1. റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്?
2. ആധുനിക പീരിയോഡിക് നിയമം കൊണ്ടുവന്നത്?
3. ഓക്സിജന്‍ എന്ന മൂലകത്തിന് ആ പേരു നല്‍കിയ ശാസ്ത്രജ്ഞന്‍?
4. കാര്‍ബണ്‍ഡൈ ഓക്സൈഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
5. ജലം ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയുക്തമാണെന്ന് ആദ്യമായി തെളിയിച്ചത്?
6. സിമന്റ് ആദ്യമായി നിര്‍മ്മിച്ചതാര്?
7. ആറ്റത്തിന്റെ ഘടനയെക്കുറിച്ച് ആദ്യമായി നിര്‍വചിച്ച ഗ്രീക്ക് ശാസ്ത്രജ്ഞന്‍?
8. ഒരു പ്രാവശ്യം ഭൌതികത്തിനും മറ്റൊരിക്കല്‍ രസതന്ത്രത്തിനും നോബല്‍ സമ്മാനം നേടിയ വനിത?
9. ട്രിഷീയം ഏതു മൂലകത്തിന്റെ ഐസോടോപ്പാണ്?
10. വൈന്‍ ഡേറ്റിംഗ് നടത്താനുപയോഗിക്കുന്നത്?
11. ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം?
12. ഒരേ ആറ്റോമിക് സംഖ്യയും വ്യത്യസ്ത മാസ് നമ്പരും ഉള്ള ആറ്റമാണ്?
13. റേഡിയോ ആക്ടിവിറ്റി അളക്കുന്നതിനുള്ള ഉപകരണം?
14. ഒരു ആല്‍ഫാ കണത്തിന്റെ ആറ്റോമിക് മാസ്?
15. പദാര്‍ത്ഥങ്ങളില്‍ക്കൂടി തുളച്ചുകയറാന്‍ കഴിവ് കൂടുതലുള്ള വികിരണം?
16. കൃത്രിമമായി ആദ്യം നിര്‍മ്മിച്ച ആറ്റം?
17. പിച്ച് ബ്ളെന്‍ഡിലടങ്ങിയിരിക്കുന്ന റേഡിയോ ആക്ടീവ് മൂലകം?
18. തോറിയം - 238 ന്റെ അര്‍ദ്ധായുസ്സ്?
19. അണുകേന്ദ്ര വിഘടനം അഥവാ ന്യൂക്ളിയര്‍ ഫിഷന്‍ കണ്ടെത്തിയത്?
20. സാധാരണ ഊഷ്മാവില്‍ ഏറ്റവും കുറച്ച് താപവികാസം ഉള്ള മൂലകം?
21. ഏറ്റവും കുറച്ച് ഐസോടോപ്പുകള്‍ ഉള്ള മൂലം?
22. ന്യൂക്ളിയര്‍ റിയാക്ടറിന്റെ പ്രവര്‍ത്തനതത്വം?
23. വൈദ്യുത വിശ്ളേഷണംകൊണ്ട് മാത്രം നിര്‍മ്മിക്കുന്ന ലോഹം?
24. സൂര്യനില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്... ന്യൂക്ളിയസുകളുടെ ഫ്യൂഷന്റെ ഫലമാണ്?
25. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?
26. മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതിനാല്‍ അടുത്തകാലത്ത് കേരളത്തില്‍ ഉപയോഗം നിരോധിച്ച കീടനാശിനി?
27. കൃത്രിമ ഹൃദയവാല്‍വുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്നത്?
28. കൃത്രിമ മഴ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം?
29. ത്വക്കിന് നിറവ്യത്യാസം വരുത്തുന്ന അമ്ളം?
30. ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക് റിയാക്ടര്‍?
31. ഹരിതകത്തില്‍ കാണുന്ന ലോഹം?
32. അയഡിന്‍ ലായനി ചേര്‍ക്കുമ്പോള്‍ നീലനിറം കിട്ടുന്ന വസ്തു?
33. കാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് മൂലകം?
34. കടലാസ് രാസപരമായി................ ആണ്?
35. രാസവസ്തുക്കളില്‍ പ്രിസര്‍വേറ്റീവ് അല്ലാത്ത ഒരെണ്ണം?
36. മനുഷ്യര്‍ കഴിച്ചാല്‍ ദഹിക്കാത്ത അന്നജം?
37. മനുഷ്യശരീരത്തിന് ഏറ്റവും ഹാനികരമായ ലോഹം?
38. ഏറ്റവും ദ്രവണാങ്കം കൂടിയ മൂലകം?
39. എല്‍.പി.ജിക്ക് മണം നല്‍കുന്ന പദാര്‍ത്ഥം?
40. ' റബര്‍ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്?
41. താജ്മഹലിനെ ദ്രവിപ്പിക്കുന്ന ആസിഡ്?
42. ' നഖം' ഏത് രീതിയിലുള്ള പ്രോട്ടീനാണ്?
43. ഏത് സംയുക്തത്തിന്റെ ഇനങ്ങളാണ് മാണിക്യവും ഇന്ദ്രനീലവും?
44. പ്രാചീന രസതന്ത്രത്തിന് ' ആല്‍കെമി' എന്ന് പേര് നല്‍കിയത്?
45. ലോകത്തിലെ ഏറ്റവും വലിയ വജ്രം?
ഉത്തരങ്ങള്‍
1) ഹെന്‍റി ബെക്വുറല്‍, 2) മോസ്ലി, 3) ലാവോസിയ, 4) ജോസഫ് ബ്ളാക്ക്, 5) കാവന്‍ഡിഷ്, 6) ജോസഫ് ആസ്പിഡിന്‍, 7) ഡെമോക്രാറ്റിസ്, 8) മാഡം ക്യൂറി, 9) ഹൈഡ്രജന്‍, 10) ട്രിഷീയം, 11) ന്യൂക്ളിയര്‍ ഫ്യൂഷന്‍, 12) ഐസോടോപ്പ്, 13) ഗീഗര്‍ കൌണ്ടര്‍, 14) നാല്, 15) ഗാമാ വികിരണങ്ങള്‍, 16) ഓക്സിജന്‍ - 17, 17) യുറേനിയം, 18) 24 ദിവസം, 19) ഓട്ടോഹാന്‍, 20) വജ്രം, 21) ഹൈഡ്രജന്‍, 22) നിയന്ത്രിത ഫിഷന്‍ പ്രവര്‍ത്തനം,
23) അലുമിനിയം, 24) ഹൈഡ്രജന്‍, 25) ഹൈഡ്രജന്‍ സള്‍ഫൈഡ്, 26) എന്‍ഡോ സള്‍ഫാന്‍, 27) ടെഫ്ളോന്‍, 28) സില്‍വര്‍ അയഡൈഡ്, 29) നൈട്രിക് അമ്ളം, 30) അപ്സര, 31) മഗ്നീഷ്യം, 32) അന്നജം, 33) കൊബാള്‍ട്ട് - 60, 34) സെല്ലുലോസ്, 35) പൊട്ടാസ്യം ക്ളോറൈറ്റ്, 36) സെല്ലുലോസ്, 37) ലെഡ്, 38) കാര്‍ബണ്‍, 39) ഈഥയ്ല്‍ മെര്‍കാപ്റ്റന്‍ (മെര്‍കാപ്റ്റന്‍), 40) ഗുഡ് ഈയര്‍, 41) സള്‍ഫ്യൂറിക്കാസിഡ്, 42) ബീറ്റാ - കരോറ്റിന്‍, 43) കൊറണ്ടം, 44) അറബികള്‍, 45) കുള്ളിനാന്‍
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..