കരള്‍ രോഗങ്ങള്‍ക്ക് ഇന്ത്യയില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന പച്ചമരുന്നുകളെപ്പറ്റി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഗവേഷണം നടക്കുന്നു.
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരള്‍ ശരീരത്തിന്റെ രാസ ഫാക്ടറിയാണ്. 500-ല്‍പ്പരം രാസപ്രവര്‍ത്തനങ്ങളെയാണ് കരള്‍ നിയന്ത്രിക്കുന്നത്. ഗ്ളൂക്കോസ്, ആല്‍ബുമിന്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, സംഭരണം, ചിലതരം വിഷാംശങ്ങളുടെ (ടസണ്‍യന ശദര്‍ഫഴയദവ) ശുദ്ധീകരണം (പഫര്‍സണ്‍യബയ നദര്‍യസഷ) എന്നിവയാണ് ഇതില്‍ പ്രധാനം. അതുകൊണ്ടുതന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളില്‍ ചിലത് കരളിന് ദോഷകരമാണ്. ഉദാഹരണത്തിന് മദ്യം, അഫ്ളാടോക്സിന്‍ പോലുള്ള ചിലതരം ഫംഗല്‍ ടോക്സിനുകള്‍, ചില മരുന്നുകള്‍, ചില വൈറസുകള്‍ എന്നിവ കരളിനെ സാരമായി ബാധിക്കാറുണ്ട്.
ഇതില്‍ ഏറെ ശ്രദ്ധിക്കേണ്ടവയാണ് വൈറസ്മൂലം ഉണ്ടാകുന്ന രോഗങ്ങള്‍. മഞ്ഞപ്പിത്തം എന്ന അസുഖം യഥാര്‍ത്ഥത്തില്‍ ഒരു കൂട്ടം അസുഖങ്ങള്‍ക്ക് പൊതുവായി കാണപ്പെടുന്ന ഒരു ലക്ഷണം മാത്രമാണ്. മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം വൈറസുകള്‍ എന്നറിയപ്പെടുന്ന സൂക്ഷ്മ ജീവികളാണ്. ശാസ്ത്രീയമായി ഇവയെ അ, ആ, ഇ, ഉ, ഋ എന്നിങ്ങനെ വര്‍ഗീകരിച്ചിരിക്കുന്നു. ഇവയെല്ലാം മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ടെങ്കിലും അ, ഋ എന്നീ വൈറസുകള്‍മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം മാരകമാവില്ല. ഇവയ്ക്ക് പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യം ഇല്ല. പരിപൂര്‍ണ വിശ്രമം മതി. എന്നാല്‍, ആ, ഇ, ഉ എന്നിവ മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാം. ഹെപ്പറ്റൈറ്റിസ് ബി വൈറസ്മൂലം ഉണ്ടാകുന്ന രോഗമാണ് ഇതില്‍ പ്രധാനം. ഈ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ ലഭ്യമാണെങ്കിലും തുടര്‍ച്ചയായ കുത്തിവയ്പുകള്‍ വേണ്ടിവരും. ഈ വൈറസിനെതിരെ ഇപ്പോള്‍ ഇന്റര്‍ഫെറോണ്‍ ചികിത്സയും ലാമിവുടിന്‍ ചികിത്സയും ആണുള്ളത്. ഇതിനു രണ്ടിനും ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിന് എതിരെ പുതിയ മരുന്നുകള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാകുന്നത്.
ഭാരതത്തിലെ പച്ചമരുന്നുകള്‍
പൌരാണിക കാലം മുതല്‍ കരള്‍ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പലതരം സസ്യങ്ങള്‍ കൊണ്ട് അനുഗൃഹീതമാണ് ഭാരതം. ഭാവിയില്‍ എല്ലാത്തരം കരള്‍ രോഗങ്ങള്‍ക്കും സമ്പൂര്‍ണ പ്രതിവിധിയാകുന്ന മരുന്നുകളുടെ ഉത്ഭവം ഇത്തരം സസ്യങ്ങളില്‍ നിന്നായിരിക്കും. അതിന്റെ ആദ്യപടി എന്നോണം ഇന്ന് ഭാരതത്തില്‍ മഞ്ഞപ്പിത്തത്തിന് സാധാരണ ഉപയോഗിക്കുന്ന ഒരു കൂട്ടം സസ്യങ്ങളില്‍ ഞങ്ങള്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയാണ്.
ലൈഗോഡിയാസിയെ (ഗരുഭസപയദനഫദഫ) കുടുംബത്തില്‍പ്പെടുന്നതും നമ്മുടെ നാട്ടില്‍ കാണപ്പെടുന്നതുമായ ഗരുഭസപയന്‍ശ എവഫണ്‍ന്‍സറന്‍ശ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സസ്യം മഞ്ഞപ്പിത്തത്തിനെതിരായി ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ഇവ നിലപ്പന്ന, പട്ടിപ്പല്ല് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. വള്ളിയായി പടരുന്ന ഇവ വര്‍ഷം മുഴുവനും ഒരുപോലെ വളരുന്ന സസ്യമാണ്. മഞ്ഞപ്പിത്തത്തിന് ഇത് സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നു.
ഈ സസ്യത്തിന്റെ ഉപയോഗത്തിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാക്കുകയാണ് ഞങ്ങളുടെ പഠനത്തിന്റെ ലക്ഷ്യം. ഒആഡ മൂലം ഉണ്ടാകാനിടയുള്ള കരള്‍ അര്‍ബുദത്തിന് വളരെ ഫലപ്രദമായി ഈ സസ്യം ഉപയോഗിക്കാം എന്നാണ് ഇതുവരെയുള്ള പഠനത്തില്‍ വ്യക്തമായത്. വളരെ ചെറിയ തോതിലാണെങ്കില്‍ പോലും ഈ ചെടിക്ക് ഒആഡ യുടെ വര്‍ദ്ധനവും വ്യാപനവും തടയാന്‍ സാധിക്കും എന്ന് ഞങ്ങള്‍ക്ക് തെളിയിക്കാനായി.
എലികളില്‍ പരീക്ഷണം
പരീക്ഷണങ്ങള്‍ക്കായി ഈ ചെടിയെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ശേഖരിക്കുകയും പിന്നീട് തണലില്‍ ഉണക്കി പൊടിയാക്കിയശേഷം അതില്‍ അടങ്ങിയിരിക്കുന്ന വിവിധ രാസഘടകങ്ങളെ പലതരം രാസലായനികളുടെ സഹായത്താല്‍ വേര്‍തിരിക്കുകയും ചെയ്യുന്നു. പരീക്ഷണാര്‍ത്ഥം രോഗാവസ്ഥ സൃഷ്ടിക്കപ്പെട്ട എലികളില്‍ ഇത്തരം രാസഘടകങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഒരു അര്‍ബുദത്തിന്റെ വളര്‍ച്ചയ്ക്ക് അതിലേക്കുള്ള രക്തധമനികളുടെ വളര്‍ച്ച ആവശ്യമാണ്. കരളിനെ ബാധിക്കുന്ന അര്‍ബുദം സ്വയം വളരുന്നതിന് രക്തധമനികളില്‍ നിന്നുള്ള പോഷണത്തെ ആശ്രയിക്കുന്നു. ഇക്കാരണത്താല്‍ അര്‍ബുദത്തെ പ്രതിരോധിക്കുന്ന മിക്ക മരുന്നുകളും ഇത്തരം രക്തധമനികളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നവയാണ്. രക്തധമനികളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിലൂടെ അര്‍ബുദകോശങ്ങളിലേക്കുള്ള രക്തയോട്ടം കുറച്ച് അവയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം. ഇമഫയവദഷര്‍മഫറ ബദഴഫഷസറദ എന്ന പേരിലുള്ള പാറപ്പന്നല്‍ ചെടിക്ക് അര്‍ബുദകോശങ്ങളിലേക്കുള്ള രക്തധമനികളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ കഴിവുണ്ട് എന്നാണ് പ്രാഥമിക പരീക്ഷണങ്ങള്‍ കാണിക്കുന്നത്. കരളിനെ ബാധിക്കുന്ന അര്‍ബുദത്തെ പ്രതിരോധിക്കുന്നതിന് ഈ സസ്യം ഉപയോഗിക്കാനാവും എന്നുതന്നെയാണ് ഞങ്ങളുടെ തുടര്‍പഠനങ്ങളും വ്യക്തമാക്കുന്നത്.
