ഷവര്‍മയും ബര്‍ഗറും ചിക്കന്‍ റോളും ചിക്കന്‍ കുല്‍ച്ചയും ഒക്കെ ടീനേജുകാരുടെ പ്രിയവിഭവങ്ങളാണ്. അവ നല്‍കുന്ന രുചിയും മണവും നിറവും ഒക്കെ ഇത്തരം ഭക്ഷണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഏതൊക്കെ സാഹചര്യത്തിലാണ് ഇവ തയാറാക്കുന്നതെന്നോ, നിറത്തിനും രുചിക്കുംവേണ്ടി എന്തെല്ലാമാണ് ഇതില്‍ ചേര്‍ക്കുന്നതെന്നോ ആരുമറിയുന്നില്ല. ഇവയെല്ലാം ആരോഗ്യപ്രദമായി വീട്ടില്‍ തയാറാക്കാന്‍ സാധിക്കുമെങ്കിലോ. ഇത്തവണത്തെ പാചകത്തില്‍ വീട്ടില്‍ തന്നെ തയാറാക്കാന്‍ സാധിക്കുന്ന 'ഫാസ്റ്ഫുഡ്' വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചിക്കന്‍ കുല്‍ച്ച
ആവശ്യമുള്ള സാധനങ്ങള്‍
കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കി ഫ്രൈ ചെയ്തത്- 100 ഗ്രാം
ഗ്രേറ്റു ചെയ്ത കാരറ്റ്- 50 ഗ്രാം
മല്ലിയില അരിഞ്ഞത്- 50 ഗ്രാം
മൈദ- 250 ഗ്രാം
മുട്ട- രണ്ട്
പഞ്ചസാര- ഒരു ടീസ്പൂണ്‍
നെയ്യ്- 50 ഗ്രാം
ടൊമാറ്റോ സോസ്- 25 ഗ്രാം
ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കി എല്ലില്ലാതെ മസാല പുരട്ടി ഫ്രൈ ചെയ്യുക. മൈദ, മുട്ട, ഉപ്പ്, പഞ്ചസാര എന്നിവ ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുക്കണം. ഇത് ചപ്പാത്തിയെക്കാള്‍ കട്ടിയില്‍ പരത്തി തവയില്‍ നെയ്യ് പുരട്ടി തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. ഇതിന്റെ പുറത്ത് ടൊമാറ്റോസോസ് പുരട്ടുക. ഇതിന്റെ മുകളില്‍ ആദ്യം കുറച്ച് ഭാഗം കാരറ്റ് ഗ്രേറ്റു ചെയ്തത് വയ്ക്കുക. അതിനടുത്തായി ചിക്കനും മല്ലിയില അരിഞ്ഞതും വയ്ക്കുക. (ട്രൈ കളര്‍ മോഡല്‍). വെജിറ്റേറിയന്‍ ഭക്ഷണം ഉപയോഗിക്കുന്നവര്‍ ചിക്കന്റെ സ്ഥാനത്ത് കാബേജ് ചെറുതായി അരിഞ്ഞത് വയ്ക്കാം.
(ബ്രേക്ക്ഫാസ്റും ലഞ്ചുമെല്ലാമായി ഇത് ഉപയോഗിക്കാം)
ഫ്രഞ്ച് ടോസ്റ്
ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്- ആറ് കഷ്ണം
മുട്ട- രണ്ട്
പാല്‍- 150 മില്ലി
നെയ്യ്- 30 ഗ്രാം
പഞ്ചസാര- ഒരു ടീസ്പൂണ്‍
ഫ്രഞ്ച് പൊട്ടറ്റോഫ്രൈ(നീളത്തില്‍ കിഴങ്ങ് വറുത്തത്)- 50 ഗ്രാം
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ബ്രഡ് നീളത്തില്‍ മുറിക്കുക. സൈഡ് കളയണം. മുട്ടയും പാലും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാനില്‍ നെയ്യ് ഒഴിച്ച്, ചൂടാകുമ്പോള്‍ ബ്രഡ് മുട്ട കൂട്ടില്‍ മുക്കി പാനില്‍ ഇട്ട് പൊരിച്ചെടുക്കുക. ഇതിന്റെ മുകളില്‍ പൊട്ടറ്റോ ഫ്രൈയും ഉപ്പും കുരുമുളകുപൊടിയും വിതറി ഉപയോഗിക്കാം.
ഈസി ഫ്രൈഡ്റൈസ്
ആവശ്യമുള്ള സാധനങ്ങള്‍
ബിരിയാണി അരി- 250 ഗ്രാം
ഗരം മസാല- രണ്ട് ടീസ്പൂണ്‍
മുട്ട- ഒന്ന്
കാരറ്റ്- ഒന്ന്
കാബേജ്- 50 ഗ്രാം
മല്ലിയില- 25 ഗ്രാം
ബീന്‍സ്- നാല്
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബിരിയാണി അരി കഴുകി വെള്ളം തോര്‍ന്നു പോകാന്‍ വയ്ക്കുക. പത്തു മിനിറ്റിനു ശേഷം അരി ഇരട്ടി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇത് ഊറ്റി വയ്ക്കുക. കാരറ്റും കാബേജും മല്ലിയിലയും ബീന്‍സും ചെറുതായി അരിയുക. ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ട ചിക്കി പൊരിക്കുക. ഇതിലേക്ക് അരിഞ്ഞ പച്ചക്കറിയും ഗരം മസാലയും ചേര്‍ത്ത് ഇളക്കി വഴറ്റുക. ഇത് വാങ്ങി വയ്ക്കുക. ഈ പാനില്‍ തന്നെ രണ്ട് ടീസ്പൂണ്‍ എണ്ണയോ നെയ്യോ ഒഴിച്ച് ചോറിട്ട് ഇളക്കി വാങ്ങുക. ഇവ രണ്ടും കൂടി(ചോറും പച്ചക്കറിയും) ഇളക്കി യോജിപ്പിക്കുക. ഇത് കുക്കറിലോ പാനിലോ വച്ച് അടച്ച് ചെറുതീയില്‍ മൂന്ന് മിനിറ്റ് ചൂടാക്കിയെടുക്കുക.
(കുറിപ്പ്- കോഴിയിറച്ചി ചെറിയ കഷ്ണങ്ങളായോ മുട്ടയും ചിക്കനുമോ പ്രോണ്‍സ് ഫ്രൈയോ ഏതു വേണമെങ്കിലും ഇതില്‍ ചേര്‍ക്കാവുന്നതാണ്.)
വെജിറ്റബിള്‍ റോള്‍
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്- രണ്ട്
കാരറ്റ്- രണ്ട്
സവാള- ഒന്ന്
ബീന്‍സ്- അഞ്ച്
മല്ലിയില- 25 ഗ്രാം
ഗരം മസാല- രണ്ട് ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
മൈദ- 50 ഗ്രാം
റൊട്ടിപ്പൊടി- 25 ഗ്രാം
ബ്രഡ്- പത്ത് കഷ്ണം
ബീറ്റ്റൂട്ട്- ഒന്ന്
എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ പുഴുങ്ങി ഉടച്ചെടുക്കുക. സവാള, ബീന്‍സ്, മല്ലിയില ഇവ ചെറുതായി അരിയുക. ബീറ്റ്റൂട്ട് തൊലി ചെത്തി അരിഞ്ഞ് മിക്സിയില്‍ അരച്ച് ചാറെടുക്കുക. ഈ ചാറിലേക്ക് സൈഡ് മുറിച്ച ബ്രഡ് കഷ്ണങ്ങള്‍ ഇടുക.
ഒരു പാനില്‍ കുറച്ച് എണ്ണയെടുത്ത് ഉടച്ച ഉരുളക്കിഴങ്ങും കാരറ്റും അരിഞ്ഞ ബീന്‍സും സവാളയും മല്ലിയിലയും ഉപ്പും ഗരംമസാലയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. മൈദാ അല്‍പം ഉപ്പു ചേര്‍ത്ത് കലക്കുക. ബീറ്റ്റൂട്ടില്‍ ഇട്ട ബ്രഡ് എടുത്ത് കയ്യില്‍ വച്ച് അമര്‍ത്തി വെള്ളം കളയുക. ഈ ബ്രഡ് കഷണത്തിന്റെ നടുക്ക് തയാറാക്കിയ വെജിറ്റബിള്‍ കൂട്ട് വച്ച് റോള്‍ ചെയ്ത് മൈദക്കൂട്ടില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.
(മൈദ കലക്കുന്നതില്‍ ബീറ്റ്റൂട്ട് ചാറു ചേര്‍ത്ത് കളര്‍ഫുള്‍ ആക്കാം).
ചിക്കന്‍ ബര്‍ഗര്‍
ആവശ്യമുള്ള സാധനങ്ങള്‍
ബര്‍ഗര്‍ ബണ്‍- നാല്
കോഴിയിറച്ചി പുഴുങ്ങി മിന്‍സ് ചെയ്തത്- 100 ഗ്രാം
മയോണീസ്- 30 ഗ്രാം
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
ടൊമാറ്റോ സോസ്- രണ്ട് ടേബിള്‍സ്പൂണ്‍
ചിക്കന്‍ക്യൂബ്- ഒന്ന്
മല്ലിയില അരിഞ്ഞത്- 25 ഗ്രാം
തയാറാക്കുന്ന വിധം
കോഴിയിറച്ചി മസാലയും ഉപ്പും ചേര്‍ത്ത് പുഴുഷവര്‍മ
ആവശ്യമുള്ള സാധനങ്ങള്‍
പാര്‍ട്ട്- 1
ചിക്കന്‍- 250 ഗ്രാം
ചിക്കന്‍ ക്യൂബ്- നാല്
കുരുമുളക്പ്പൊടി- ഒരു ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ- ഒന്നര ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
നാരങ്ങനീര്- രണ്ട് ടീസ്പൂണ്‍
പാര്‍ട്ട്- 2
ആട്ട- 300 ഗ്രാം
മുട്ട- ഒന്ന്
ഉപ്പ്- ഒരു നുള്ള്
പാര്‍ട്ട്- 3
മയോണീസ്- 75 ഗ്രാം
കാപ്സികം- ഒന്ന് വലുത്
പൊട്ടറ്റോചിപ്സ്- 100 ഗ്രാം
കാബേജ് അരിഞ്ഞത്- 30 ഗ്രാം
തക്കാളി അരിഞ്ഞത്- 30 ഗ്രാം
തയാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കിയ ശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. അധികം വെന്തുപോകരുത്. ഇത് തണുത്ത ശേഷം എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കി ഇത് ചതച്ചെടുക്കുക. ഈ കഷ്ണങ്ങളിലേക്ക് കുരുമുളകുപൊടി, നാരങ്ങാനീര്, ആവശ്യമെങ്കില്‍ ഉപ്പ് ഇവ ചേര്‍ത്ത് പുരട്ടി മൂന്ന് മണിക്കൂര്‍ വയ്ക്കുക.
ഒരു തവ അടുപ്പില്‍ വച്ച് ചൂടായശേഷം അതില്‍ വെളിച്ചെണ്ണ പുരട്ടി ചിക്കന്‍ ഇട്ട് ചുട്ടെടുക്കുക. അരിഞ്ഞ കാപ്സിക്കവും കാബേജും തക്കാളിയും ചേര്‍ത്ത് ഇളക്കുക. മുട്ടയും ആട്ടപ്പൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ച് ചെറുനാരങ്ങാ വലിപ്പമുള്ള ഉരുളകളാക്കുക. (ചപ്പാത്തി പാകത്തില്‍ വേണം കുഴയ്ക്കാന്‍). ഇത് ചപ്പാത്തിക്കല്ലില്‍ വച്ച് പരത്തുക.
പരത്തിയ ചപ്പാത്തികള്‍ രണ്െടണ്ണം ചേര്‍ത്ത് അമര്‍ത്തുക. ഇത് തവയിലിട്ട് ചുട്ടെടുക്കുക. ഇതിന്റെ ഒരുപുറത്ത് മയോണീസ് പുരട്ടി അതിന്റെ മുകളില്‍ ചുട്ട ചിക്കന്‍ നിരത്തുക. അതിന്റെ മുകളില്‍ പച്ചക്കറിക്കൂട്ട് വയ്ക്കുക. അതിനു മുകളിലായി പൊട്ടറ്റോചിപ്സ് വച്ച് മറ്റൊരു ചപ്പാത്തിക്കൊണ്ട് മൂടണം. സോസ് പാനിലോ തവയിലോ ഓവനിലോ നെയ്യോ ബട്ടറോ വെളിച്ചെണ്ണയോ തേച്ച് ബേക്ക് ചെയ്തെടുക്കുക. മടക്കപ്പം പോലെയും ഷവര്‍മ്മ തയാറാക്കാം. അപ്പോള്‍ മുകളില്‍ ചപ്പാത്തി വയ്ക്കാതെ ആദ്യത്തേതു മടക്കി വച്ചാല്‍ മതി.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..