എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 12 January 2012

തലവേദന, മലബന്ധം, കരള്‍വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്ക


പ്രകൃതി മനുഷ്യന് നല്‍കിയ അനുഗ്രഹമാണ് നെല്ലിക്ക. ജീവകം സി കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന പഴങ്ങളില്‍ നെല്ലിക്കയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ജീവകം സിയുടെ ഇരുപത് ഇരട്ടിയോളം വരും നെല്ലിക്കയില്‍. നെല്ലിക്ക ഉണങ്ങിയാല്‍പ്പോലും അതിലടങ്ങിയിട്ടുള്ള ജീവകം സി നഷ്ടപ്പെടുകയില്ല. നെല്ലിക്ക ഇന്ത്യയില്‍ എവിടെയും ലഭിക്കുന്നതാണ്. ഡെക്കാനിലും തീരദേശ ജില്ലകളിലും കാശ്മീരിലും ആണ് കൂടുതലായി ഉണ്ടാകുന്നത്.



പാരമ്പര്യ ചികിത്സയില്‍ അവിഭാജ്യ ഘടകമാണ് നെല്ലിക്ക. ച്യവനപ്രാശത്തില്‍ അടിസ്ഥാന ചേരുവ നെല്ലിക്കയാണ്. ച്യവനമഹര്‍ഷി എഴുപത് വയസ്സിനുശേഷം ച്യവനപ്രാശം ഉണ്ടാക്കി ഉപയോഗിക്കുകയും അതിന്റെ ഫലമായി അദ്ദേഹത്തിന് യുവത്വവും ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ കഴിയുകയും ചെയ്തു എന്നാണ് ആയുര്‍വേദ ചരിത്രത്തില്‍ പറയുന്നത്. ത്രിഫലയിലെ ഒരു ഘടകവും നെല്ലിക്കയാണ്. വിട്ടുമാറാത്ത തലവേദന, മലബന്ധം, കരള്‍വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്കയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം കിട്ടും എന്ന വിശ്വാസത്തിന് തലമുറകളുടെ പഴക്കമാണുള്ളത്. എന്നും രാവിലെ അല്പം നെല്ലിക്കാനീര് തേനോ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ പുതിയ ഉണര്‍വും ഊര്‍ജ്ജവും തിരിച്ചറിയാന്‍ കഴിയും. നെല്ലിക്ക പച്ചയായി ലഭിക്കാന്‍ പ്രയാസമുള്ളപ്പോള്‍ ഉണക്കിയത് പൊടിച്ചുപയോഗിക്കാവുന്നതാണ്. അച്ചാറ്, ജാം എന്നിവയുണ്ടാക്കുവാനും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. ജീവകം സി കൂടാതെ, മാംസ്യം, ജീവകം എ, കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.



പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു രോഗമാണ് സ്കര്‍വി. ഇതിനുള്ള പ്രതിവിധി കൂടിയാണ് നെല്ലിക്ക. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് പതിവായി മൂന്നു നേരവും കഴിച്ചാല്‍ മതി.



മുടി വളരുന്നതിനും മുടിക്ക് ബലവും കാന്തിയും ഉണ്ടാകുവാനും നെല്ലിക്ക നല്ലതാണ്. ബ്രഹ്മിയുടെയും നെല്ലിക്കയുടെയും നീര് ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണ തേച്ച് കുളിച്ചാല്‍ മുടി ധാരാളമായി വളരുകയും തിളക്കമുള്ളതാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. വയറില്‍ അസ്വസ്ഥതകളുണ്ടാകുമ്പോഴും മഞ്ഞപ്പിത്തം, വിളര്‍ച്ച എന്നിവ ബാധിക്കുമ്പോഴും നെല്ലിക്കാനീരില്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം ലഭിക്കും.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites