എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 17 December 2011

പൊതു വിജ്ഞാനം 3 (Quiz)


1. മാമ്പഴങ്ങളുടെ  രാജാവ് എന്നറിയപ്പെടുന്ന ഇനം?
2. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?
3. ബദല്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്നത്?
4. യാദവവംശത്തിന്റെ തലസ്ഥാനം?
5. മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍?
6. ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ ബ്രിട്ടനില്‍ അധികാരത്തിലിരുന്നത്?
7. ദില്‍വാരാ ക്ഷേത്രം എവിടെയാണ്?
8. രക്തം കട്ടപിടിക്കാതാകുന്ന രോഗം?
9. അണ്‍ഹാപ്പി ഇന്ത്യ രചിച്ചത്?
10. രമണന്‍ രചിച്ചത്?
11. ഇന്ത്യയിലെ പ്രഥമ കംപ്യൂട്ടര്‍ സാക്ഷരതാ പഞ്ചായത്ത്?
12. സുവര്‍ണ നഗരകവാടം എന്നറിയപ്പെടുന്നത്?
13. ഇന്ത്യയിലെ പിറ്റ്സ്ബര്‍ഗ് എന്നറിയപ്പെടുന്നത്?
14. തലയിലെ അനക്കാന്‍ കഴിയുന്ന ഏക അസ്ഥി?
15. കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം?
16. മയ്യഴിഗാന്ധി എന്നറിപ്പെട്ടത്?
17. രക്തചംക്രമണം കണ്ടുപിടിച്ചത്?
18. അണ്‍ടച്ചബിള്‍ എഴുതിയത്?
19. മാര്‍ബിളിന്റെ രാസനാമം?
20. മരതക ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?
21. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ആദ്യമായി വന്‍തോതില്‍ മന്ദിരനിര്‍മ്മാണം നടത്തിയത്?
22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
23. മനുഷ്യശരീരത്തില്‍ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ്?
24. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
25. മന്ത് പരത്തുന്ന ജീവി?
26. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മിലിട്ടറി പോരാട്ടം?
27. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സമ്മാനിച്ച രാജ്യം?
28. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത്?
29. ബംഗാളില്‍ ദ്വിഭരണം നടപ്പാക്കിയത്?
30. മംഗോളിയയുടെ തലസ്ഥാനം?
31. മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയത്?
32. യാത്രികര്‍ക്ക് പ്രിയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത്?
33. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി?
34. ദിഗ്ബോയ് എന്തിനാണു പ്രസിദ്ധം?
35. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഉപഗ്രഹം?
36. ബംഗ്ളാദേശിന്റെ സ്ഥാപകന്‍?
37. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
38. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?
39. തലമുടിക്കു നിറം നല്‍കുന്നത്?
40. ആത്മകഥയെഴുതിയ മുഗള്‍ ചക്രവര്‍ത്തിമാര്‍?
41. ഗോവര്‍ദ്ധന്റെ യാത്രകള്‍ രചിച്ചത്?
42. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്?
43. എന്തിന്റെ വകഭേദമാണ് ചാര്‍ക്കോള്‍?
44. വാട്ടര്‍ലൂ യുദ്ധക്കളം ഏതു രാജ്യത്ത്?
45. വ്യാവസായിക വിപ്ളവം ആരംഭിച്ച രാജ്യം?

  ഉത്തരങ്ങള്‍
1) അല്‍ഫോന്‍സ, 2) കൊച്ചി, 3) റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ്, 4) ദേവഗിരി, 5) ബാബര്‍, 6) ലേബര്‍ പാര്‍ട്ടി, 7) മൌണ്ട് അബു, 8) ഹീമോഫീലിയ, 9) ലാലാ ലജ്പത്റായി, 10) ചങ്ങമ്പുഴ, 11) ചമ്രവട്ടം, 12) സാന്‍ഫ്രാന്‍സിസ്കോ, 13) ജംഷഡ്പൂര്‍, 14) താടിയെല്ല്, 15) ആലപ്പുഴ, 16) ഐ.കെ. കുമാരന്‍ മാസ്റ്റര്‍, 17) വില്യം ഹാര്‍വി, 18) മുല്‍ക്രാജ് ആനന്ദ്, 19) കാല്‍സ്യം കാര്‍ബണേറ്റ്, 20) അയര്‍ലന്‍ഡ്, 21) അക്ബര്‍, 22) ഓക്സിജന്‍, 23) 1.5 ലിറ്റര്‍ മുതല്‍ 1.8 ലിറ്റര്‍ വരെ, 24) ഹേഗ്, 25) ക്യൂലക്സ് കൊതുക്, 26) വിയറ്റ്നാം യുദ്ധം, 27) ഫ്രാന്‍സ്, 28) തന്മാത്രകള്‍, 29) റോബര്‍ട്ട് ക്ളൈവ്, 30) ഉലാന്‍ ബേറ്റര്‍, 31) ഷാജഹാന്‍, 32) ഫ്രാന്‍സ്, 33) ക്ളമന്റ് ആറ്റ്ലി, 34) എണ്ണപ്പാടം, 35) ഇന്‍സാറ്റ് 2 എ, 36) മുജീബ് റഹ്മാന്‍, 37) വന്‍കുടല്‍, 38) അയ്യനടികള്‍ തിരുവടികള്‍, 39) മെലാനിന്‍, 40) ബാബറും ജഹാംഗീറും, 41) ആനന്ദ്, 42) സി. എഫ്. ആന്‍ഡ്രൂസ്, 43) കാര്‍ബണ്‍, 44) ബെല്‍ജിയം, 45) ഇംഗ്ളണ്ട്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites