എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 1 March 2012

പൊതു വിജ്ഞാനം -104- ( G K ) ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരി ആര് ?


1.വിശിഷ്ടതാപധാരിതയുടെ യൂണിറ്റെഴുതുക ?

2.ജലത്തിന്റെ വിശിഷ്ടതാപധാരിതയെത്ര ?

3.ആപേക്ഷിക ആര്‍ദ്രത അളക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഉപകരണത്തിന്റെ പേരെഴുതുക ?

4.ജൂള്‍ നിയമം ആവിഷകരിച്ച ശാസ്ത്രജ്ഞന്റെ പേരെന്ത് ?

5.വൈദ്യുത ഇസ്തിരിപ്പെട്ടിയിലെ ഹീറ്റിംഗ് കോയില്‍ എന്തുകൊണ്ടാണ്
നിര്‍മ്മിച്ചിരിയ്ക്കുന്നത് ? അതില്‍ അടങ്ങിയിട്ടുള്ള മറ്റ് ലോഹങ്ങള്‍
ഏവ?

6.ഫ്യുസ് വയറില്‍ ഉപയോഗിച്ചിരിയ്ക്കുന്ന ലോഹങ്ങള്‍ ഏവ?

7.വൈദ്യുതോര്‍ജ്ജം അളക്കുന്നതിനുള്ള വ്യാവസായികയൂണിറ്റ് ഏത് ?

8.വീടുകളില്‍ വൈദ്യുതോര്‍ജ്ജത്തിന്റെ അളവ് നേരിട്ട് രേഖപ്പെടുത്തുന്നതിന് വൈദ്യുതബോര്‍ഡ് ഉപയോഗിയ്ക്കുന്ന ഉപകരണമേത് ?

9.വൈദ്യുത പ്രവാഹമുള്ള ഒരു ചാലകത്തിനുചുറ്റും കാന്തികമണ്ഡലം സംജാതമാകുന്നുവെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനേത് ?

10. ഡി .സി യുടെ വോള്‍ട്ടേജ് ഉയര്‍ത്തുവാന്‍ ഉപയോഗിയ്ക്കുന്ന ഉപകരണമേത് ?

11.ന്യൂട്രല്‍ ലൈനും ഭൂമിയും തമ്മിലുള്ള പൊട്ടെന്‍ഷ്യല്‍ വ്യത്യാസം എത്ര ?

12.പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനേത് ?

13.റേഡിയോ ആക്ടീവ് വികിരണങ്ങള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞനേത് ?

14.റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണമേത് ?

15.ചെയിന്‍ റിയാക്ഷന്‍ എന്ന സാദ്ധ്യതയെക്കുറിച്ച് ആദ്യം നിര്‍ദ്ദേശിച്ച ശാസ്ത്രജ്ഞനേത് ?

16.ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ ഉപയോഗിയ്ക്കുന്ന മോഡറേറ്ററുകള്‍ക്ക് ഉദാഹരണമെഴുതുക ?

17.ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരുടെ പേരെഴുതുക ?

18.ഭൂമിയ്ക്ക് ഏറ്റവും അടുത്തു സ്ഥിതിചെയുന്ന നക്ഷത്രം ഏതാണ് ?

19.ഭൂമിയുടെ ഉപഗ്രഹം ഏതാണ് ?

20.ലോകത്തില്‍ ആദ്യം വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹത്തിന്റെ പേരെന്ത് ?

21.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ സഞ്ചാരിയുടെ പേരെന്ത് ?

22.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനാര് ?

23.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരി ആര് ?

24.സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയുടെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്ര മേത് ?

25.ISRO,GSLV,PSLV,LED,LCD,LPG,CNG,.M.C.B, E.L.C.B എന്നിവയുടെ പൂര്‍ണ്ണരൂപമെഴുതുക ?

ഉത്തരങ്ങള്‍

1.J/kgK or J/kgoC ( ഓര്‍ക്കുക, കെല്‍‌വിന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഡിഗ്രി വരുന്നില്ലെന്നകാര്യം )

2.4200J/kgK

3.ഹൈഗ്രോമീറ്റര്‍

4.ജെയിംസ് പ്രെസ്‌കോട്ട് ജൂള്‍

5.നിക്രോം (നിക്കല്‍ ,ഇരുമ്പ്,ക്രോമിയം , മാംഗനീസ് )

6.ടിന്നും , ലെഡും

7.കിലോ വാട്ട് ഔവര്‍ (Kwh)

8. വാട്ട് ഔവര്‍ മീറ്റര്‍

9.ക്രിസ്റ്റ്യന്‍ ഈഴസ്റ്റ്‌ഡ് (Christian Oersted )

10.ഇന്‍‌ഡക്ഷന്‍ കോയില്‍

11.പൂജ്യം

12.ഹെന്‍‌റി ബെക്കറല്‍

13.ഏണസ്റ്റ് റഥര്‍ഫോര്‍ഡ്

14.ഗീഗര്‍ കൌണ്ടര്‍

15.എന്‍‌റിക്കോ ഫെര്‍മി

16.ഘനജലം,ഗ്രാഫൈറ്റ്

17. ജെ.ബാര്‍ഡീന്‍,W.H.ബ്രാറ്റയിന്‍ ,വില്ല്യം ഷോക് ലി

18.സൂര്യന്‍

19.ചന്ദ്രന്‍

20.സ്പുട്‌നിക്--1

21.യൂറി ഗഗാറിന്‍

22.രാകേശ് ശര്‍മ്മ

23.കല്പന ചൌള

24.പ്രോക്സിമാ സെന്റാറി

25.ISRO-->Indian Space Research Organisation

GSLV--->Geo synchronous Satellite Launch Vechile

PSLV-->Polar Satellite Launch Vechile

LED--->Light Emiting Diode

LCD‌‌-->Liquid Crystal Display

LPG-->Liqufied Petroleum Gas

CNG---> Compressed Natural Gas

M.C.B -->Miniature Circuit Breaker

E.L.C.B -->Earth Leakage Circuit Breaker

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites