1. ' ഇന്ത്യയുടെ വന്ദ്യവയോധികന്‍' എന്നു വിളിക്കപ്പെട്ടതാര്?
2. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചതാര്?
3. നക്ഷത്രങ്ങളിലും ഹൈഡ്രജന്‍ ബോംബിലും നടക്കുന്ന പ്രവര്‍ത്തനമേത്?
4. ' എലിസ ടെസ്റ്റ്' ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
5. 'ഹര്‍ഷചരിതം' രചിച്ചതാര്?
6. ഡല്‍ഹി സിംഹാസനം ഭരിച്ച ആദ്യത്തെ വനിതയാര്?
7. ബ്രിട്ടന്റെ കോളനിയായിരുന്ന രാജ്യങ്ങളുടെ പ്രത്യേക സംഘടനയേത്?
8. ഏറ്റവും വനവിസ്തൃതി കൂടിയ രാജ്യമേത്?
9. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനമേത്?
10. ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ വനിതയാര്?
11. സൈലന്റ്വാലി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന പുഴയേത്?
12. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് മയോപ്പിയ?
13. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയേത്?
14. കേന്ദ്രമന്ത്രിയായ ഏക മലയാളി വനിതയാര്?
15. ലിഖിത ഭരണഘടനയുള്ള ലോകത്തിലെ ആദ്യത്തെ രാജ്യം?
16. ഏറ്റവുമധികം ഓറഞ്ച് ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
17. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റമേത്?
18. ലോകബാങ്ക് ഏത് വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്?
19. കൊങ്കണ്‍റെയിവെയുടെ ആസ്ഥാനം?
20. ഗദ്ദാഫിയുടെ ജന്മനഗരമേത്?
21. രണ്ട് സൂര്യോദയങ്ങളും രണ്ട് സൂര്യാസ്തമയങ്ങളുമുള്ള നാസ കണ്ടെത്തിയ പുതിയ ഗ്രഹം?
22. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം?
23. മാനവ വികസന സൂചിക രൂപപ്പെടുത്തിയത്?
24. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷം ഏത്?
25. ഇപ്പോഴത്തെ സിംഗപ്പൂര്‍ പ്രസിഡന്റ് ആരാണ്?
26. സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന് തുടക്കംകുറിച്ച സംസ്ഥാനം?
27. 'ചകോരി' എന്ന കവിതാസമാഹാരത്തിന്റെ കര്‍ത്താവ് ആര്?
28. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് എവിടെയാണ്?
29. സാഹിത്യത്തിനുള്ള ഈവര്‍ഷത്തെ നോബല്‍ ജേതാവ്?
30. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ജേതാവ്?
31. യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ കപ്പ് ഈയിടെ ലഭിച്ചത്?
32. ജപ്പാന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം ആര്‍ക്ക്?
33. പ്രഥമ ഏഷ്യന്‍ സ്റ്റൈല്‍ കബഡി ചാമ്പ്യന്‍?
34. കേരള വിമന്‍സ് കോഡ് ബില്‍ സമിതി അദ്ധ്യക്ഷന്‍?
35. ഇപ്പോള്‍ ഇന്ത്യയിലെ സാക്ഷരതാ നിരക്ക് എത്രയാണ്?
36. തൃപ്പടിദാനം നടത്തിയതെന്ന്?
37. മാര്‍ത്താണ്ഡവര്‍മ്മയുടെ സദസിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികള്‍ ആരെല്ലാം?
38. തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭാപുരത്തുനിന്നും തിരുവനന്തപരത്തേക്ക് മാറ്റിയത് ഏതു രാജാവിന്റെ ഭരണകാലത്താണ്?
39. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒന്നാം പഴശ്ശിവിപ്ളവം നടന്ന കാലയളവേത്?
40. മനുസ്മൃതിയുടെ ഇംഗ്ളീഷ് പരിഭാഷ അറിയപ്പെടുന്നത്?
41. ശിലാലിഖിതങ്ങളെക്കുറിച്ചും ശാസനങ്ങളെക്കുറിച്ചുമുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
42. അശോകന്റെ ശാസനങ്ങള്‍ ആദ്യമായി വായിച്ച ഇംഗ്ളീഷുകാരന്‍?
43. ബുദ്ധമതവുമായി ബന്ധപ്പെട്ട കൃതികള്‍ ഏത് ഭാഷയിലാണ് എഴുതിയത്?
44. ചന്ദ്രഗുപ്ത മൌര്യന്റെ കൊട്ടാരമായ പാടലീപുത്രത്തില്‍ താമസിച്ച ഗ്രീക്ക് അംബാസിഡര്‍ ആരാണ്
45. കനിഷ്കന്റെ കാലത്ത് ഗ്രീക്കോ റോമന്‍ രീതികള്‍ സമന്വയിച്ച് ചിത്രകലയില്‍ ഉടലെടുത്ത പുതിയ രീതി?
ഉത്തരങ്ങള്‍
1) ദാദാബായ് നവ്റോജി, 2) ജെ.ബി. കൃപലാനി, 3) അണുസംയോജനം, 4) എയ്ഡ്സ്, 5) ബാണഭട്ടന്‍, 6) റസിയ സുല്‍ത്താന, 7) കോമണ്‍വെല്‍ത്ത്, 8) റഷ്യ, 9) നാഗാലാന്‍ഡ്, 10) വാലന്റീന തെരഷ്ക്കോവ, 11) കുന്തിപ്പുഴ, 12) കണ്ണ് (ഹ്രസ്വദൃഷ്ടിയാണിത്), 13) ഇടുക്കി, 14) ലക്ഷ്മി എന്‍. മേനോന്‍, 15) യു.എസ്.എ, 16) ബ്രസീല്‍, 17) ഇന്ദിരാപോയിന്റ്, 18) 1946 ജൂണ്‍ 25, 19) ബേലാപ്പൂര്‍ ഭവന്‍, 20) സിര്‍ത്ത്, 21) കെപ്ളര്‍ 16 ബി, 22) ചോലാമു(സിക്കിം), 23) മെഹബൂബ് ഉള്‍ ഹക്ക് (പാകിസ്ഥാന്‍), 24) 2010, 25) ടോണി ടാന്‍, 26) മണിപ്പൂര്‍, 27) ചന്ദ്രശേഖര കമ്പാര്‍, 28) ഭാരതപ്പുഴയില്‍, 29) ടോമസ് ട്രാന്‍സ്ട്രോമര്‍, 30) കെ.പി. രാമനുണ്ണി, 31) ലയണല്‍ മെസ്സി, 32) ആന്‍ഡി മറെക്സ്, 33) ഇന്ത്യ, 34) ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, 35) 74.04 ശതമാനം, 36) 1750 ജനുവരി 3 , 37) രാമപുരത്തുവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍, 38) ധര്‍മ്മരാജാവ്, 39) 1793-1797, 40) കോഡ് ഒഫ് ജെന്തുലോസ്, 41) എപ്പിഗ്രാഫി, 42) ജെയിംസ് പ്രിന്‍സെപ്പ്, 43) പാലി, 44) മെഗസ്തനീസ് , 45) ഗാന്ധാരകല,
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..