എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 27 December 2011

പൊതു വിജ്ഞാനം -49 ( G K )


1. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഏതു മണ്ഡലത്തിലാണ് വിജയിച്ചത്?
2. റഷ്യയില്‍ ഇപ്പോള്‍ എത്ര സമയമേഖലകള്‍ ഉണ്ട്?
3. കൂടംകുളം പദ്ധതിയില്‍ സഹകരിക്കുന്ന റഷ്യന്‍ സ്ഥാപനം?
4. പുതിയ ബി.സി.സി.ഐ പ്രസിഡന്റ് ആര്?
5. 'നാല്‍ഗെ' ചുഴലിക്കാറ്റ് വീശിയ രാജ്യം?
6. വാന്‍-ഇഫ്ര പുരസ്കാരം ലഭിച്ച ജാ വാപോസ് ഏതു രാജ്യത്തുനിന്നുള്ള പത്രമാണ്?
7. സിര്‍ത്തേ വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?
8. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ വനിതാ പ്രസിഡന്റ് ആര്?
9. ബ്രിട്ടനില്‍ സിക്കുകാരനായ പ്രഥമ ഹൈക്കോടതി ജഡ്ജി ആരാണ്?
10. പ്രഥമ ഏഷ്യന്‍ സ്റ്റൈല്‍ കബഡി ചാമ്പ്യന്‍?
11. ലോകത്തില്‍ ഏറ്റവും നീളംകൂടിയ പെരിസ്കോപ്പ് സ്ഥാപിച്ചത് എവിടെ?
12. ഇന്ത്യയില്‍ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്?
13. രണ്ട് സയന്‍സ് വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ഏക വ്യക്തി?
14. ബെര്‍ട്രാന്‍ഡ് റസലിന് സാഹിത്യ നോബല്‍ ലഭിച്ച വര്‍ഷം?
15. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ ആസ്ഥാനം?
16. പെരുമാള്‍ തിരുമൊഴി എഴുതിയത്?
17. നെല്‍സണ്‍ മണ്ടേല ഭാരതരത്ന ബഹുമതിക്ക് അര്‍ഹനായ വര്‍ഷം?
18. ഇന്ത്യന്‍ നാവികസേനയുടെ ആസ്ഥാനം?
19. ഫ്രെഷ്ഫുഡ് വിറ്റാമിന്‍ എന്നറിയപ്പെടുന്നത്?
20. മുഗള്‍ സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം?
21. മെഹ്റോളി സ്തൂപത്തില്‍ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്?
22. ആദ്യത്തെ ഫുട്ബാള്‍ ലോകകപ്പ് വിജയി?
23. മൊസാര്‍ട്ട് ജനിച്ച രാജ്യം?
24. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ആദ്യത്തെ മലയാളി?
25. ഇന്ത്യയിലെ പ്രധാന വജ്രഖനി?
26. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എവിടെയാണ്?
27. ക്ഷാരപദാര്‍ത്ഥങ്ങള്‍ ലിറ്റ്മസിന്റെ നിറം ചുവപ്പില്‍നിന്ന് .... ആക്കുന്നു?
28. പ്രപഞ്ചത്തിന്റെ വികാസത്തിനു തെളിവു നല്‍കിയതാര്?
29. തലമുടിക്കു നിറം നല്‍കുന്നത്?
30. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന പ്രവിശ്യകളില്‍ ഏറ്റവും പ്രബലശക്തി?
31. കേരളത്തിലെ ചിറാപ്പുഞ്ചിയെന്നറിയപ്പെടുന്നത്?
32. എ.പി.ജെ അബ്ദുല്‍ കലാം ഏതു സംസ്ഥാനക്കാരനാണ്?
33. വരയാടുകളുടെ സംരക്ഷണത്തിന് ഏര്‍പ്പെടുത്തിയ ദേശീയോദ്യാനം?
34. കറന്‍സി നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഗവണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?
35. ഹിറ്റ്ലറുടെ ആത്മകഥ?
36. ചാള്‍സ് ഡിക്കന്‍സിന്റെ ' എ ടെയ്ല്‍ ഒഫ് ടു സിറ്റീസ്' എന്ന നോവലിന്റെ പശ്ചാത്തലം?
37. ജനാധിപത്യത്തിന്റെ കാവല്‍നായ എന്നു വിശേഷിപ്പിക്കുന്നതാരെ?
38. നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയില്‍?
39. ദീപവംശം ഏതു ഭാഷയിലെ കൃതിയാണ്?
40. ഇന്ത്യയിലെ പരമോന്നത നീതിപീഠം?
41. മണ്ണിരയുടെ ശ്വസനാവയവം?
42. ഇന്ത്യയിലെ പ്രഥമ പൌരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
43. ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്?
44. മാന്‍ഹട്ടന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത്?
45. അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തെ സ്വാധീനിച്ച അങ്കിള്‍ ടോംസ് ക്യാബിന്‍ രചിച്ചത്?

ഉത്തരങ്ങള്‍
1) ഭവാനിപ്പൂര്‍, 2) ഒന്‍പത്, 3) ആറ്റം സ്ട്രോയ് എക്സ്പോര്‍ട്ട്, 4) ടോമസ് ട്രാന്‍സ്ട്രോമര്‍, 5) ഫിലിപ്പൈന്‍സ്, 6) ഇന്‍ഡോനേഷ്യ, 7) ലിബിയ, 8) എലന്‍ ജോണ്‍സണ്‍ സര്‍ലിഫ്, 9) രബീന്ദര്‍സിങ്, 10) ഇന്ത്യ, 11) കല്‍പ്പാക്കം, 12) അലിരാജ്പൂര്‍ (എം.പി), 13) മാഡംകൂറി, 14) 1950, 15) മോണ്‍ട്രിയല്‍, 16) കുലശേഖര ആഴ്വാര്‍, 17) 1990, 18) ന്യൂഡല്‍ഹി, 19) വിറ്റാമിന്‍ സി, 20) ഒന്നാം പാനിപ്പട്ട് യുദ്ധം, 21) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍, 22) ഉറുഗ്വായ്, 23) ഓസ്ട്രിയ, 24) ജി.പി. പിള്ള, 25) പന്ന, 26) വെല്ലൂര്‍, 27) നീല, 28) എഡ്വിന്‍ ഹബിള്‍, 29) മെലാനിന്‍, 30) മഠാഠികള്‍, 31) ലക്കിടി, 32) തമിഴ്നാട്, 33) ഇരവികുളം, 34) 2, 35) മെയ്ന്‍ കാഫ്, 36) ഫ്രഞ്ചു വിപ്ളവം, 37) പത്രങ്ങളെ, 38) എറണാകുളം, 39) പാലി, 40) സുപ്രീം കോടതി, 41) ത്വക്ക്, 42) ഇന്ത്യന്‍ പ്രസിഡന്റ്, 43) ജോര്‍ജ്യൂള്‍, 44) ഓപ്പന്‍ഹൈമര്‍, 45) ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ്.  

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites