ടിന്പാലില്
അരച്ച് നെറ്റിയില്
പുരട്ടുക. ചെറുവഴുതനയില അരച്ച് നെറ്റിയില് പുരട്ടുക.
അണുതൈലം കൊണ്ട്
നസ്യം, ശിരോവസ്തി
എന്നിവ ചെയ്യുന്നത്
നല്ലതാണ്. മൈഗ്രേന്‍ ഉള്ളവര്‍ വെയില് കൊള്ളരുത്.
അച്ചാറുകള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക.
മൈഗ്രേന്‍ കുറയ്ക്കാന്‍ ഇഞ്ചി
ദുസ്സഹമായ മൈഗ്രേനും മറ്റു പലവിധ തലവേദനകളും
അകറ്റാന്‍ ഇഞ്ചിക്ക് കഴിയുമെന്ന് പഠന റിപ്പോര്ട്ടുകള് .മൈഗ്രേന്
ഉള്ള രോഗികള്
ദിവസേനയുള്ള ഭക്ഷണത്തില്‍ വേവിക്കാത്ത
ഇഞ്ചി ഉള്‍പ്പെടുത്തിയാല്‍ മൈഗ്രേന്‍ വരുന്ന തവണകള്‍ കുറഞ്ഞതായി
ഈ പഠനം
കണ്ടെത്തിയിട്ടുണ്ട് .വേദന വന്നാല്
തന്നെ അവിടെ
തീവ്രത വളരെ
കുറവായിരിക്കുമത്രേ .വേദന ഇല്ലാതാകുവാന്
നാം കഴിക്കുന്ന
ആസ്പിരിന്‍ ഗുളികകളോട് സമാനമായിട്ടാണ്
ഇഞ്ചി പ്രവര്ത്തിക്കുക എന്നും
പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടത്രേ.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..