ആധുനിക വൈദ്യശാസ്ത്രം മാറാരോഗമായി
പരിഗണിക്കുന്ന ഒന്നാണ് രക്താതിമര്ദ്ദം .എന്നാല്പല രോഗങ്ങളുടെയും
മുന്നോടി ആയാണ് ബിപി ശരീരത്തില്പ്രത്യക്ഷപ്പെടുന്നത്.
രക്താതിമര്ദ്ദത്തിന് കാരണഭൂതമായ ഘടകങ്ങളെ ശരീരത്തില്നിന്ന് ഇല്ലായ്മ
ചെയ്യുന്നതിലൂടെയും, ആഹാര വിഹാരങ്ങളെ
ക്രമീകരിച്ച് ചിട്ടയായ ജീവിതചര്യ പാലിക്കുന്നതിലൂടെയും, ത്രിദോഷ ശമനങ്ങളായ
ഔഷധ സേവയിലൂടെയും
ഈ രോഗത്തെ
പൂര്ണ്ണമായും
നിയന്ത്രണ വിധേയമാക്കാമെന്ന് ആയുര്വേദശാസ്ത്രം വിവക്ഷിക്കുന്നു.
ജീവനുള്ളിടത്തോളംകാലം ഹൃദയം സങ്കോചിക്കുകയും
വികസിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ശരീരത്തിന്റെ
എല്ലാ ഭാഗത്തും
രക്തം ചെന്നെത്തുന്നത്
ഈ പ്രവര്‍ത്തനം കൊണ്ടാണ്.
ഹൃദയം സങ്കോചിക്കുമ്പോള്രക്തം ധമനികളിലേക്ക്
ശക്തമായി പ്രവഹിക്കുന്നു. ഹൃദയം വികസിക്കുമ്പോള്രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്തുന്നു. ഈ പ്രക്രിയയാണ് ജീവന്നിലനിര്ത്തുന്ത്.
രക്തം ഹൃദയത്തിലേക്ക്
തിരിച്ചെത്തുമ്പോള്‍(ഹൃദയം വികസിക്കുമ്പോള്‍)
സിരകളിലെ മര്ദ്ദം കുറഞ്ഞിരിക്കും. ഇതിനെ വികാസമര്ദ്ദം എന്നു
പറയുന്നു. ഹൃദയം സങ്കോചിക്കുമ്പോള്രക്തത്തെ ധമനികളിലേക്ക്
തള്ളി വിടാന്കൂടുതല്ശക്തിപ്രയോഗിക്കേണ്ടി
വരും. ആയതിനാല്‍ആ സമയം
രക്ത സമ്മര്ദ്ദം കൂടിയിരിക്കും.
ഇതിനെ സങ്കോച
മര്ദ്ദം
എന്നു പറയുന്നു.
ഒരു വ്യക്തിയുടെ
ആരോഗ്യവസ്ഥയിലെ ബിപി 120-80mmHg എന്നാതാണ്
സാമാന്യ നിയമം.
140-90mmHg വരെയുള്ള വ്യതിയാനവും രോഗവസ്ഥയായി
കണക്കാക്കേണ്ടതില്ല. എന്നാല്‍ഈ
പരിധിയില്‍നിന്നുമുള്ള വര്ദ്ധനവിനെ രക്താതിമര്ദ്ദം എന്ന
രോഗാവസ്ഥയായി പരിഗണിക്കാം.
രക്തക്ഷയ (രക്തകുറവ്) ജന്യമായ രോഗങ്ങള്ഉള്ളവര്ക്ക് രക്തസമ്മര്ദ്ദം ആവശ്യമുള്ള
അളവില്നിന്നും
കുറഞ്ഞിരിക്കുകയാണ് പതിവ്. സങ്കോചമര്ദ്ദം (Systolic Pressure) 110-നും വികാസമര്ദ്ദം (Diastolic Pressure) 70-നു താഴെയുമായി
കാണപ്പെട്ടാല്അതിനെ ന്യൂനരക്തമര്ദ്ദം(Low Blood Pressure) എന്നു പറയുന്നു.
BP എന്ന ചുരുക്കപ്പേരിലാണ്
രക്തസമ്മര്ദ്ദ പ്രവണതയെ സാധാരണയായി വിളിക്കുന്നത്.
BP ക്രമം വിട്ട് വര്ദ്ധിച്ചാലും കുറഞ്ഞാലും
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളായ
ഹൃദയം, വൃക്കകള്‍,
മസ്തിഷ്കം, നേത്രങ്ങള്എന്നിവയ്ക്ക്
നാശം ഉണ്ടാകും.
രക്തസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന
പ്രധാനവില്ലന്കൊളസ്ട്രോള്(കൊഴുപ്പ്) ആണ്.
കൊഴുപ്പ് രക്തധമനികളെ ചുരുക്കുകയും
രക്തസഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുകയും
ചെയ്യുമ്പോള്രക്തസമ്മര്ദ്ദം വര്ദ്ധിപ്പിക്കുന്നു.
ഇത് ഹൃദയത്തിന്റെ
ജോലിഭാരം വര്ദ്ധിപ്പിക്കുന്നു. അപ്പോള്ഹൃദയപേശികള്ക്ക് വലിപ്പം
കൂടുന്നു. ഇങ്ങനെ വികസിക്കുന്ന ഹൃദയത്തിന് കൂടുതല്പ്രാണവായുവും പോഷണവും
നല്കാന്കൂടുതല്രക്തം
ആവശ്യമാണെങ്കിലും അത് ലഭ്യമാക്കാന്സാധ്യമാകാതെ വരുമ്പോള്നെഞ്ചുവേദന ആരംഭിക്കും.
നെഞ്ചുവേദന വര്ദ്ധിച്ചാല്ഹൃദയം സ്തംഭിക്കും.
ഇത് മൂലം
ഹൃദയത്തിന്റെ പ്രവര്ത്തനം നിലയ്ക്കുക, ഒരു
വശമോ രണ്ട്
വശമോ തളരുക,
കണ്ണുകള്ക്ക് പെട്ടെന്ന് കാഴ്ച ഇല്ലാതാവുക
തുടങ്ങിയവയൊക്കെ സംഭവിക്കാം. ഇത്തരം
ഒരു സ്ഥിതിയിലായിരിക്കും
പലരെയും ആശുപത്രിയില്എത്തിക്കുന്നത്.
BPയുടെ ക്രമാതീതമായ വര്ദ്ധനവ് മൂലം സംഭവിക്കുന്നത്
1. തലച്ചോറിലേക്കുള്ള സൂക്ഷ്മധമനികള്പൊട്ടുക.
2. രക്തസ്രാവം
3. രക്തം കട്ടപിടിക്കല്
4. മേല്പ്പറഞ്ഞവ
മൂലം ഉണ്ടാകുന്ന
പക്ഷാഘാതം
5. വൃക്കകളുടെ പ്രവര്ത്തനമാന്ദ്യം
6. കണ്ണിലെ സൂക്ഷ്മധമനികള്പൊട്ടി കാഴ്ച ശക്തി
നഷ്ട
പ്പെടുക.
BPയുടെ ലക്ഷണങ്ങള്
1. തലയുടെ പിന്ഭാഗത്ത് വേദന
2. തലയ്ക്ക് ഭാരം
3. കാഴ്ച വികലമാകുക (രണ്ടായി കാണുകയോ,
വ്യക്തമാകാതിരിക്കുകയോ).
4. ശരീരത്തില്തരിപ്പ് അനുഭവപ്പെടുക.
5. വാക്കുകള്കുഴയുക.
6. ആലസ്യം തോന്നുക.
7. ഉറക്കമില്ലായ്മ
8. വിശപ്പ് കുറയുക
9. അധികം വിയര്ക്കുക
10. അകാരണമായ ദേഷ്യം, അസഹ്യത
11. നെഞ്ചിടിപ്പ് കൂടുക (സ്വയം
അനുഭവപ്പെടുക)
12. ഏകാഗ്രത കിട്ടാതിരിക്കുക
13. ബലക്ഷയം
മുന്കരുതലുകള്
ബോധപൂര്‍വ്വം
മുന്‍കരുതലുകള്‍സ്വീകരിച്ചാല്‍ഈ
രോഗത്തെ നിയന്ത്രിക്കാനും
നിരോധിക്കാനും കഴിയും.
1. ശരീരഭാരം വര്ദ്ധിക്കാതെ നോക്കുക
2. ഭക്ഷണ നിയന്തണങ്ങളും ലഘുവ്യായാമങ്ങളും
ശീലി
ക്കുക.
3. ഭക്ഷണത്തിലെ ഉപ്പും കൊഴുപ്പും പരമാവധി കുറയ്ക്കു
ക.
4. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക.
5. ചായ, കാപ്പി,
എന്നിവ നിയന്ത്രിക്കുക.
6. ശുദ്ധജലം, കരിക്കിന്വെള്ളം പഴച്ചാറുകള്എന്നിവ
ശീല
മാക്കുക.
7. പഴങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്എന്നിവ പതിവ്
ഭക്ഷണത്തില്ഉള്പ്പെടുത്തുക.
8. ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, അച്ചാറുകള്‍,
ഉണക്കമത്സ്യം (ഉപ്പിട്ടത്) എന്നിവ പൂര്ണ്ണമായും
ഒഴിവാ
ക്കുക.
9. സസ്യാഹാരം ശീലമാക്കുക
10. എണ്ണപ്പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ
ഭക്ഷ
ണങ്ങള്എന്നിവ
ഒഴിവാക്കുക. മുളപ്പിച്ച പയറ് വര്ഗ്ഗ
ങ്ങള്‍, അരി,
ഗോതമ്പ് എന്നിവ
ശീലിക്കുക.
11. പകല്ഉറക്കം ഒഴിവാക്കുക.
12. പാരമ്പര്യമായി ബിപി ഉള്ളവര്കൃത്യമായും ബിപിപരി
ശോധന നടത്തുക.
13. കൊഴുപ്പ് മാറ്റിയ മോരും, സംഭാരവും ഉപയോഗിക്കാം.
മറ്റ് പാല്ഉല്പ്പന്നങ്ങള്(തൈര്, വെണ്ണ,
പാല്ചേര്ന്ന
മധുരപലഹാരങ്ങള്‍) ഒഴിവാക്കുക. മിതമായ
രീതിയില്
പശുവിന്നെയ്യ്
ഉപയോഗിക്കാം.
14. തഴുതാമ, മുള്ളന്ചീര, മുരിങ്ങ, കുമ്പളം,
വാഴപ്പിണ്ടി,
കോവയ്ക്ക എന്നിവ മൂത്രം ധാരാളമായി പോകാന്
സഹായിക്കും, അതുവഴി രക്താതിമര്ദ്ദം കുറയ്ക്കാന്
സഹായിക്കുന്നതുമാണ്. നാരുള്ള ഭക്ഷണങ്ങള്കഴി
ക്കുക.
15. കഴിയുന്നതും തുടരെത്തുടരെ ഡോക്ടര്മാരെ മാറി
മാറി
പരീക്ഷിക്കാതിരിക്കുക.
16. മാനസിക ഊര്ജ്ജസ്വലതയ്ക്ക്-ഇഷ്ടപ്പെട്ടതൊഴില്‍,
വായന, എഴുത്ത്
തുടങ്ങിയവയൊക്കെ സാധനക്കനുസ
രിച്ച് സ്വീകരിക്കാം.
മറ്റുരോഗങ്ങളുടെ അനുബന്ധമായുണ്ടാകുന്ന ഉയര്ന്ന രക്തസമ്മര്ദ്ദം
അതാതു രോഗങ്ങള്നേരത്തെ മനസ്സിലാക്കുകയും
ചികിത്സിക്കുകയും ചെയ്താല്ഒഴിവാക്കുന്നതേയുള്ളു.
കുറഞ്ഞ ലക്ഷണങ്ങളോടെയാണ്
പലരോഗങ്ങളും ആരംഭിക്കുന്നത്. ആയതിനാല്പലരും സ്വയം
ചികിത്സ നടത്തുന്ന
പതിവുണ്ട്. നിര്ദ്ദിഷ്ടകാലത്തും അളവിലും അല്ലാതെ
ഉപയോഗപ്പെടുത്തുന്ന വേദനസംഹാരികള്തുടങ്ങിയവ
വൃക്കളെയും മറ്റും കേടുവരുത്തും. അതുകൊണ്ട് ഒരു
വിദഗ്ധ പരിശോധനയ്ക്കുശേഷം
മാത്രമേ മരുന്നുകള്ഉപയോഗിക്കാവു. സ്റ്റീറോയ്ഡുകളുടെ
അമിത ഉപയോഗം,
ഗര്ഭനിരോധന
ഗുളികകളുടെ ദീര്ഘകാല ഉപയോഗം എന്നിവ
രക്താതിമര്ദ്ദത്തിന് കാരണമാവാം.
ആഹാരക്രമം
1. ആഹാര സമയത്തിലും
കൃത്യതപാലിക്കേണ്ടത് അത്യാവശ്യമാണ്. രാത്രി ഭക്ഷണം 8 മണിയോടുകൂടി കഴിക്കുകയും,
ഭക്ഷണശേഷം ഒരു മണിക്കൂര്കഴിഞ്ഞ് മാത്രം
ഉറങ്ങാന്കിടക്കുകയും ചെയ്യുക.
2. ആഹാരസമയം കണക്കാക്കുമ്പോള്ഒരു പ്രധാനഭക്ഷണത്തിനു ശേഷം നാല് മണിക്കൂര്കഴിഞ്ഞ്
6 മണിക്കൂറിനുള്ളില്അടുത്ത പ്രധാനഭക്ഷണം
എന്നതാണ് ശരിയായ ക്രമം. ഇടയ്ക്കിടെ നേരം
പോക്കിനായി കൊറിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം
നല്ലതല്ല.
വ്യായാമം
ഏറ്റവും പ്രായോഗികമായ
വ്യായാമം ദിവസവും രാവിലെ 2 മുതല്‍3 വരെ
കി. മീറ്റര്തിരക്കൊഴിഞ്ഞ നിരത്തിലൂടെയുള്ള
നടത്തമാണ്. മണിക്കൂറുകളോളം ഇരുന്ന്
ജോലി ചെയ്യുന്നവര്ക്ക് വൈകുന്നേരത്തെ
നടത്തം ഉത്സാഹം
കൂടുന്നതിനും രക്ത ഓട്ടം വര്ദ്ധിപ്പിക്കുന്നതിനും
നല്ലതാണ്.
BP ഉള്ളവര്ശ്രദ്ധിക്കേണ്ട കാര്യങ്ങള്
1. ടെന്‍ഷന്‍കുറയ്ക്കുക.
2. ഞാനില്ലെങ്കില്‍ഈ ലോകത്ത്
ഒരു കാര്യവും
നടക്കുകയില്ല എന്ന ചിന്തകളയുക.
3. ഞാനില്ലെങ്കിലും, ഞാന്ചെയ്യേണ്ട
കാര്യങ്ങള്അതിലും ഭംഗിയായി മറ്റൊരാള്ചെയ്യും
എന്ന് മനസ്സിലാക്കുക.
4. കഴിവതും അനാവശ്യമായ ഗൗരവം കളഞ്ഞ് ആരുമായും
സ്നേഹപൂര്വ്വം പെരുമാറുക.
5. മറ്റുള്ളവരില്നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്ക്ഷമിക്കാന്ശീലിക്കുക.
6. അനാവശ്യമായ ക്രോധം മനസ്സില്തന്നെ തടയുക.
7. പ്രശ്നമുണ്ടാകുമെന്ന് ഉറപ്പുള്ള
സ്ഥലത്തേക്ക് കഴിവതും യാത്ര ഒഴിവാക്കുക. അതല്ലെങ്കില്സംയമനത്തോടെ പ്രശ്നങ്ങളെ നേരിടാന്ശീലിക്കുക.
8. എന്തിലും മദ്ധ്യമമായ മാര്ഗ്ഗത്തെ മാത്രം
സ്വീകരിക്കുക.
9. മാസത്തില്ഒരാനാഥാലയമെങ്കിലും സന്ദര്ശിക്കുകയും അവിടെയുള്ളവരുമായി
സൗഹൃദം സ്ഥാപിക്കുകയും
അവരെ ആശ്വസിപ്പിക്കുകയും
ചെയ്യുക.
10. മനുഷ്യര്തമ്മില്എന്നും എപ്പോഴും സമഭാവനയോടെ
പെരുമാറുക.
11. പതിവായി ഉള്ളറിഞ്ഞ് പ്രാര്ത്ഥിക്കാന്30 മിനിട്ട്
മാറ്റിവയ്ക്കുക.
12. പ്രാണായാമം നിത്യം ശീലമാക്കുക.
13. നമുക്ക് ലഭിച്ചിരിക്കുന്ന ജീവിതം
ഈശ്വരന്റെ വരദാനമായി കരുതുക.
രക്താതിമര്ദ്ദം എന്നത് ആയൂര്വേദ
മരുന്നുകള്കൊണ്ടും ചിട്ടയായ ജീവിത രീതികള്കൊണ്ടും നിയന്ത്രണവിധേയമാക്കാം.
ആയതിനാല്രോഗത്തെപ്പറ്റിയുള്ള ആകുലത
ഒഴിവാക്കുക.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..