എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday 18 January 2012

പൊതു വിജ്ഞാനം -69 ( G K )


 1. ഇലകള്‍ക്കും പൂക്കള്‍ക്കും ചുമപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങള്‍ കൊടുക്കുന്ന ജൈവകണങ്ങള്‍?
2. പൂക്കള്‍ക്കും ഇലകള്‍ക്കും മറ്റും പര്‍പ്പിള്‍, നീല എന്നീ നിറങ്ങള്‍ നല്‍കുന്ന വര്‍ണകണം?
3. പ്രകാശസംശ്ളേഷണ പ്രക്രിയ നടക്കുമ്പോള്‍ ആവശ്യമായ ഘടകങ്ങള്‍?
4. ചെമ്പരത്തിയുടെ ശാസ്ത്രീയനാമം?
5. കുരുമുളകിന്റെ ശാസ്ത്രീയനാമം?
6. കടുവയുടെ ശാസ്ത്രീയനാമം?
7. ഒരു ഭാഗിക പരാദസസ്യം?
8. അന്തരീക്ഷത്തില്‍ നിന്നുംഈര്‍പ്പം വലിച്ചെടുക്കാന്‍ സസ്യങ്ങളെ സഹായിക്കുന്ന വേരുകള്‍?
9. 'സസ്യസങ്കരണ പരീക്ഷണങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
10. കോശത്തിനകത്തേക്ക് ജലം പ്രവേശിക്കുന്ന പ്രക്രിയ?
11. ' ആത്മഹത്യാസഞ്ചികള്‍' എന്നറിയപ്പെടുന്ന കോശാംഗം?
12. ക്രോമസോമില്‍ കാണുന്ന രണ്ടുതരം ന്യൂക്ളിക് അമ്ളങ്ങള്‍?
13. ഏറ്റവും ചെറിയ പുഷ്പം?
14. പുല്ല് വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിയ സസ്യം?
15. ഏറ്റവും പഴക്കം ചെന്ന സസ്യം?
16. അഗര്‍ ലഭിക്കുന്ന സസ്യം?
17. ഫംഗസിനെക്കുറിച്ചുള്ള പഠനം?
18. ഒരില മാത്രമുള്ള സസ്യം?
19. പെനിസിലിന്‍ ഉത്പാദിപ്പിക്കുന്ന ഫംഗസ്?
20. ജനിതകശാസ്ത്ര പഠനത്തില്‍ ഉപയോഗിക്കുന്ന സൂക്ഷ്മജീവി?
21. സസ്യസ്വേദന നിരക്ക് കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍?
22. ശവംനാറിച്ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആല്‍ക്കലോയ്ഡ്?
23. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി സര്‍പ്പഗന്ധിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഔഷധം?
24. പ്രകൃതിയുടെ കലപ്പ, കര്‍ഷകന്റെ മിത്രം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജീവി?
25. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?
26. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ലോഹം?
27. പൊക്കിള്‍ക്കൊടി ഗര്‍ഭാശയഭിത്തിയില്‍ യോജിക്കുന്ന ഭാഗം?
28. നാഡീവ്യവസ്ഥയില്ലാത്ത ജീവി?
29. ചുവന്ന വിയര്‍പ്പുകണങ്ങള്‍ ഉണ്ടാക്കുന്ന ജീവി?
30. ആനയുടെ ഗര്‍ഭകാലം?
31. ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കള്‍?
32. ശീതരക്ത ജീവികള്‍ ഏവ?
33. 'വിഡ്ഢിയായ പക്ഷി'
34. ഏറ്റവും വേഗതയുള്ള പക്ഷി?
35. പക്ഷിപ്പനി വൈറസ് ആദ്യമായി കണ്ടെത്തിയത്?
36. കേരളത്തിലെ പക്ഷിഗ്രാമം?
37. സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?
38. കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജീവികള്‍?
39. ' എവല്യൂഷന്‍' എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ ഏത് ഭാഷയില്‍നിന്നാണ് രൂപപ്പെട്ടത്?
40. ജീവികളെ നാമകരണം ചെയ്യുന്ന ദ്വിനാമ സമ്പ്രദായം ആരംഭിച്ചത്?
41. ജീവികളില്‍ ആകസ്മികമായുണ്ടാകുന്നതും പാരമ്പര്യമായി പ്രേക്ഷണം ചെയ്യുന്നതുമ്ായ മാറ്റങ്ങള്‍?
42. ഷഡ്പദങ്ങള്‍ വഴി നടക്കുന്ന പരാഗണം?
43. ചിത്രശലഭത്തിന്റെ സമാധിദശ?
44. ആരോഗ്യകരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്ന ഷഡ്പദം?
45. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഷഡ്പദം?

  ഉത്തരങ്ങള്‍
1) വര്‍ണ്ണകണങ്ങള്‍, 2) ആന്തോസയാനിന്‍, 3) സൂര്യപ്രകാശം, ജലം, കാര്‍ബണ്‍ഡൈ ഓക്സൈഡ്, 4) ഹിബിസ്കസ് റോസാ സൈനെന്‍സിസ്, 5) പൈപ്പര്‍ നൈഗ്രം, 6) പാന്‍ഥാ ടൈഗ്രിസ്, 7) ചന്ദനമരം, 8) വെലാമന്‍ വേരുകള്‍, 9) ഗ്രിഗര്‍ മെന്‍ഡല്‍, 10) എന്‍ഡോസ്മോസിസ്, 11) ലൈസോസോം, 12) ഡി. എന്‍. എ, ആര്‍. എന്‍. എ, 13) വുള്‍ഫിയ, 14) മുള, 15) സെക്വയ ജൈജാന്‍ഷ്യ, 16) ജെലിഡിയം, 17) മൈക്കോളജി, 18) ചേന, 19) പെന്‍സിലിയം നൊട്ടേറ്റം, 20) ന്യൂറോസ്പോറ, 21) പ്രതിസ്വേദനങ്ങള്‍, 22) വിന്‍ക്രിസ്റ്റിന്‍, വിംബ്ളാസ്റ്റിന്‍, 23) റിസര്‍പ്പിന്‍, 24) മണ്ണിര, 25) നാഡീകോശം, 26) കാല്‍സ്യം, 27) പ്ളാസന്റ, 28) സ്പോഞ്ച്, 29) ഹിപ്പൊപ്പൊട്ടാമസ്, 30) 18-22 മാസങ്ങള്‍, 31) എന്‍സൈമുകള്‍, 32) മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, 33) ടര്‍ക്കി, 34) ഫാല്‍ക്കന്‍, 35) ബീജിംഗ്, 36) നൂറനാട്, 37) 7, 38) സസ്തനികള്‍, 39) ലാറ്റിന്‍, 40) കാള്‍ ലിന്നേയസ്, 41) ഉല്‍പ്പരിവര്‍ത്തനം, 42) എന്റമോഫിലി, 43) പ്യൂപ്പ, 44) പാറ്റ, 45) കടന്നല്‍.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites