എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 24 December 2011

പൊതു വിജ്ഞാനം -30 ( G.K)


1. മുന്‍ ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി രചിച്ച പുസ്തകം?
2. ടെലിവിഷനിലെ ഓസ്കാര്‍ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജ?
3. ലോകബാങ്കിന്റെ ഓഹരി ഉടമകളില്‍ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?
4. വിപണി മൂല്യത്തില്‍ എത്രാമത്തെ സ്ഥാനമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളത്?
5. സിംല ഇന്ത്യയുടെ സമ്മര്‍ ക്യാപിറ്റല്‍ ആയിരുന്നത് ഏത് വര്‍ഷം?
6. ഇന്ത്യയിലെ ഏറ്റവും വലിയ അസംബ്ളി നിയോജക മണ്ഡലമേത്?
7. ഭാരതീയ വിദ്യാഭവന്‍, വനമഹോത്സവം ഇവ തുടങ്ങിയത്?
8. ഇന്ത്യയിലെ ഏക തണുത്ത മരുഭൂമി?
9. ഇന്ത്യന്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രഥമ വനിതാ ഡയറക്ടര്‍ ജനറല്‍ ആരാണ്?
10. ഗംഗ (പത്മനദി) ബ്രഹ്മപുത്രയോട് ചേരുന്നത് എവിടെവച്ചാണ്?
11. ഗാന്ധിജിയുടെ ഇടപെടല്‍മൂലം വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട കേരളീയ സ്വാതന്ത്യ്രസമര സേനാനി?
12. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അംഗമായ ഏക ബിഷപ്പ്?
13. വാട്ടര്‍മാന്‍ ഒഫ് രാജസ്ഥാന്‍ എന്നറിയപ്പെടുന്നത് ആര്?
14.  ഏഷ്യയിലാദ്യമായി ഭൂഗര്‍ഭറെയില്‍വേ ആരംഭിച്ചതെവിടെയാണ്?
15. രാജസ്ഥാനിലെ ഏറ്റവും വലിയ നദി?
16. ലോകത്തില്‍  കൂടുതല്‍ റോഡുകളുള്ള രാജ്യം?
17. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഏഷ്യന്‍ വനിത?
18. അമര്‍ജവാന്‍ എന്ന ദേശീയ സ്മാരകം എവിടെയാണ്?
19. എന്‍റോണ്‍ പവര്‍ പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
20. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലം?
21. ലിറ്റില്‍ ടിബറ്റ് എന്നറിയപ്പെടുന്നത്?
22. എന്‍ജിന്‍ ഇല്ലാത്ത വിമാനം?
23. എണ്ണ പ്രകൃതിവാതക കമ്മിഷന്‍ ( ഒ. എന്‍.ജി.സി) രൂപീകരിക്കപ്പെട്ടത് ഏതുവര്‍ഷമാണ്?
24. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ രൂപീകരിക്കപ്പെട്ടത് ഏതുവര്‍ഷമാണ്?
25. ലോകത്തിലെ ആദ്യ വിരലടയാള  ബ്യൂറോ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
26. റഷ്യന്‍ സഹകരണത്തോടെ തുടങ്ങിയ ഉരുക്ക് നിര്‍മ്മാണ ശാലകള്‍ ഏതൊക്കെയാണ്?
27. ഇന്ത്യ-ചൈന യുദ്ധകാലത്ത് ഏ മേരെ വതന്‍ കേ ലോഗോം എന്ന ദേശഭക്തിഗാനം ആലപിച്ചതാരാണ്?
28. ഡോ. ബി. ആര്‍. അംബേദ്കര്‍ എന്നാണ് ബുദ്ധമതം സ്വീകരിച്ചത്?
29. ഇന്ത്യന്‍ ചെസ് രംഗത്തെ ഗ്രാന്‍ഡ് മാസ്റ്ററായ ആദ്യ ദമ്പതികള്‍?
30. ദേശീയ അത്ലറ്റിക്സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത?
31. യാഗസ്ഥലം എന്ന പേരിലറിയപ്പെട്ടിരുന്നത് ഏത് ഇന്ത്യന്‍ നഗരമാണ്?
32. യോജന ഭവന്‍ എന്തിന്റെ ആസ്ഥാനമാണ്?
33. ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍?
34. ബാംഗ്ളൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് സ്ഥാപിച്ച നോബല്‍ സമ്മാന ജേതാവ്?
35.  എത്രവര്‍ഷം കൂടുമ്പോഴാണ് കേന്ദ്ര ധനകാര്യ കമ്മിഷന്‍ രൂപീകരിക്കുന്നത്?
36. ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട ചരിത്രവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന എയര്‍ഫോഴ്സ് മ്യൂസിയം എവിടെ?
37. ബ്രിട്ടീഷ് സൈനിക ബഹുമതി നേടിയ ആദ്യ ഇന്ത്യക്കാരന്‍?
38. പ്രാചീനകാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
39. ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?
40. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
41. ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം?
42. സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ലോത്തല്‍ ഏത് സംസ്ഥാനത്താണ്?
43. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
44. ഇന്ത്യയുടെ ധാതു സംസ്ഥാനം?
45. ഇന്ത്യയുടെ ധാന്യ കലവറ?

  ഉത്തരങ്ങള്‍
1) കീപ്പിംഗ് ദി ഫെയ്ത്ത്, 2)  ആര്‍ച്ചി പഞ്ചാബി,3) 7-ാം സ്ഥാനം, 4) 10 -ാം സ്ഥാനം, 5) 1864-1941, 6) ബേലാപ്പൂര്‍, 7) കെ. എം. മുന്‍ഷി, 8) ലഡാക്ക്, 9) ഡിബോള മിത്ര,10) ചാന്ദിപ്പൂര്‍, 11) കെ.പി. ആര്‍. ഗോപാലന്‍, 12) ജോണ്‍ റിച്ചാര്‍ഡ്സണ്‍, 13) രാജേന്ദ്രസിംഗ്, 14) കൊല്‍ക്കത്ത, 15) ലൂണി, 16) ഇന്ത്യ, 17) കല്പനാചൌള, 18) ഡല്‍ഹി, 19) മഹാരാഷ്ട്ര, 20) ഷെയര്‍ മാര്‍ക്കറ്റ്, 21) ലഡാക്ക്, 22) ഗ്ളൈഡര്‍, 23) 1956, 24) 1993, 25) കൊല്‍ക്കത്തയില്‍, 26) ഭിലായ്, ബൊക്കാറോ, 27) ലതാ മങ്കേഷ്കര്‍, 28) 1956, 29) രമേശും ആരതിയും, 30) ലൂസി വര്‍ഗീസ്, 31) പ്രയാഗ്, 32) പ്ളാനിംഗ് കമ്മിഷന്‍, 33) പുസല്‍, തമിഴ്നാട്, 34) സി.വി. രാമന്‍, 35) 3 വര്‍ഷം, 36) പാലം,ന്യൂഡല്‍ഹി. 37) ഇന്ദ്രലാല്‍ റോയ്, 38) അസം, 39) ഹൈദരാബാദ്, 40) ഉത്തര്‍പ്രദേശ്, 41) ഉത്തര്‍പ്രദേശ്, 42) ഗുജറാത്ത്, 43) ഗോവ, 44) ജാര്‍ഖണ്ഡ്, 45) പഞ്ചാബ്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites