എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 19 December 2011

പൊതു വിജ്ഞാനം-13 ( General knowledge)


1. രാജ്യാന്തര വിധവാദിനമായി യു. എന്‍ പൊതുസഭ പ്രഖ്യാപിച്ചത്?
2. ഒപെക്കിന്റെ കണക്കുപ്രകാരം സൌദിയെക്കാള്‍ എണ്ണ നിക്ഷേപമുള്ള രാജ്യമേത്?
3. ഗ്രീന്‍ സ്ക്വയര്‍ എവിടെയാണ്?
4. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി?
5.  ആഫ്രിക്കയില്‍നിന്ന് യു. എന്നില്‍ അംഗമായ 54-ാമത്തെ രാജ്യം?
6.  അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി?
7. യു. എന്‍ സെക്രട്ടറി ജനറല്‍ ആരാണ്?
8. 36.48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലം ഏത് രാജ്യത്താണ് ഉദ്ഘാടനം ചെയ്തത്?
9. വില്‍സണ്‍ ഗ്രെയ്റ്റ് ബാച്ച് ഏത് കണ്ടുപിടിത്തത്തിലൂടെയാണ് പ്രശസ്തനായത്?
10.  ഏത് സംസ്ഥാനം വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്?
11. മണി കൌള്‍ ഏത് നിലയിലാണ് പ്രശസ്തി നേടിയത്?
12. മുംബയില്‍ ആക്രമികളുടെ വെടിയേറ്റുമരിച്ച ജെ. ഡേ ഏത് പത്രത്തിലാണ് ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്ററായിരുന്നത്?
13. റെയില്‍വേയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി?
14. അന്തരിച്ച ഉസ്താദ് അസദ് അലിഖാനുമായി ബന്ധപ്പെട്ട സംഗീതോപകരണം?
15.  യുറേനിയത്തിന്റെ വന്‍നിക്ഷേപം കണ്ടെത്തിയ തുമലപ്പള്ളി ഏത് സംസ്ഥാനത്താണ്?
16. അധികാരത്തിന്റെ ഇടനാഴിയിലൂടെ എന്ന പുസ്തകം രചിച്ചത്?
17. പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട പുതിയ പേര്?
18. കേരളത്തിലെ അഡ്വക്കേറ്റ് ജനറലായി നിയമിതനായത്?
19. കേരളത്തില്‍ ക്രീമിലെയര്‍ കമ്മിഷന്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച് അടുത്തകാലത്ത് അന്തരിച്ച മുന്‍ ഹൈക്കോടതി ജഡ്ജി?
20. കേരള ഹാനിമാന്‍ എന്നറിയപ്പെട്ടത്?
21. ഒരു വേദിയില്‍ 141 പുസ്തകങ്ങള്‍ ഒരേസമയം പ്രകാശനം ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ചത്?
22. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പ്രത്യേകത സ്വന്തമാക്കിയ ആദ്യസംസ്ഥാനം?
23. മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
24. മികച്ച കാവ്യഗ്രന്ഥത്തിനുള്ള ഉള്ളൂര്‍ അവാര്‍ഡിന് അര്‍ഹയായത്?
25. കേശവദേവ് ട്രസ്റ്റിന്റെ കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അര്‍ഹനായത്?
26. ഈവര്‍ഷത്തെ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ  അംഗോളക്കാരി?
27. 2010 ലെ ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹനായ കന്നട സാഹിത്യകാരന്‍?
28.  2011 ല്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായ ക്രിക്കറ്റ് താരം?
29. മൂന്നുപ്രാവശ്യം ഹാട്രിക് നേടിയ ആദ്യ ക്രിക്കറ്റര്‍?
30.  2011-ല്‍ അര്‍ജുന  അവാര്‍ഡിന്  അര്‍ഹയായ മലയാളി അത്ലറ്റ്?
31. കഴിഞ്ഞദിവസം അന്തരിച്ച വിഖ്യാത ബ്രസീലിയന്‍ ഫുട്ബാള്‍ താരം?
32. അന്തരിച്ച സിനിമാതാരം ദേവാനന്ദിന്റെ ശരിയായ പേര്?
33. കെ. തായാട്ടിന്റെ ശരിയായ പേര്?
34. കാശ്മീര്‍ മുഖ്യമന്ത്രി
35. ടു ജി സ്പെക്ട്രം കേസില്‍ ജയിലില്‍ കഴിയേണ്ടിവന്ന ഡി. എം.കെയുടെ വനിതാ എം.പി?
36. ഈവര്‍ഷത്തെ ലോക സ്നൂക്കര്‍ കിരീടം സ്വന്തമാക്കിയത്?
37. യു. എന്‍ രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങള്‍?
38. സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ചത് ഏതിനെയാണ്?
39. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
40. ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്നത്?
41. കരിമീനിന്റെ ശാസ്ത്രീയനാമം?
42. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം?
43. ബി.സി.സി. ഐയുടെ പുതിയ പ്രസിഡന്റ്?
44. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ അഫ്ഗാന്‍ പ്രസിഡന്റ്
45. അള്‍ഷിമേഴ്സിന് പുതിയ മരുന്ന് വികസിപ്പിച്ചതാര്?

  ഉത്തരങ്ങള്‍
1) ജൂണ്‍ 23, 2) വെനസ്വേല, 3) ട്രിപ്പോളി, 4) ഹിലാരി ക്ളിന്റണ്‍, 5) ദക്ഷിണ സുഡാന്‍, 6) റോബര്‍ട്ട് ഗേറ്റ്സ്, 7) ബാന്‍ കി മൂണ്‍, 8) ചൈന, 9) പേസ്മേക്കര്‍, 10) ആന്ധ്രാപ്രദേശ്, 11) ചലച്ചിത്ര സംവിധായകന്‍, 12) മിഡ് ഡേ, 13) ദിനേശ് ത്രിവേദി, 14) രുദ്രവീണ, 15) ആന്ധ്രാപ്രദേശ്, 16) പി.സി. അലക്സാണ്ടര്‍, 17) പശ്ചിംബംഗ, 18) ദണ്ഡപാണി, 19) ജ. കെ.കെ. നരേന്ദ്രന്‍, 20) ആതുരദാസ് സ്വാമികളാണ്. 21) കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 22) കേരളം. 23) കേരളം. 24) വിജയലക്ഷ്മി. 25) സി. രാധാകൃഷ്ണന്‍. 26) ലൈല ലോപ്പസ്. 27) ചന്ദ്രശേഖര്‍ ബി. കമ്പാര്‍, 28) സഹീര്‍ഖാന്‍, 29) ലസിത്മലിംഗ, 30) പ്രീജ ശ്രീധരന്‍, 31) ഡോ. സോക്രട്ടീസ്, 32) ധരംദേവ് പിഷോരിമാള്‍ ആനന്ദ്, 33) കുഞ്ഞനന്തന്‍, 34) ഒമര്‍ അബ്ദുള്ള, 35) കനിമൊഴി, 36)  ഇറാനിയന്‍ ടീനേജ് താരം ഹുസൈന്‍ വഥേയ് അയൂരി, 37) അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, 38) കരിമിനിനെ, 39) സെറിബ്രം, 40) സെറിബെല്ലം, 41) എട്രോപ്ളസ് സുരടെന്‍സിസ്, 42) സീഷെല്‍സ്, 43) എന്‍. ശ്രീനിവാസന്‍, 44) ബര്‍ഹനുദ്ദീന്‍ ഗബാനി, 45)  ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകനായ ഡോ. മഹാവീര്‍ ഗൊലേച്ച.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites