എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 17 December 2011

പൊതു വിജ്ഞാനം-2 (Quiz)


1. ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് മേല്‍നോട്ടം വഹിച്ച ഡച്ച് ഗവര്‍ണര്‍ ആര്?
2. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന കാലയളവേത്?
3. തിരുവിതാംകൂര്‍ സേനയുടെ വലിയ കപ്പിത്താനായി ഉയര്‍ത്തപ്പെട്ടതാര്?
4. ധര്‍മ്മരാജാവ് എന്നുപേരുകേട്ട തിരുവിതാംകൂര്‍ രാജാവാര്?
5. ആലപ്പുഴ തുറമുഖത്തിന്റെ ശില്പിയാര്?
6. കിഴവന്‍ രാജാവ് എന്നറിയപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര്?
7. മട്ടാഞ്ചേരിയിലെ ഡച്ചുകൊട്ടാരം പണികഴിപ്പിച്ച വിദേശികള്‍?
8. ശക്തന്‍ തമ്പുരാന്‍ എന്ന് വിഖ്യാതനായ കൊച്ചിരാജാവ്?
9. പഴശ്ശിരാജാവിന്റെ യഥാര്‍ത്ഥനാമം എന്തായിരുന്നു?
10. മൌര്യകാലഘട്ടത്തിലേക്ക് വെളിച്ചംവീശുന്ന ഇന്‍ഡിക്ക എന്ന കൃതിയുടെ കര്‍ത്താവ്?
11. ഹര്‍ഷ ചരിത്രത്തിന്റെ കര്‍ത്താവ്?
12. കാലഗണന അനുസരിച്ച് എഴുതിയ ഇന്ത്യയിലെ ആദ്യത്തെ ചരിത്രഗ്രന്ഥം?
13. അഭിജ്ഞാനശാകുന്തളം 1789 ല്‍ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ഇംഗ്ളീഷുകാരന്‍?
14. നാണയങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏതുപേരിലാണ്?
15. മഹാഭാരതത്തിന്റെ മറ്റൊരു പേര്?
16. ഹാരപ്പന്‍ സംസ്കാരത്തിന്റെ പ്രധാനകേന്ദ്രമായ ഹാരപ്പ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
17. മൌര്യ സാമ്രാജ്യസ്ഥാപകനാര്?
18. വിദ്യാഭ്യാസരംഗത്ത് ബുദ്ധമതം നല്‍കിയ പ്രധാന സംഭാവന?
19. ബുദ്ധന്റെ ജീവചരിത്രമായ ബുദ്ധ ചരിതം രചിച്ചതാര്?
20. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിറുത്തലാക്കിയ ഭരണാധികാരിയാര്?
21. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര്?
22. അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ആരായിരുന്നു?
23. ചരകസംഹിതയുടെ കര്‍ത്താവ് ?
24. അലഹബാദ് സ്തംഭലിഖിതം ഏത് രാജാവിനെക്കുറിച്ചുള്ളതാണ്?
25. കാളിദാസനും അമരസിംഹനും ആരുടെ രാജകൊട്ടാരത്തെയാണ്  അലങ്കരിച്ചിരുന്നത്?
26. പ്രാചീന ഇന്ത്യയിലെ സുവര്‍ണ കാലഘട്ടം എന്ന പേരില്‍ അറിയപ്പെടുന്നത് ഏത് കാലഘട്ടമാണ്?
27. അഭിജ്ഞാനശാകുന്തളത്തിന്റെ കര്‍ത്താവ് ആര്?
28. തിരു - കൊച്ചി സംസ്ഥാനം രൂപംകൊള്ളുമ്പോള്‍ കൊച്ചിയിലെ രാജാവ് ആരായിരുന്നു?
29. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര്?
30. വാഗണ്‍ട്രാജഡി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
31. മലയാളി മെമ്മോറിയലിന് മുന്‍കൈ എടുത്തതാര്?
32. ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയതാര്?
33. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ ആരായിരുന്നു?
34. കൊച്ചിയിലെ ആദ്യത്തെ ജനകീയമന്ത്രി ആരായിരുന്നു?
35. തിരു - കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ആരാണ്?
36. മലയാളത്തിലെ ആദ്യത്തെ മെഗാഹിറ്റ് സിനിമ:
37. മാഗ്നകാര്‍ട്ടയില്‍ ഒപ്പുവച്ച രാജാവ്?
38. മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം?
39. യാക്കിനെ കാണുന്നത് ഏത് വന്‍കരയില്‍?
40. മരണാനന്തരബഹുമതിയായി സമാധാന നൊബേലിനര്‍ഹനായ യു.എന്‍ സെക്രട്ടറി ജനറല്‍?
41. ആത്മകഥാകാരന്മാരില്‍ രാജകുമാരന്‍ എന്നറിയപ്പെട്ടത്?
42. ഇമ്യൂണോളജിയുടെ പിതാവ്?
43. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?
44. ഇറ്റാനഗര്‍ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനം?
45. കോമണ്‍വെല്‍ത്ത് ഗെയിംസിന് ദക്ഷിണാര്‍ദ്ധഗോളത്തില്‍ ആദ്യമായി വേദിയായ നഗരം?

  ഉത്തരങ്ങള്‍
1) അഡ്മിറല്‍ വാന്‍റീഡ്, 2) 1729 - 1758, 3) ഡിലനോയ്, 4) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ , 5) രാജാ കേശവദാസന്‍, 6) ധര്‍മ്മരാജാവ്, 7) പോര്‍ച്ചുഗീസുകാര്‍, 8) രാമവര്‍മ്മ, 9) കോട്ടയം കേരളവര്‍മ്മ, 10) മെഗസ്തനീസ്, 11) ബാണഭട്ടന്‍, 12) കല്‍ഹണന്റെ രാജതരംഗിണി, 13) സര്‍ വില്യം ജോണ്‍സ്, 14) ന്യൂമിസ്മാറ്റിക്സ്, 15) ശതസഹശ്രസംഹിത, 16) വെസ്റ്റ് പഞ്ചാബ് (പാകിസ്ഥാന്‍) , 17) ചന്ദ്രഗുപ്തമൌര്യന്‍, 18) നളന്ദ സര്‍വകലാശാല, 19) അശ്വഘോഷന്‍, 20) റാണി ഗൌരിലക്ഷ്മിബായി , 21) സ്വാതിതിരുനാള്‍, 22) ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ,  23) ചരകന്‍, 24) സമുദ്രഗുപ്തന്‍, 25) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍, 26) ഗുപ്തകാലഘട്ടം, 27) കാളിദാസന്‍, 28) രാമവര്‍മ്മ (പരീക്ഷിത്തുതമ്പുരാന്‍), 29) ആര്‍.കെ. ഷണ്‍മുഖംചെട്ടി, 30) മലബാര്‍ ലഹള, 31) ജി.പി. പിള്ള, 32) ഡോ. പല്പു, 33) വക്കം അബ്ദുള്‍ ഖാദര്‍മൌലവി, 34) അമ്പാട്ട് ശിവരാമമേനോന്‍, 35) പനമ്പിള്ളി ഗോവിന്ദമേനോന്‍, 36) ജീവിതനൌക, 37) ജോണ്‍ രാജാവ്, 38) ആംബര്‍, 39) ഏഷ്യ, 40) ഡാഗ് ഹാമര്‍ഷോള്‍ഡ്, 41) ബാബര്‍, 42) എഡ്വേര്‍ഡ് ജെന്നര്‍, 43) ഗുജറാത്തിലെ കാണ്ട്ല, 44) അരുണാചല്‍പ്രദേശ്, 45) സിഡ്നി .

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites