എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 24 March 2012

പൊതു വിജ്ഞാനം-124-പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്നരാജ്യം?




1. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന രാജ്യം?

2. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

3. സംസ്ഥാന ടൂറിസം വകുപ്പ് കരകൌശല ഗ്രാമമായി തിരഞ്ഞെടുത്തത്?

4. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി?

5. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത്?

6. യൂറോപ്പിന്റെ മദര്‍ ഇന്‍ ലോ എന്നറിയപ്പെടുന്നത്?

7. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താരവും താക്കോലും എന്നറിയപ്പെടുന്നത്?

8. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം?

9. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്നത്?

10. പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്നരാജ്യം?

11. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനം?

12. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം?

13. അര്‍ത്ഥശാസ്ത്രം എന്ന പ്രാചീന കൃതി രചിച്ചതാരാണ്?

14. ഇന്‍ഡിക്ക എന്ന പ്രാചീനഗ്രന്ഥം രചിച്ചത്?

15. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്റെ പിതാവ് ആരാണ്?

16. ഇന്ത്യന്‍ ഓര്‍ണിത്തോളജിയുടെ പിതാവ് ആരാണ്?

17. ഇന്ത്യന്‍ ആറ്റംബോംബിന്റെ പിതാവാര്?

18. ലോകവൃക്കദിനം എന്നാണ്?

19.  ദേശീയ ഓര്‍ഡിനന്‍സ് ഫാക്ടറി ദിനം എന്ന്?

20. ലോക ക്ഷയരോഗദിനം എന്ന്?

21. സസ്യവളര്‍ച്ച രേഖപ്പെടുത്തുന്ന ഉപകരണം?

22. ജലത്തിന്റെ സാന്ദ്രത അളക്കുന്ന ഉപകരണം?

23. വൈദ്യുതപ്രവാഹം അളക്കുന്ന ഉപകരണം?

24. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യന്‍ വനിത?

25. കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരി?

26. 2010 ലെ ഏഷ്യന്‍ ഗെയിംസ് എവിടെവച്ച് നടന്നു?

27. 2010 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്മാര്‍?

28. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി?

29. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല?

30. കേരളത്തിലെ ഒരേയൊരു മുസ്ളിം രാജവംശം?

31. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?

32. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏതാണ്?

33. ഇന്ത്യയുടെ സമ്പൂര്‍ണ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വിക്ഷേപിച്ചതെന്ന്?

34. സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

35. അമര്‍ ജവാന്‍ ജ്യോതി സ്ഥിതി ചെയ്യുന്നതെവിടെ?

36. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സമാധിസ്ഥലം എവിടെയാണ്?

37. ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലം എവിടെയാണ്?

38. രാജീവ്ഗാന്ധിയുടെ സമാധിസ്ഥലം എവിടെയാണ്?

39. മൊറാര്‍ജിദേശായിയുടെ സമാധിസ്ഥലം എവിടെയാണ്?

40. സെയില്‍സിംഗിന്റെ സമാധിസ്ഥലം എവിടെയാണ്?

41. കശുഅണ്ടി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

42. കശുഅണ്ടി വ്യവസായം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?

43. കശുഅണ്ടി ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

44. കശുഅണ്ടിയുടെ നാട് എന്നറിയപ്പെടുന്നത്?

45. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗംമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായ ജില്ല?



  ഉത്തരങ്ങള്‍

1) ഫ്രാന്‍സ്, 2) കേരളം, 3) ഇരിങ്ങല്‍ (കോഴിക്കോട്), 4) അനൌഷാ അന്‍സാരി, 5) കൊറിയ, 6) ഡെന്മാര്‍ക്ക്, 7) മൌറീഷ്യസ്, 8) സൊമാലിയ, 9) റുവാന്‍ഡ, 10) നോര്‍വേ, 11) സുന്ദര്‍ബന്‍ഡെല്‍റ്റ, 12) 1951, 13) കൌടില്യന്‍, 14) മെഗസ്തനീസ് 15) എച്ച്.ജെ. ഭാഭ, 16) എ.ഒ. ഫ്യൂം, 17) ഡോ. രാജ രാമണ്ണ, 18) മാര്‍ച്ച് 8, 19) മാര്‍ച്ച് 18, 20) മാര്‍ച്ച് 24, 21) ക്രസ്കോഗ്രാഫ്, 22) ഹൈഡ്രോമീറ്റര്‍, 23) അമ്മീറ്റര്‍, 24) ബചേന്ദ്രിപാല്‍, 25) അഞ്ജു ബോബിജോര്‍ജ്, 26) ഗ്യാങ്ഷു (ചൈന), 27) സ്പെയിന്‍, 28) വര്‍ഷ, 29) ഇടുക്കി, 30) അറയ്ക്കല്‍ രാജവംശം, 31) കാസര്‍കോട്, 32) സ്ഫുട്നിക് - 1, 33) 2004 സെപ്തംബര്‍ 20, 34) കൊണാര്‍ക് (ഒറീസ), 35) ഇന്ത്യാഗേറ്റ് (ഡല്‍ഹി), 36) ശാന്തിവനം, 37) ശക്തിസ്ഥല്‍, 38) വീര്‍ഭൂമി, 39) അഭയ്ഘട്ട്, 40) ഏക്താസ്ഥല്‍, 41) കണ്ണൂര്‍, 42) കൊല്ലം, 43) ആനക്കയം (മലപ്പുറം), 44) കൊല്ലം, 45) കാസര്‍കോട്

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites