1. സാമ്പത്തികമായും വ്യാവസായികമായും സാമൂഹ്യപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ അറിയപ്പെടുന്നത്?
2. ഏഷ്യയിലെ വികസിത രാജ്യം?
3. വികസിത രാജ്യങ്ങളില്‍ ദേശീയ വരുമാനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്?
4. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഏത് സാമ്പത്തിക മേഖലയിലുള്‍പ്പെടുന്നു?
5. ഇന്ത്യ ഒരു............. രാജ്യമാണ്?
6. ഒരു രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം സാമൂഹിക ക്ഷേമവും ഉറപ്പുവരുത്തുന്നതാണ്...?
7. സോഷ്യലിസത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്നത്?
8. ആഗോളവത്കരണത്തിന്റെ ഫലമായി ഇന്ത്യയിലുണ്ടായ വര്‍ദ്ധനവ്?
9. ഒരാളുടെ കണ്ടുപിടിത്തത്തിനോ പുതിയ ഉപകരണത്തിനോ സാധനത്തിനോ നല്‍കുന്ന നിര്‍മ്മാണാവകാശം അറിയപ്പെടുന്നത്?
10. പൊതുമേഖലയും സ്വകാര്യമേഖലയും നിലവിലുള്ള സമ്പദ്വ്യവസ്ഥ?
11. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്ന പ്രക്രിയ?
12. ഒരു സ്ഥാപനത്തിന്റെ ആസ്തിയും ബാധ്യതയും കാണിക്കുന്ന പ്രസ്താവന?
13. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം?
14. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം?
15. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം?
16. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം?
17. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള തെക്കേ അമേരിക്കന്‍ രാജ്യം?
18. ഇന്ത്യന്‍ ജനസംഖ്യ 100 കോടിയാക്കി പിറന്ന കുട്ടിക്ക് നല്‍കിയ പേര്?
19. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ലിംഗസമത്വനിലവാരപ്പട്ടികയില്‍ ഒന്നാംസ്ഥാനം നേടിയ രാജ്യം?
20. 2009 ലെ കണക്കനുസരിച്ച് ലോകത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം?
21. കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം (2001)
22. ജപ്പാനില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളത്?
23. ലോകത്തിലെ ആദ്യത്തെ ബാങ്ക്?
24. ഫെഡറല്‍ റിസര്‍വ് സിസ്റ്റം ഏത് രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് സംവിധാനമാണ്?
25. മൂലധന വിപണിയില്‍ ഒന്നാംസ്ഥാനമുള്ള ബാങ്ക്?
26. ലോഹവിലയെക്കാള്‍ മുഖവില കൂടിയ നാണയമാണ്?
27. യൂറോ നോട്ട് രൂപകല്പന ചെയ്തത്?
28. രാജ്യങ്ങള്‍ തമ്മില്‍ നാണയവിനിമയം നടത്തുന്ന നിരക്ക്?
29. എ.ടി.എമ്മുകളുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്?
30. ന്യൂയോര്‍ക്ക് കെമിക്കല്‍ ബാങ്കിനുവേണ്ടി ഡോക്യുടെല്‍ മെഷീന്‍ സ്ഥാപിച്ച വര്‍ഷം
31. 2008 ലെ ലോകസാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിച്ച യു.എസ് ബാങ്ക്?
32. കടബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനായി ഗവണ്‍മെന്റ് സ്വന്തം ലാഭത്തില്‍നിന്ന് നീക്കിവയ്ക്കുന്ന തുക?
33. ഒരു സ്വകാര്യ കമ്പനിക്ക് ഏറ്റവും ചുരുങ്ങിയത് എത്ര അംഗങ്ങള്‍ ഉണ്ടായിരിക്കണം?
34. ഒരു മില്യന്‍ ഡോളര്‍ അറ്റാദായം നേടുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനം?
35. ബി.ടി വഴുതന നിര്‍മ്മിച്ച കമ്പനി?
36. ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാബാങ്ക്?
37. ഇന്ത്യയിലെ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
38. റിസര്‍വ്ബാങ്കിന്റെ ആദ്യ ഇന്ത്യന്‍ ഗവര്‍ണര്‍?
39. ഇന്ത്യന്‍ കറന്‍സിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
40. ആദ്യമായി വാണിജ്യബാങ്കുകളുടെ ദേശസാത്കരണം നടത്തിയത്?
41. ഏത് ബാങ്ക് ദേശസാത്കരിച്ചാണ് സ്റ്റേറ്റ്ബാങ്ക് ഒഫ് ഇന്ത്യ രൂപവത്കരിച്ചത്?
42. കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് വ്യാപാരികളെ സഹായിക്കുന്ന ബാങ്ക്?
43. ഇന്ത്യയില്‍ ലീഡ് ബാങ്ക് സ്കീം നടപ്പിലാക്കിയ കമ്മിറ്റി?
44. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകള്‍ ഉള്ള ജില്ല?
45. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ച കേരളം ആസ്ഥാനമായ ബാങ്ക്?
ഉത്തരങ്ങള്‍
1) വികസിത രാജ്യങ്ങള്‍, 2) ജപ്പാന്‍, 3) തൃതീയ, ദ്വിതീയ മേഖലകളില്‍നിന്ന്, 4) സേവനമേഖല (തൃതീയ മേഖല), 5) വികസ്വര, 6) സാമ്പത്തിക വികാസം, 7) കേന്ദ്രീകൃതാസൂത്രണം, 8) വിദേശമൂലധന നിക്ഷേപം, 9) പേറ്റന്റ്, 10) മിശ്രസമ്പദ്വ്യവസ്ഥ, 11) സ്വകാര്യവത്കരണം, 12) ബാലന്‍സ്ഷീറ്റ്, 13) ചൈന,14) ഏഷ്യ, 15) ആസ്ട്രേലിയ, 16) മൊണോക്കോ, 17) ബ്രസീല്‍, 18) ആസ്ത, 19) നോര്‍വെ (ഇന്ത്യയ്ക്ക് 113-ാം സ്ഥാനം), 20) 66.6 വയസ്, 21) 70.9 വയസ്, 22) വനിതകള്‍ക്ക്, 23) റോയല്‍ ബാങ്ക് (സ്കോട്ട്ലന്റ്), 24) യു.എസ്.എ, 25) ഐ.സി.ബി.സി (ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്സ്യല്‍ ബാങ്ക് ഒഫ് ചൈന), 26) ടോക്കണ്‍ നാണയം, 27) റോബര്‍ട്ട് കുലീന, 28) വിദേശനാണ്യവിനിമയ നിരക്ക്, 29) ഡോക്യുടെല്‍ മെഷീന്‍, 30) 1969, 31) ലീമാന്‍ ബ്രദേഴ്സ്, 32) സിങ്കിംഗ് ഫണ്ട്, 33) രണ്ട്, 34) റിലയന്‍സ് ഇന്‍ഡസ്ട്രീസ്, 35) മഹികോ, 36) അലഹബാദ് ബാങ്ക്, 37) റിസര്‍വ് ബാങ്ക്, 38) സി.ഡി. ദേശ്മുഖ്, 39) റിസര്‍വ്ബാങ്ക്, 40) 1969 ജൂലായ് 14, 41) ഇംപീരിയില്‍ ബാങ്ക് (1955), 42) എക്സിംബാങ്ക്, 43) നരിമാന്‍ കമ്മിറ്റി, 44) എറണാകുളം, 45) നെടുങ്ങാടി ബാങ്ക് (2003)
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..