ഹെപ്പറ്റൈറ്റിസിനെതിരെ മരുന്നുകള്‍ വികസിപ്പിക്കുന്നതിന് ഇപ്പോഴുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേഗം കുറഞ്ഞവയാണ്. ഇതുമൂലം വളരെ കുറച്ചു സംയുക്തങ്ങളെ മാത്രമേ പരീക്ഷണത്തിന് വിധേയമാക്കാന്‍ കഴിയുകയുള്ളൂ. വളരെ അധികം സംയുക്തങ്ങളെ ഒരേസമയം പരീക്ഷണത്തിനു വിധേയമാക്കാന്‍ കഴിയുന്ന ഒരു ശാസ്ത്രീയമാര്‍ഗ്ഗം വികസിപ്പിക്കാനായാല്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും. അതിനായി വൈറസിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും തിരിച്ചറിയുന്നതിനുള്ള മാര്‍ഗം ഉണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ആദ്യത്തേതും ഏറ്റവും ശ്രമകരമായതുമായ ലക്ഷ്യം. ഇതിനുവേണ്ടി വൈറസിന്റെ പുറമേയുള്ള ഹഴസര്‍ഫയഷ ആവരണത്തെ ഫ്ളൂറസന്റ് പ്രോട്ടീന്‍ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും വിവിധ സംയുക്തങ്ങളുടെ സാന്നിദ്ധ്യത്തില്‍ അവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്തു. അടയാളപ്പെടുത്താന്‍ ഉപയോഗിച്ചത് വിവിധ വര്‍ണങ്ങളിലുള്ള ഫ്ളൂറസന്റ് പ്രോട്ടീനുകള്‍ ആണ്. വൈറസിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത്തരം പ്രോട്ടീനുകളുടെ ഉത്പാദനം വ്യത്യാസപ്പെട്ടിരിക്കുന്നു. വിവിധ വര്‍ണങ്ങളില്‍ ഇവയുടെ ഉത്പാദനം നടക്കുന്നതുകാരണം അവരെ തിരിച്ചറിയാനാകുന്നു. അങ്ങനെ മരുന്നുകള്‍ വൈറസുകള്‍ക്കെതിരെ ഏതു ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു.
ലിവര്‍ ഫൈബ്രോസിസ്
കരള്‍ രോഗങ്ങളില്‍ ഏറ്റവും പ്രധാനമായതും ഫലപ്രദമായ ചികിത്സ ഇല്ലാത്തതുമായ ഒരു അവസ്ഥയാണ് ലിവര്‍ ഫൈബ്രോസിസ് (വയല്‍ഫഴ ബയധഴസറയറ). കൃത്യമായ സമയത്ത് കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് ഈ രോഗത്തെ മാരകമാക്കുന്നത്. കരളിലെ കോശങ്ങള്‍ക്ക് ചുറ്റും നാരുപോലുള്ള കൊളാജന്‍ ഫൈബേഴ്സ് (ഇസവവദഭഫഷ ബയധഴഫറ) അടിഞ്ഞുകൂടുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതിന്റെ ഫലമായി കരള്‍ കോശങ്ങള്‍ ദൃഢമാവുകയും അത് കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. തൊണ്ണൂറുശതമാനം കരള്‍കോശങ്ങളും നശിച്ചാലും കാര്യമായ രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒഫഹദര്‍യന ബയധഴസറയറ ന ് പ്രധാന കാരണം ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ ശരീരത്തിലേക്ക് എത്തുന്ന വിഷാംശങ്ങളും ഒആഡ യും ആണ്. പലപ്പോഴും രോഗബാധയുടെ അവസാന ഘട്ടത്തിലേ തിരിച്ചറിയാന്‍ പറ്റൂ. ഈ അവസ്ഥയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഏക പോംവഴി. എന്നാല്‍, കരള്‍ദാതാക്കളുടെ കുറവുമൂലവും കരള്‍മാറ്റിവച്ചവരില്‍ ഈ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലായതിനാലും എല്ലാത്തിലുമുപരി ചെലവേറിയതായതിനാലും കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായ ഒരു ചികിത്സാവിധി അല്ല. ഛമരുവവദഷര്‍മന്‍റ ഘദപഫഴദറഹദര്‍ഫഷറയറ എന്ന സസ്യത്തിന്റെ ഒഫണ്‍ദഷഫ ഫണ്‍ര്‍ഴദനര്‍ ലിവര്‍ ഫൈബ്രോസിസിനെതിരെ ഉപയോഗിക്കാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ ചെടിയുടെ വിശേഷഗുണത്തിനാധാരമായ സംയുക്തങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..