എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, 14 September 2011

ഡോക്ടറെ കാണാതെ മരുന്നുകടകളില്‍ നിന്നും വാങ്ങി ഗുളികകള് മുറിച്ചു കഴിക്കുന്നത് ദോഷം







ഡോക്ടറെ
കാണാതെ രോഗങ്ങള്‍ക്ക് മരുന്നുകള്‍ സ്വയം നിര്‍ണയിച്ച് മരുന്നുകടകളില്‍
നിന്നും വാങ്ങിക്കഴിയ്ക്കുന്നതും
ഡോസുകള്‍സ്വയം നിശ്ചയിക്കുന്നതുമെല്ലാം
ആളുകളില്‍
പലരുടെയും
ശീലമാണ്.

ഇത്തരത്തിലുള്ള
സ്വയം ചികിത്സ എത്ര അപകടകരമാണെന്നകാര്യം
പലര്‍ക്കും അറിയില്ലെന്നതാണ്
സത്യം. ഇനി ഡോക്ടറെ കണ്ടാല്‍ത്തന്നെയും നിര്‍ദ്ദേശിച്ച ഡോസിലുള്ള ഗുളിക കിട്ടിയില്ലെങ്കില്‍
കിട്ടുന്നതുവാങ്ങി
മുറിച്ചുപയോഗിക്കുന്നവരാണ്
മറ്റൊരു കൂട്ടര്‍.

250എംജി യുടെ ഗുളിക കഴിയ്ക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതെങ്കില്‍
500 എംജിയുടേത്
വാങ്ങി നേര്‍പകുതിയാക്കിയാണ്
പലപ്പോഴും
നമ്മള്‍ ഉപയോഗിക്കുക.

എന്നാല്‍
ഇത്തരത്തില്‍
ഗുളികകള്‍
മുറിച്ച്
ഉപയോഗിക്കുന്നത്
അപകടകരമാണെന്നാണ്
പുതിയ പഠനങ്ങള്‍ പറയുന്നത്. ബെല്‍ജിയത്തിലെ ഖെന്റ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.

അഞ്ചു പേരെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി സജ്ജരാക്കിയായിരുന്നു
പഠനം. ഇവര്‍ക്ക് ഗുളിക നേര്‍പകുതിയാക്കാനായി
കൃത്യമായി
മുറിച്ചെടുക്കാന്‍
കഴിയുന്ന
ഉപകരണങ്ങളും
നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഗുളികകള്‍ മുറിച്ചപ്പോള്‍
പലപ്പോഴും
അളവ് പാളി.

പ്രത്യേക
ഉപകരണം ഉപയോഗിച്ചിട്ടുപോലും
ഗുളിക കൃത്യമായി മുറിയ്ക്കാനുള്ള
ശ്രമത്തിന്റെ
13ശതമാനവും
പാളി. ഇത്തരത്തില്‍ ഗുളികകളുടെ അളവില്‍ പ്രത്യേകിച്ചു ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കാര്യത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കുമത്രേ.

ചെറിയ ഡോസുകളിലുള്ള മരുന്നുകളുടെ ലഭ്യത വ്യാപകമാക്കുകയാണ്
ഈ പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് ഗവേഷകര്‍ പറയുന്നു.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites