1. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ പ്രധാന ഭരണാധികാരി ആരായിരുന്നു?
2. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് റോയല്‍ ചാര്‍ട്ടര്‍ അനുവദിച്ച രാജ്ഞിയാര്?
3. പാരീസ് ആസ്ഥാനമായി ഫ്രഞ്ച് ഈസ്റ്റിന്ത്യാക്കമ്പനി നിലവില്‍ വന്ന വര്‍ഷമേത്?
4. ഇന്ത്യയിലെ ഏത് ചക്രവര്‍ത്തിയുടെ സദസിലേക്കാണ് 1591 ല്‍ റാല്‍ഫ് ഫിച്ചെത്തിയത്?
5. 1608 ആഗസ്റ്റില്‍ ക്യാപ്റ്റന്‍ വില്യം ഹോക്കിന്‍സിനെ ഇന്ത്യയിലേക്കയച്ച ഇംഗ്ളണ്ടിലെ രാജാവാരായിരുന്നു?
6. 1612 ല്‍ ഇംഗ്ളീഷുകാര്‍ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി തുറന്നത് എവിടെയാണ്?
7. ബ്രിട്ടീഷ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ പദവി സൃഷ്ടിക്കപ്പെട്ടത് ഏത് നിയമത്തോടെയാണ്?
8. ഇന്ത്യക്കാരനായ ഏക ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
9. കോണ്‍ഗ്രസിന്റെ രൂപവത്കരണകാലത്ത് വൈസ്രോയി ആരായിരുന്നു?
10. ഒന്നാം സ്വാതന്ത്യ്രസമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
11. മണികര്‍ണിക എന്ന യഥാര്‍ത്ഥനാമം ഉണ്ടായിരുന്നതാര്‍ക്കാണ്?
12. 1857 ലെ കലാപത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് എഴുത്തുകാരനാര്?
13. കോണ്‍ഗ്രസിന്റെ രൂപവത്കരണസമ്മേളനത്തില്‍ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?
14. കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?
15. കോണ്‍ഗ്രസ് പ്രസിഡന്റായ ഏക മലയാളി?
16. സി. ശങ്കരന്‍ നായര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം നടന്നതെവിടെ?
17. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത ആരാണ്?
18. കോണ്‍ഗ്രസ് പൂര്‍ണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനമേത്?
19. ഒക്കള്‍ട്ട് കെമിസ്ട്രി, ഡോക്ട്രിന്‍ ഒഫ് ഹാര്‍ട്ട് എന്നിവ ആരുടെ കൃതികളാണ്?
20. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിത്തീര്‍ന്ന ഐറിഷ് വനിതയാര്?
21. സെര്‍വന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റി ആര് തുടങ്ങിയ സംഘടനയാണ്?
22. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ് ആരായിരുന്നു?
23. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയതാര്?
24. വന്ദേമാതരത്തിന് ഇപ്പോഴുള്ള ഈണം നല്‍കിയത്?
25. ഇന്ത്യയുടെ വന്ദ്യവയോധികന്‍ ആരാണ്?
26. പോവര്‍ട്ടി ആന്‍ഡ് അണ്‍ ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്ന ഗ്രന്ഥം ആരുടേതാണ്?
27. ഗീതാരഹസ്യത്തിന്റെ കര്‍ത്താവാര്?
28. ഏത് സന്ധിയിലൂടെയാണ് മൂന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ചത്?
29. കൊല്‍ക്കത്തയില്‍ ഫോര്‍ട്ട് വില്യം നിര്‍മ്മിച്ച യൂറോപ്യന്‍മാരാര്?
30. ഇംഗ്ളണ്ടിലെ ബ്രിസലിലെ സ്റ്റേപ്പിള്‍ട്ടണില്‍ അന്തരിച്ച ഇന്ത്യന്‍ നേതാവാര്?
31. ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍ ആരായിരുന്നു?
32. ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് പിന്നില്‍ ഏത് രാജ്യത്തെ ഭരണഘടനയാണുള്ളത്?
33. മൌലികാവകാശങ്ങളെക്കുറിച്ച് പറയുന്ന ഭരണഘടനാ വകുപ്പേത്?
34. എത്ര വര്‍ഷത്തിലൊരിക്കലാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?
35. രാഷ്ട്രപതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വഹിക്കുന്നത് ആരാണ്?
36. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ അഭാവത്തില്‍ രാഷ്ട്രപതിയുടെ സ്ഥാനം വഹിക്കുന്നത് ആരാണ്?
37. രാഷ്ട്രപതിയെ തത്സ്ഥാനത്തുനിന്നും നീക്കാനുള്ള നടപടി എങ്ങനെ അറിയപ്പെടുന്നു?
38. പാര്‍ലമെന്റിന്റെ സമ്മേളനം വിളിച്ചുകൂട്ടുന്നത് ആരാണ്?
39. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ഏതാണ്?
40. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതി സ്ഥാനം അലങ്കരിച്ചത് ആരാണ്?
41. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ആരാണ്?
42. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഷ്ട്രപതിയാര്?
ഉത്തരങ്ങള്‍
1) അക്ബര്‍, 2) എലിസബത്ത് 1 രാജ്ഞി, 3) 1664, 4) അക്ബറുടെ സദസില്‍, 5) ജെയിംസ് ഒന്നാമന്‍, 6) സൂററ്റില്‍, 7) 1773 ലെ റെഗുലേറ്റിംഗ് ആക്ട്, 8) സി. രാജഗോപാലചാരി, 9) ഡഫറിന്‍, 10) 1857 മേയ് 10ന് മീററ്റില്‍, 11) ത്ധാന്‍സി റാണി, 12) ജോണ്‍ സീലി, 13) ജി. സുബ്രഹ്മണ്യ അയ്യര്‍, 14) ദാദാഭായ് നവ്റോജി, 15) സി. ശങ്കരന്‍ നായര്‍, 16) 1897 ല്‍ അമരാവതിയില്‍, 17) സരോജിനി നായിഡു, 18) 1929 ലെ ലാഹോര്‍ സമ്മേളനം, 19) ആനി ബസന്റിന്റെ, 20) സിസ്റ്റര്‍ നിവേദിത, 21) ഗോപാലകൃഷ്ണ ഗോഖലെ, 22) ശ്രീചിത്തിര തിരുനാള്‍, 23) സുഭാഷ് ചന്ദ്രബോസ്, 24) പണ്ഡിറ്റ് രവിശങ്കര്‍, 25) ദാദാഭായ് നവ്റോജി, 26) ദാദാഭായി നവ്റോജി, 27) ബാലഗംഗാധര തിലകന്‍, 28) പാരീസ് സന്ധി, 29) ഇംഗ്ളീഷുകാര്‍, 30) രാജാറാം മോഹന്‍റോയ്, 31) ഡോ. രാജേന്ദ്രപ്രസാദ്, 32) അമേരിക്ക, 33) 12 മുതല്‍ 35 വരെ, 34) അഞ്ചുവര്‍ഷത്തിലൊരിക്കല്‍, 35) ഉപരാഷ്ട്രപതി, 36) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, 37) ഇംപീച്ച്മെന്റ്, 38) രാഷ്ട്രപതി, 39) ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവന്‍, 40) ഡോ. രാജേന്ദ്രപ്രസാദ്, 41) സാക്കീര്‍ ഹുസൈന്‍, 42) വി.വി. ഗിരി
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..