എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, 18 January 2012

പൊതു വിജ്ഞാനം -73 ( G K )


1. അയണ്‍ലേഡി/ അയണ്‍ ബട്ടര്‍ഫ്ളൈ എന്നറിയപ്പെടുന്ന വനിത?
2. ആരാണ് അമേരിക്കന്‍ഗാന്ധി എന്നറിയപ്പെടുന്നത്?
3. മാന്‍ ഒഫ് ബ്ളഡ് ആന്‍ഡ് അയണ്‍ എന്നറിയിപ്പെടുന്നത്?
4. ബ്രിട്ടന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?
5. ബര്‍മീസ് ഗാന്ധി എന്നറിയപ്പെടുന്നത്ആരാണ്?
6. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?
7. റഷ്യന്‍ വിപ്ളവത്തിന്റെ നായകനായ ലെനിന്റെ പൂര്‍ണനാമം?
8. ഇറാന്‍ നെപ്പോളിയന്‍ എന്നറിയപ്പെട്ടിരുന്നത്?
9. ആരാണ്സ്വതന്ത്യ്ര വ്യാപാരത്തിന്റെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്നത്?
10. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?
11. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?
12. അഹിംസയുടെ ആള്‍രൂപം എന്നറിയപ്പെടുന്നത്?
13. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ആരാണ്്?
14. ആരാണ് ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?
15. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?
16. കലൈഞ്ജര്‍ എന്ന അപരനാമത്തിലറിയപ്പെടുന്നത്?
17. ആരാണ് ഇന്ത്യയുടെ ഉരുക്കുവനിത, പ്രിയദര്‍ശിനി എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നത്?
18. പൌനാറിലെ സന്യാസി എന്ന അപരനാമത്തിലറിയപ്പെടുന്നത്?
19. ഇന്ത്യന്‍ ഷേക്സ്പിയര്‍ എന്നറിയപ്പെട്ടിരുന്നത്?
20. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെട്ടത് ആരാണ്്?
21. മയ്യഴിഗാന്ധി എന്ന പേരിലറിയപ്പെട്ടത്?
22. കേരളവ്യാസന്‍ എന്നപേരിലറിയപ്പെട്ടത്?
23. ട്രൈക്കോളജി എന്ന ശാസ്ത്രശാഖ എന്തിന്റെ പഠനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
24. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
25. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
26. വൃക്ഷങ്ങളും പച്ചക്കറികളും ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
27. സസ്യങ്ങളും ഭൂമിയുടെ ഉപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
28. സ്പെക്ട്രോസ്കോപ്പ് ഉപയോഗിച്ച് ദ്രവ്യത്തെയും ഊര്‍ജ്ജത്തെയുംകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
29. നാഡീവ്യൂഹത്തെയും അതിന്റെ ഘടന, ധര്‍മ്മങ്ങള്‍ തുടങ്ങിയവയെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
30. ശരീരത്തിലെ തെറ്റിയ അസ്ഥിഭാഗങ്ങളെ തിരിച്ചറിഞ്ഞ് അവയെ ശരിയാക്കുന്ന ചികിത്സാരീതി?
31. കസ്തൂരിമാന്‍ കാണപ്പെടുന്ന ദേശീയോദ്യാനം?
32. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സ് സ്ഥിതി ചെയ്യുന്നത് എവിടെ?
33. ഇരവികുളം ദേശീയോദ്യാനം, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, സൈലന്റ്വാലി ദേശീയോദ്യാനം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
34. കാലതോപ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
35. സിംലിപാല്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?
36. മൌണ്ട് ഹാരിയറ്റ്, വണ്ടൂര്‍ മറൈന്‍ ദേശീയോദ്യാനം എന്നിവ സ്ഥിതി ചെയ്യുന്നത്?
37. ജല്‍ദപാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
38. സിയോഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
39. ഘാട്പ്രഭാ പക്ഷിസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
40. ഖ്രുതി വന്യമൃഗസങ്കേതം എവിടെയാണ്?
41. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
42. കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ?
43. ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണത്തില്‍ പങ്കിവഹിച്ച പ്രമുഖ ലോകനേതാക്കള്‍?
44. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
45. സാല്‍വേഷന്‍ ആര്‍മി രൂപീകരിച്ചത് ആരാണ്?

  ഉത്തരങ്ങള്‍
1) മാര്‍ഗരറ്റ് താച്ചര്‍, 2) മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്, 3) ബിസ്മാര്‍ക്ക്, 4) ഗ്ളാഡ്സ്റ്റണ്‍, 5) ഓങ്സാന്‍സൂചി, 6) നീല്‍ ആംസ്ട്രോംഗ്, 7) വ്ളാദിമിര്‍ ഇലിയച്ച് ഉല്യനോവ്, 8) മിഹിര്‍കുല, 9) റിച്ചാര്‍ഡ് കോബ്ഡണ്‍, 10) വെല്ലിംഗ്ടണ്‍ പ്രഭു, 11) വിനോബഭാവെ, 12) മഹാത്മാഗാന്ധി, 13) മഹാരാജ രഞ്ജിത്സിംഗ്, 14)ദാദാഭായ് നവറോജി, 15) പി.ടി. ഉഷ, 16) എം. കരുണാനിധി, 17) ഇന്ദിരാഗാന്ധി, 18) വിനോബാഭാവെ, 19) കാളിദാസന്‍, 20) വൈക്കം മുഹമ്മദ് ബഷീര്‍, 21) ഐ.കെ. കുമാരന്‍മാസ്റ്റര്‍, 22) കുഞ്ഞുകുട്ടന്‍തമ്പുരാന്‍, 23) രോമങ്ങളെക്കുറിച്ച്, 24) വൈറോളജി, 25) പീഡിയാട്രിക്സ്, 26) അര്‍ബോറിക്കള്‍ച്ചര്‍, 27) ജിയോബോട്ടണി, 28) സ്പെക്ട്രോസ്കോപ്പി, 29) ന്യൂറോളജി, 30) ഓസ്റ്റിയോളജി, 31) ഹിമാലയന്‍ നാച്വറല്‍ പാര്‍ക്ക്, 32) ബംഗാള്‍, 33) കേരളം, 34) ചമ്പ (ഹിമാചല്‍), 35) മയൂര്‍ഭഞ്ജ് (ഒറീസ), 36) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, 37) ബംഗാള്‍ (നല്‍പാക്ഗുരു ജില്ല), 38) മഷാമ്പ്ര (ഹിമാചല്‍ പ്രദേശ്), 39) കര്‍ണാടകം, 40) ബസ്തമര്‍ (മധ്യപ്രദേശ്), 41) ജമ്മുകാശ്മീര്‍, 42) അസം, 43) ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍ട്ട്, 44) ഫ്രോബല്‍, 45) വില്യം ബൂത്ത്

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites