എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, 22 January 2012

പൊതു വിജ്ഞാനം-76 ( G K )




1. ജീവികള്‍ അധിവസിക്കുന്ന ഭൌമഭാഗം?

2. അമാനിറ്റ എന്ന കുമിളില്‍ അടങ്ങിയിട്ടുള്ള മാരകവിഷം?

3. ചണസസ്യത്തില്‍നിന്ന് നിര്‍മ്മിക്കുന്ന വസ്തു?

4. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

5. കപ്പല്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന മരം?

6. മൃദുകാണ്ഡങ്ങളുള്ള ചെറിയ ചെടികള്‍?

7. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

8. പരുത്തിയില്‍ 90 ശതമാനവും ........... ആണ്?

9. ഇലയില്‍ ആസ്യരന്ധ്രങ്ങള്‍ ഇല്ലാത്ത ഒരു സസ്യം?

10. ക്ളോറോഫില്‍ ഇല്ലാത്ത കരസസ്യം?

11. പാവപ്പെട്ടവന്റെ തടി?

12. സ്ക്ളീറന്‍കൈമ കോശങ്ങളുടെ കടുപ്പത്തിന് കാരണമായ വസ്തു?

13. ലോകത്തില്‍ ഏറ്റവും വലിയ ഇലയുള്ള സസ്യം?

14. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?

15. തായ്ത്തടിയില്‍ ആഹാരം സംഭരിച്ച് വയ്ക്കുന്നതും പുഷ്പിച്ചാല്‍ വിളവ് കുറയുന്നതുമായ ഒരു സസ്യം?

16. മൈക്രോസ്കോപ്പ് കണ്ടുപിടിച്ചത്?

17. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ എന്തിനെപ്പറ്റിയുള്ള പഠനവും നിഗമനങ്ങളുമാണുള്ളത്?

18. ഹോര്‍ത്തൂസ് മലബാറിക്കസ് എഴുതിയതാര്?

19. ജീവന്റെ ഭൌതിക അടിസ്ഥാനഘടകം എന്നറിയപ്പെടുന്നത്?

20. ഹരിതകം അടങ്ങിയിട്ടുള്ള രണ്ട് ഏകകോശ സസ്യങ്ങള്‍?

21. ആഹാരം സംഭരിച്ചുവച്ചിരിക്കുന്ന വേരുകള്‍?

22. വേദനസംഹാരിയായ മോര്‍ഫിന്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സസ്യം?

23. കഞ്ചാവിന്റെ ശാസ്ത്രീയനാമം?

24. സസ്യത്തിന്റെ പ്രത്യുത്പാദനാവയവം?

25. ഒരു പൂവിന്റെ സ്ത്രീ ലൈംഗികാവയവം?

26. ഉണങ്ങിവരണ്ട മണലാരണ്യത്തില്‍ വളരുന്ന സസ്യങ്ങള്‍?

27. പക്ഷികള്‍ മുഖാന്തിരം നടക്കുന്ന പരാഗണം?

28. ഉപ്പിന്റെ അംശം അധികമുള്ള മണ്ണില്‍ വളരുന്ന സസ്യങ്ങള്‍?

29. സസ്യചലനദിശ ഉദ്ദീപനത്തിന്റെ ദിശയാല്‍ നിര്‍ണയിക്കപ്പെടുന്ന ചലനം?

30. ഭൂഗുരുത്വാകര്‍ഷണത്തിന്റെ ദിശയില്‍ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

31. സസ്യഭാഗത്തിന്റെ വളര്‍ച്ചയുടെ ദിശ ഉദ്ദീപനദിശയ്ക്ക് വിപരീതമായ ചലനം?

32. സസ്യങ്ങളില്‍ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം?

33. ഹരിതകത്തിന്റെ നിര്‍മ്മിതിക്ക് അത്യാവശ്യമായ ഘടകം?

34. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

35. നിറമില്ലാത്ത ജൈവകണം?

36. മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണകണം?

37. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം?

38. പ്ളാവിന്റെ ശാസ്ത്രീയനാമം?

39. ജാതിച്ചെടിയുടെ ശാസ്ത്രീയനാമം?

40. പട്ടിയുടെ ശാസ്ത്രീയനാമം?

41. പേപ്പട്ടി വിഷത്തിനുള്ള പ്രതിവിധി കണ്ടുപിടിച്ചത്?

42. ലോക്ക് ജോ ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

43. റൂബിയോള എന്നറിയപ്പെടുന്ന രോഗം?

44. ഹാന്‍സെന്‍സ് രോഗം എന്നറിയപ്പെടുന്നത്?

45. അഞ്ചാംപനിക്ക് കാരണമാകുന്ന വൈറസ്?



  ഉത്തരങ്ങള്‍

1) ജൈവമണ്ഡലം, 2) മുസ്കാറിന, 3) ലിനന്‍, 4) അല്‍ഫോണ്‍സ, 5) തേക്ക്, 6) ഔഷധികള്‍,7) അഗസ്ത്യാര്‍കൂടം, 8) സെല്ലുലോസ്, 9) വാലിസ്നേരിയ, 10) കുമിള്‍, 11) മുള,12)ലിഗ്നില്‍, 13)വിക്ടോറിയ ആമസോണിക്ക (ആനത്താമര), 14)പ്ളാവ്, 15)കരിമ്പ്, 16)സക്കാരിയസ് ജാന്‍സന്‍, 17)മലബാറിലെ സസ്യലതാദികളെപ്പറ്റി, 18)വാന്‍റീഡ്,19)പ്രോട്ടോപ്ളാസം, 20)ക്ളാമിഡോമോണസ്, വോള്‍വോക്സ്, 21)സംഭരണ വേരുകള്‍,22)കഞ്ചാവ്, 23)കനാബിസ് സറ്റൈവ, 24)പൂവ്, 25)ജനിപുടം, 26)മരുരൂഹങ്ങള്‍, 27)ഓര്‍ണിത്തോഫിലി, 28)ഹാലോഫൈറ്റ്സ് ,29)ട്രോപ്പിക ചലനം, 30)ജിയോ ട്രോപ്പിസം, 31)നിഷേധട്രോപ്പിക ചലനം, 32) ഹരിതകണം,33)സൂര്യപ്രകാശം, 34)മഗ്നീഷ്യം, 35)ശ്വേതകണം, 36)സാന്തോഫില്‍, 37)സ്ട്രോബിലാന്തസ് കുന്തിയാന, 38) അര്‍ട്ടോകാര്‍പസ് ഹെറ്ററോഫി, 39)മിറിസ്റ്റിക്ക ഫ്രാഗ്രന്‍സ്, 40)കാനിസ് ഫമിലിയാറിസ്, 41)ലൂയി പാസ്റ്റര്‍, 42) ടെറ്റനസ്, 43)മീസല്‍സ്, 44) കുഷ്ഠം, 45) റൂബെല്ല വൈറസ്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites