എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, 22 January 2012

പൊതു വിജ്ഞാനം -74 ( G K ) നഗ്നരുടെ ദ്വീപ് എന്നറിയപ്പെടുന്ന പ്രദേശം?




1. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്?

2. കുമരകം വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല?

3. ചന്ദനക്കാടുകള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം?

4. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം ഗ്രാമം?

5. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ?

6. ഇന്ത്യയിലെ ഏക തേക്ക് തോട്ടം സ്ഥിതിചെയ്യുന്നത് എവിടെ?

7. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ഏത്?

8. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

9. സ്വകാര്യ കമ്പനിക്ക് രാസവളഫാക്ടറി സ്ഥാപിക്കുന്നതിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലി സംഘട്ടനമുണ്ടായ സ്ഥലം?

10. കേരളത്തിലെ  ആദ്യ സമ്പൂര്‍ണ ശുചിത്വപഞ്ചായത്ത്?

11. 2004 ലെ ലോക ജല സമ്മേളനത്തിന്റെ വേദി?

12. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ നിക്ഷേപക ജില്ല?

13. ഇന്ത്യയിലെ ഏറ്റവും വരണ്ട സംസ്ഥാനം?

14. ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സ് എവിടെയാണ്?

15. ആശാന്‍ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത് എവിടെ?

16. ഈജിപ്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ചതായി കരുതപ്പെടുന്ന നഗരം?

17. മെഡിറ്ററേനിയന്‍ കടലിലെ ഏത് ദ്വീപിലേക്കാണ് നെപ്പോളിയന്‍ നാടുകടത്തപ്പെട്ടത്?

18. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടമായ പെട്രോണാസ് ട്വിന്‍ ടവേഴ്സ് സ്ഥിതിചെയ്യുന്ന നഗരം?

19. മലേഷ്യയുടെ തലസ്ഥാനം?

20. 1974 ലെ ഉടമ്പടി പ്രകാരം ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത പാക് കടലിടുക്കില്‍ സ്ഥിതിചെയ്യുന്ന ദ്വീപ്?

21. ഏറ്റവും കൂടുതല്‍ ഉപ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

22. ഏറ്റവും വ്യവസായവല്‍ക്കരിക്കപ്പെട്ട സംസ്ഥാനം?

23. ഹൈദരാബാദ് പട്ടണം  ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?

24. ഹൈദരാബാദിലെ പ്രമുഖ മന്ദിരങ്ങള്‍ ഏതെല്ലാം?

25.  ശ്രീനഗറിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍?

26. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്?

27. മരതദ്വീപുകള്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശം?

28. നഗ്നരുടെ ദ്വീപ് എന്നറിയപ്പെടുന്ന പ്രദേശം?

29. ഇന്ത്യയിലെ ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

30. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കോടതികളുടെ ആസ്ഥാനം?

31.കൃഷ്ണകാന്തിന്റെ അന്ത്യവിശ്രമസ്ഥലം?

32. ഷെക്കേല്‍ ഏത് രാജ്യത്തിന്റെ നാണയമാണ്?

33. ഇറാന്റെ നാണയം?

34. സെഡി ഏത് രാജ്യത്തിന്റെ നാണയം?

35. കിസാന്‍ഘട്ട് ആരുടെ സമാധിസ്ഥലം ആണ്?

36. ലെവ് ഏത് രാജ്യത്തിന്റെ നാണയം ആണ്?

37. റഷ്യയുടെ നാണയം?

38. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ നാണയം ഏത്?

39. ഗുരുഗ്രന്ഥസാഹിബ് ക്രോഡീകരിച്ചത്?

40. പാഴ്സികളുടെ പുണ്യഗ്രന്ഥം?

41. രാജീവ്ഗാന്ധിയുടെ വധത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ കമ്മിഷന്‍?

42. പഞ്ചായത്തീരാജ് പരിഷ്കാരങ്ങള്‍ നിര്‍ദ്ദേശിച്ച കമ്മിഷന്‍?

43. പഞ്ചസാര കുംഭകോണത്തെക്കുറിച്ച് പഠിക്കാന്‍ നിയുക്തമായ കമ്മിഷന്‍?

44. കേരളത്തിന്റെ തീരങ്ങളില്‍ കരിമണല്‍ ഖനനം ചെയ്യുന്നത് സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിതമായ കമ്മിഷന്‍?

45. കല്ലുവാതുക്കല്‍ മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ കമ്മിഷന്‍?



  ഉത്തരങ്ങള്‍

1) ചെമ്പഴന്തി, 2) കോട്ടയം, 3) മറയൂര്‍, 4) കുമ്പളങ്ങി, 5) ചെറുതുരുത്തി, 6) നിലമ്പൂര്‍, 7) ചമ്രവട്ടം, 8) കോഴിക്കോട്, 9) നന്ദിഗ്രാം, 10) മലപ്പുറം ജില്ലയിലെ പോത്തുകല്‍, 11)പ്ളാച്ചിമട, 12) എറണാകുളം, 13) രാജസ്ഥാന്‍, 14) കൊയിലാണ്ടി, 15) തോന്നയ്ക്കല്‍, 16) അലക്സാണ്ട്രിയ, 17) സെന്റ് ഫെലീന, 18) ക്വാലാലംപൂര്‍, 19) ക്വാലാലംപൂര്‍, 20) കച്ചേത്തീവ്, 21) ഗുജറാത്ത്, 22) മഹാരാഷ്ട്ര, 23) മുസി നദി, 24) ചാര്‍മിനാര്‍, ഗോല്‍ക്കൊണ്ട, സലാര്‍ജങ് മ്യൂസിയം, 25) ദാല്‍ തടാകം, ശ്രീശങ്കരാഹില്‍, ഷാലിമാര്‍ പൂന്തോട്ടം, 26) അസം, 27) ആന്‍ഡമാന്‍-നിക്കോബാര്‍, 28) ആന്‍ഡമാന്‍-നിക്കോബാര്‍, 29) ജാര്‍ഖണ്ഡ്, 30) ഗോഹട്ടി, അസം, 31) നിഗംബോദ്ഘട്ട്, 32) ഇസ്രയേല്‍, 33) റിയാല്‍, 34) ഘാന, 35) ചരണ്‍സിംഗ്, 36) ബള്‍ഗേറിയ, 37) റൂബിള്‍, 38) വത്തിക്കാന്‍ ലിറ, 39) ഗുരു അര്‍ജുന്‍ദേവ്, 40) സെന്റ് അവസ്റ്റ, 41) ജസ്റ്റിസ് വര്‍മ്മ കമ്മിഷന്‍, 42) അശോക് മേത്ത കമ്മിറ്റി, 43) ഗ്യാന്‍ പ്രകാശ് കമ്മിറ്റി, 44) ജോണ്‍ കെ. മാത്യു കമ്മിഷന്‍, 45) ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മിഷന്‍.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites