എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 26 January 2012

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്





സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത് എന്ന ചോദ്യം
കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നു. വ്യക്തവും സുനിശ്ചിതവുമായ
ഒരുത്തരത്തിലെത്തിച്ചേരാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ആഹാരം
മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സസ്യഭുക്കുകളെ അപേക്ഷിച്ച്
മാംസഭുക്കുകളിലാണ് കൂടുതല്‍ കണ്ടുവരുന്നത് എന്ന് നിസ്സംശയം പറയാം.
അതുകൊണ്ട് നമ്മുടെ ജീവിതക്രമത്തില്‍ സസ്യാഹാരത്തിനു തന്നെയാണ് പ്രാധാന്യം
കൊടുക്കേണ്ടത് എന്നു തീര്‍ച്ച. മാംസാഹാരം സസ്യാഹാരത്തേക്കാള്‍ മെച്ചമാണ്
എന്ന തെറ്റായ വിശ്വാസം നമുക്കിടയില്‍ പ്രചരിപ്പിച്ചത് ബ്രിട്ടീഷ്
ശാസ്ത്രജ്ഞരാണ്. കൂടുതല്‍ പ്രോട്ടീന്‍ കിട്ടാന്‍ മാംസാഹാരം ശീലമാക്കണം
എന്ന സിദ്ധാന്തം കാലക്രമത്തില്‍ തെറ്റാണെന്ന് തെളിഞ്ഞു.

ചുവന്ന ഇറച്ചി

മാംസ്യാഹാരം,
പ്രത്യേകിച്ച് പശു, ആട്, പന്നി മുതലായവയിലുള്ള ചുവപ്പുനിറമുള്ള ഇറച്ചി
രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, സന്ധിവാതങ്ങള്‍ എന്നിവയ്ക്ക്
മുഖ്യകാരണമായി മോഡേണ്‍ മെഡിസിന്‍ തന്നെ നിര്‍വചിക്കുന്നുണ്ട്. അതുകൊണ്ടാണ്
ഹൃദ്രോഗവും സന്ധിരോഗവും ഉള്ളവരോട് മാംസാഹാരങ്ങള്‍ വര്‍ജിക്കുവാന്‍
പറയുന്നത്.

മൃഗക്കൊഴുപ്പെന്ന വിഷം

കൊഴുപ്പ്
നമ്മുടെ ദേഹത്തിന് ഏറ്റവുമധികം ഊര്‍ജം നല്‍കുന്ന ഭക്ഷണഘടകമാണ്. ഒരു ഗ്രാം
അന്നജവും മാംസ്യവും 4.5 കലോറി ഊര്‍ജം നല്‍കുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9
കലോറി ഊര്‍ജം നല്‍കും. അതുകൊണ്ട് തണുപ്പുരാജ്യങ്ങളില്‍ ഊര്‍ജത്തിനു
കൊഴുപ്പ് കഴിക്കേണ്ടിവന്നേക്കാം. എന്നാല്‍ ഉഷ്‌നമേഖലാ പ്രദേശത്ത്
താമസിക്കുന്ന നമ്മളെപ്പോലെയുള്ളവര്‍ എത്ര കുറച്ചു കൊഴുപ്പ് കഴിക്കുന്നുവോ,
അത്രയും നല്ലതാണ്. കൊഴുപ്പുകൊണ്ടാണ് കൊളസ്‌ട്രോള്‍ നിര്‍മിക്കപ്പെടുന്നത്.
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴാണ് ഹൃദ്രോഗങ്ങളും വിശിഷ്യാ
കൊറോണറി ത്രോംബോസിസും ഉണ്ടാകുന്നത്. അതുകൊണ്ട് ഡീന്‍ ഓര്‍ണിഷിന്‍േറതു
പോലെയുള്ള ചില പ്രസിദ്ധ ചികിത്സാവിധികളുടെ അടിസ്ഥാനഘടകം തന്നെ കൊഴുപ്പ്
തീരെ ഉപേക്ഷിക്കുക എന്നുള്ളതാണ്.

കൊഴുപ്പില്‍ മാത്രം അലിയുന്ന
വിറ്റാമിനുകള്‍ കിട്ടാന്‍ വേണ്ട അളവില്‍ മാത്രമേ കൊഴുപ്പുകള്‍
കഴിക്കേണ്ടതുള്ളൂ. അതിലധികം കൊഴുപ്പ് കഴിച്ചാല്‍ രക്തത്തില്‍
കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കും. ചീത്ത കൊളസ്‌ട്രോള്‍ അഥവാ
എല്‍.ഡി.എല്‍. വര്‍ധിക്കും. ഹൃദ്രോഗത്തിനു മുഖ്യകാരണമാകുന്നത്
എല്‍.ഡി.എല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) ആണ്.
മൃഗക്കൊഴുപ്പുകളിലാണ് ഇത് ഏറ്റവുമധികം കാണുന്നത്. മാത്രമല്ല, പശുവിന്റെയും
ആടിന്റെയും ഇറച്ചിയില്‍ 2030 ശതമാനം വരെയും പന്നിയിറച്ചിയിലും മറ്റും 30
ശതമാനത്തിലധികവും കൊഴുപ്പാണ്. നെയ്മീന്‍ പോലുള്ള വലിയ മത്സ്യങ്ങളില്‍ കൂടിയ
അളവിലുള്ള കൊഴുപ്പുണ്ട്.

നാരിന്റെ ഉറവിടം

നമ്മുടെ
ഭക്ഷണത്തില്‍ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് നാരുകള്‍ അഥവാ ഫൈബേഴ്‌സ് .
നാരുകളുള്ള ഭക്ഷണവസ്തുക്കള്‍ കഴിക്കാത്തതാണ് പ്രമേഹം, ചിലതരം കാന്‍സറുകള്‍,
ഉദരരോഗങ്ങള്‍, മലബന്ധം മുതലായവയുണ്ടാകാനുള്ള പ്രധാനമായ കാരണം.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites