എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 16 March 2012

പൊതു വിജ്ഞാനം-115-ജലത്തിലിട്ടാല്‍ ഉരുകുന്ന ലോഹമേത്?




1. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?
2. വേപ്പിന്റെ ഇലയിലും തൊലിയിലും അടങ്ങിയിരിക്കുന്ന ആസിഡ്?
3. ഹരിതഗൃഹപ്രഭാവത്തിന് കാരണമായ വാതകം?
4. ഭൂമിയില്‍ ജീവനടിസ്ഥാനമായ മൂലകം?
5.  അറിയപ്പെടുന്നതില്‍വച്ച് ഏറ്റവും കടുപ്പമേറിയ പദാര്‍ത്ഥം?
6. കാര്‍ബണിന്റെ സംയോജകത?
7. ഏറ്റവും ദ്രവണാങ്കം കൂടിയ ലോഹം?
8. ബാസ്റ്റ് ഫര്‍ണസില്‍നിന്നും നേരിട്ട് ലഭിക്കുന്ന ഇരുമ്പ്?
9. റയില്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നത്?
10. കട്ടിംഗ് ബ്ളേഡുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്റ്റീല്‍?
11. സാര്‍വ്വിക ലായകം എന്നറിയപ്പെടുന്നത്?
12. പ്രകൃതിയില്‍ ലഭിക്കുന്ന ജലത്തില്‍ ഏറ്റവും ശുദ്ധമായ ജലം?
13. സോപ്പ് എളുപ്പത്തില്‍ പതയാത്ത ജലം?
14. ജലത്തിന് ഏറ്റവുംകൂടുതല്‍ സാന്ദ്രത അനുഭവപ്പെടുന്ന ഊഷ്മാവ്?
15. ജലവുമായുള്ള ഒരു പ്രവര്‍ത്തനം മുഖേന ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ?
16. ശുദ്ധജലത്തില്‍ എത്രശതമാനം ഓക്സിജന്‍ അടങ്ങിയിരിക്കുന്നു?
17. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാതകം?
18. ജലത്തിലിട്ടാല്‍ ഉരുകുന്ന ലോഹമേത്?
19. വെള്ളത്തേക്കാള്‍ ഘനത്വം കുറഞ്ഞ ഒരു ദ്രാവകത്തിന് ഉദാഹരണം?
20. റോഡ് ടാര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം?
21. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാനുപയോഗിക്കുന്ന വാതക ഹോര്‍മോണ്‍?
22. പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകം?
23. ഏറ്റവും ലഘുവായ അമിനോ ആസിഡ്?
24. പാചക വാതകത്തിന് മണം നല്‍കുന്ന വസ്തു?
25. പഞ്ചസാരയിലെ ഗ്ളൂക്കോസ് സാന്നിദ്ധ്യം മനസിലാക്കാന്‍ ഉപയോഗിക്കുന്ന ലായനി?
26. ഗ്രെയിന്‍ ആല്‍ക്കഹോള്‍ എന്നറിയപ്പെടുന്നത്?
27. ശീതീകാരികളില്‍ സാധാരണ ഉപയോഗിക്കുന്ന ത്?
28. കൃത്രിമമായി നിര്‍മ്മിച്ച പട്ടുനൂല്‍?
29. പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ഘടകമൂലകങ്ങള്‍?
30. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷം?
31. ക്ളോറിനേറ്റഡ് കാര്‍ബണുകള്‍ ഏറ്റവുമധികം കേടുവരുത്തുന്ന ശരീരഭാഗം?
32. പാല്‍ ഒരു ----------- ആണ്?
33. ഫ്രിയോണ്‍ ഉപയോഗിക്കുന്നത്?
34. നൈട്രജന്‍ ശതമാനം ഏറ്റവും കൂടുതലുള്ള രാസവളം ഏത്?
35. വുഡ്സ്പിരിറ്റ് എന്നറിയപ്പെടുന്നത്?
36. കൃത്രിമ നാരുകള്‍...... ആണ് ?
37. ബോട്ടുകള്‍, ഹെല്‍മറ്റുകള്‍ എന്നിവയുടെ ബോഡി നിര്‍മ്മിക്കാന്‍ ............ ഉപയോഗിക്കുന്നു?
38. ഡ്രൈക്ളീനിംഗിന് ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥം?
39. ഏത്തപ്പഴത്തിന്റെ സ്വാഭാവിക വാസനയുള്ള എസ്റ്റര്‍?
40. മഴക്കോട്ട് നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസപദാര്‍ത്ഥം?
41. പറക്കാന്‍ കഴിവുള്ള ഒരു സസ്തനി?
42. കേരളത്തിന്റെ തനത് ആടുവര്‍ഗം?
43. പല്ലില്ലാത്ത ഒരു സസ്തനി?
44. ഏറ്റവും വലിയ തലച്ചോറുള്ള ജീവി?
45. ആനക്കൊമ്പ് ആനയുടെ ഏത് പല്ലിന്റെ രൂപാന്തരമാണ്?

  ഉത്തരങ്ങള്‍
1) കഫീന്‍, 2) മാര്‍ഗോസിന്‍, 3) കാര്‍ബണ്‍ ഡൈ ഓക്സൈഡ്, 4) കാര്‍ബണ്‍, 5) വജ്രം, 6) നാല്, 7) ടങ്സ്റ്റണ്‍, 8) പിഗ് അയണ്‍, 9) മീഡിയം സ്റ്റീല്‍, 10) നിക്രോം സ്റ്റീല്‍, 11) ജലം, 12) മഴവെള്ളം, 13) കഠിനജലം, 14) 4 ഡിഗ്രി സെല്‍ഷ്യസ്, 15) ഹൈഡ്രോളിസിസ്, 16) 89 ശതമാനം, 17) ക്ളോറിന്‍, 18) പൊട്ടാസ്യം, 19) മണ്ണെണ്ണ, 20) ബിറ്റുമിന്‍, 21) എഥിലിന്‍, 22) അമിനോ ആസിഡുകള്‍, 23) ഗ്ളൈസീന്‍,  24) ഈഥൈല്‍ മെര്‍കാപ്പ്റ്റന്‍, 25) ബെനഡിക്ട് ലായനി, 26) എഥനോള്‍, 27) ഫ്രിയോണ്‍, 28) റയോണ്‍, 29) കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, 30) നിക്കോട്ടിന്‍, 31) കരള്‍, 32) എമല്‍ഷന്‍, 33) റഫ്രിജറേറ്ററുകളില്‍, 34) യൂറിയ, 35) മെഥനോള്‍, 36) പോളിമെറുകള്‍, 37) ഫൈബര്‍ ഗ്ളാസുകള്‍, 38) ട്രൈക്ളോറോ ഈഥേന്‍, 39) ബ്യൂട്ടൈന്‍ അസറ്റേറ്റ്, 40) പോളി ക്ളോറോ ഈഥേന്‍, 41) വവ്വാല്‍, 42) മലബാറി, 43) പാന്‍ഗോലിന്‍, 44) സ്പേം തിമിംഗലം, 45) ഉളിപ്പല്ല്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites