എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 17 November 2012

ബിസിനസ് നടത്താന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍

ഇക്കാലത്ത് ബിസിനസ് വിജയത്തിന്റെ ഒരു മുഖ്യമായ തന്ത്രം തന്നെയാണ് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി സോഷ്യല്‍ സൈറ്റുകളില്‍ കമ്പനികള്‍ക്ക് ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാം

സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നു കേട്ടാല്‍ കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കാനും ചാറ്റി ചാറ്റി സമയം കളയാനുമൊക്കെയുള്ള ഒരിടം എന്നാവും ധാരണ. എന്നാല്‍ അല്പം ബിനിനസ് തലയുള്ളവര്‍ക്ക് ഇത് വെറും നേരമ്പോക്കു കൂട്ടായ്മയല്ല. തങ്ങളുടെ സ്ഥാപനവും പ്രൊഡക്ടറ്റുകളും കുടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗമാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പരതി നടന്നാല്‍ ബിസിനസുകാരുടെ തലയില്‍ ബള്‍ബുകള്‍ മിന്നിക്കൊണ്േടയിരിക്കും.

പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ആരംഭിച്ചത് 2009ലാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പത്തുകോടി ഉപഭയോക്തക്കളാണ് ഫേസ്ബുക്കില്‍ അംഗങ്ങളായത്. അമ്പരിപ്പിക്കുന്ന ഈ വളര്‍ച്ച തന്നെയാണ് ബിസിനസുമായി സോഷ്യല്‍സൈറ്റുകളെ ബന്ധപ്പെടുത്താന്‍ കാരണം.

ഇക്കാലത്ത് ബിസിനസ് വിജയത്തിന്റെ ഒരു മുഖ്യമായ തന്ത്രം തന്നെയാണ് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി സോഷ്യല്‍ സൈറ്റുകളില്‍ കമ്പനികള്‍ക്ക് ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാം. ഫേസ് ബുക്ക് പോലെ പ്രധാനപ്പെട്ട മറ്റൊരു സൈറ്റാണ് ലിങ്ക്ഡ്ഇന്‍. ഇതില്‍ അഞ്ചര കോടി ആളുകളാണ് ജോലി അന്വേഷിച്ച് തങ്ങളുടെ റെസ്യൂമേകള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. മൈ സ്പേസ് എന്ന സൈറ്റ് പാട്ടുകളും മറ്റും ഷെയര്‍ ചെയ്യാനായി ടീനേജിനെ കണക്കാക്കിയാണ് ഒരുക്കിയിരിക്കുന്നു. ഇതെല്ലാം ധാരാളം ബിസിനസ് പ്രോമോഷനുള്ള സാധ്യതകളാണ് തുറന്നു തരുന്നത്.

സോഷ്യല്‍ സൈറ്റുകള്‍ ഒരേ താത്പര്യങ്ങള്‍ ഉള്ളവര്‍ തമ്മില്‍ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നു. ഇതു വഴി കമ്പനികള്‍ക്ക് ഇന്നെവരെയുള്ള മാര്‍ക്കെറ്റിംഗ് തന്ത്രങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായ രീതികള്‍ സ്വീകരിച്ച് തങ്ങളുടെ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനാകും.

സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് തെരെഞ്ഞെടുക്കുമ്പോള്‍

എന്താണ് ബിസിനസിന് ആവശ്യം എന്ന് ചിന്തിക്കുക. ഏതായാലും മെസേജ് അയക്കാനും പഴയ സ്കൂള്‍ ചങ്ങാതിയെ കണ്െടത്താനുമല്ല പുതിയ അക്കൌണ്ട് തുടങ്ങുന്നത്. അതുകൊണ്ട് കാര്യമായ ഒരുദ്ദേശം വേണം.

നിങ്ങളുടെ ആവശ്യങ്ങള്‍ എന്തൊക്കെയെന്ന് കണ്െടത്തിയതിനുശേഷം പുതിയ റിക്രൂട്ട്മെന്റ്, പുതിയ പ്രൊഡക്ടുകളുടെ മാര്‍ക്കെറ്റിംഗ്, ഇങ്ങനെയൊരു സ്ഥാപനമുണ്െടന്ന് ആളുകളെ അറിയിക്കുന്നത് അങ്ങനെ എന്തൊക്കെയാണ് ഈ അക്കൌണ്ടിലൂടെ ചെയ്യേണ്ടതെന്ന് തീരുമാനിക്കുക.

നിങ്ങളുടെ ടാര്‍ഗെറ്റ് ഓഡിയന്‍സ് (ആരെ ഉദ്ദേശിച്ചാണ് നിങ്ങളുടെ ഉത്പന്നങ്ങള്‍)ആരാണെന്ന് തീരുമാനിക്കുക. ഉദാഹരണത്തിന് ഫേസ്ബുക്കിലാണ് നിങ്ങള്‍ അക്കൌണ്ട് തുറന്നിരിക്കുന്നത് എങ്കില്‍ 300 മില്യണ്‍ ആളുകളില്‍ നിന്ന് നിങ്ങളുടെ ആവശ്യക്കാരെ കണ്െടത്താനായി എന്തുചെയ്യാനാകുമെന്ന് നോക്കുക.

എത്ര സോഷ്യല്‍ സൈറ്റുകളില്‍ അക്കൌണ്ട് തുടങ്ങാനാകുമോ അത്രയും ചെയ്യാം. ഒന്നില്‍ കുടുതല്‍ സൈറ്റ് അപഡേറ്റ് ചെയ്യാന്‍ വേണമെങ്കില്‍ ഒരു സ്റാഫിനെ തന്നെ വയ്ക്കാം. അത്രയും ബജറ്റ് ഇല്ലെങ്കില്‍ ഒന്നോ രണ്േടാ സൈറ്റ് മതിയാകും. കൃത്യസമയത്തുള്ള അപ്ഡേറ്റുകള്‍ ഉണ്ടായാല്‍ മതി. നിങ്ങള്‍ക്കോ നിങ്ങളുടെ സ്റാഫിനോ നേരിട്ട് പേജ് മാനേജ് ചെയ്യാനാകും. കമ്പനിയില്‍ ആരൊക്കെ നിങ്ങളുടെ പേജ് ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. എല്ലാ സ്റാഫിനും പേജ് നേരിട്ട് ഉപയോഗിക്കാന്‍ കൊടുക്കണമെന്നില്ല.

നിങ്ങളുടെ കമ്പനിക്ക് ഒരു ബ്രാന്‍ഡ് അംബാസിഡര്‍ ഉണ്െടങ്കില്‍ ആ പ്രമുഖവ്യക്തിയെ പേജ് പ്രമോഷന് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇനി അങ്ങനെ ഒരാള്‍ ഇല്ലെങ്കില്‍ ഒരു സെലിബ്രറ്റിയെയോ മറ്റു പ്രമുഖരെയോ ചേര്‍ക്കുന്നത് വിശ്വാസ്യത വര്‍ധിപ്പിക്കും.

സൈറ്റ് തെരെഞ്ഞെടുക്കുമ്പോള്‍

സൌജന്യമായി ലോഗിന്‍ ചെയ്യാവുന്ന സൈറ്റുകളുണ്ട്. ഫേസ്ബുക്ക്, മൈസ്പേസ്, ട്വിറ്റര്‍, ഫ്രണ്ട്സ്റ്റര്‍ തുടങ്ങിയവ കൂടുതലും സുഹൃദ്വലയങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. ഈ സൈറ്റുകള്‍ കൂടുതല്‍ വ്യക്തിപരമാണ് അതുകൊണ്ട് ആഡ് ഓണും ആപ്ളിക്കേഷനുകളുമാണ് ബിസിനസിനായി കൂടുതല്‍ ഉപയോഗിക്കാവുന്നത്.

ലിങ്ക്ഡ്ഇന്‍ പോലുള്ള പ്രൊഫഷണല്‍ സൈറ്റുകള്‍ പ്രൊഫഷണല്‍ ഡാറ്റാ ബേസ് ഉണ്ടാക്കാന്‍ സഹായിക്കും.

പ്രൊഫൈല്‍ ഉണ്ടാക്കാം

നിങ്ങളുടെ പ്രൊഫൈല്‍ കമ്പനിയുടെയോ ബ്രാന്‍ഡിന്റെയോ ഓണ്‍ലൈന്‍ പ്രതിഫലനമായിരിക്കണം. അതുകൊണ്ട് പ്രൊഫൈലില്‍ ചേര്‍ക്കേണ്ടതെന്താണെന്നും ഒഴിവാക്കേണ്ടതെന്താണെന്നും തീര്‍ച്ചായായും അറിഞ്ഞിരിക്കണം.

ഈ പ്രൊഫൈലുകളില്‍ അത്യാവശ്യം വ്യക്തിപരമായ വിവരങ്ങള്‍ കൊടുക്കുന്നതുകൊണ്ട് തെറ്റില്ല. ഹോബികളും താത്പര്യങ്ങളും പ്രിയപ്പെട്ടപാട്ടുകളും സിനിമകളുമെല്ലാം ഷെയര്‍ ചെയ്യാവുന്നതാണ്. ജോയിന്‍ ചെയ്യുന്നവര്‍ക്ക് ഈ പേജില്‍ വിശ്വാസ്യത തോന്നാന്‍ ഇതു സഹായിക്കും. എന്നുവച്ച് എല്ലാ കാര്യങ്ങളും തുറന്ന് എഴുതുകയും ചെയ്യരുത്. ഞാനും ഭാര്യയും കൂടെ ഡിന്നറിന് പോകുന്നു എന്നൊന്നും ഒരു കാരണവശാലും ഒഫീഷ്യല്‍ പേജില്‍ എഴുതരുത്.

ഫോട്ടോകളും വീഡിയോകളും അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്. കമ്പനിയുടെ ഇന്റീരിയറും വര്‍ക്കിംഗ് സ്റൈലുമെല്ലാം അപ്ലോഡ ചെയ്യുന്നത് കാണുന്നവരില്‍ അഭിപ്രായം ഉണ്ടാക്കിയെടുക്കും. പക്ഷെ ഓഫീസ് പാര്‍ട്ടി ഫോട്ടോകളും ഓണാഘോഷത്തിന്റെയും ക്രിസ്മസ് സെലിബ്രേഷന്റെയും മറ്റും ഫോട്ടോകള്‍ ഇടാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ കമ്പനിയെക്കുറിച്ചും പ്രൊഡക്ടറ്റനെ പറ്റിയും ഗൌരവമായി കാണുന്നവരാണ് എന്ന് ഇതുവഴി മനസിലാക്കും.

എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും സ്വകാര്യത ഉറപ്പാക്കാനായി പ്രൈവസി സെറ്റിംഗ് വച്ചിട്ടുണ്ടാകും. നിങ്ങളുടെ പോസ്റുകളും നിങ്ങളുടെ പേജിലേക്ക് വരുന്ന പോസ്റുകളും നിയന്ത്രിക്കാനാകും. കമ്പനിയുടെ സ്വഭാവമനുസരിച്ച് പോസ്റുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്. എന്നാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്തുപൊലെ എല്ലാം ഗ്രൂപ്പ് ചെയ്യരുത്. എന്താണ് കാണുന്നവരില്‍ താത്പര്യമുണ്ടാക്കുക എന്ന് കണ്ടു വേണം നിയന്ത്രണങ്ങള്‍ ഉണ്ടാക്കാന്‍.

സോഷ്യല്‍ നെറ്റ് വര്‍ക്ക് മാര്‍ക്കെറ്റിംഗ്

സോഷ്യല്‍ നെറ്റ് വര്‍ക്ക് മാര്‍ക്കെറ്റിംഗ് നിങ്ങളുടെ പ്രൊഡക്ട് വില്‍ക്കാനല്ല മറിച്ച് നാലുപേരെ ഇങ്ങനൊരു പ്രൊഡക്ട് ഉണ്െടന്ന് അറിയിക്കുകയാണ് ചെയ്യുന്നത്. ഫോളോവേഴ്സും പ്രൊഡക്ടും തമ്മില്‍ പരിചയപ്പെടുത്തുന്നതു വഴി നല്ലൊരു പരസ്യ പ്രചരണം തന്നെയാണ് ഇവിടെ നടക്കുന്നത്. ഉദാഹരണത്തിന്, സ്ഥാപനത്തെക്കുറിച്ചോ ഉല്‍പന്നത്തെക്കുറിച്ചോ പേജ് ഉണ്ടാക്കുക. അതില്‍ അംഗങ്ങളാകുന്നവര്‍ക്ക് നിങ്ങള്‍ ചെയ്യുന്ന ഓരോ പോസ്റിന്റെയും അപ്ഡേറ്റിന്റെയും വിവരം അവരുടെ പ്രൊഫൈലില്‍ അറിയാന്‍ സാധിക്കും. ആ ലിങ്കില്‍ ആരെങ്കിലും ലൈക്കോ കമന്റോ ചെയ്താല്‍ അവരുടെ കൂട്ടുകാര്‍ക്കും അത് കാണാന്‍ സാധിക്കും. ഓര്‍ത്തു നോക്കും ഇങ്ങനെ എത്ര പേര്‍ നിങ്ങളുടെ പേജിലുടെ കടന്നുപോകുന്നുണ്ടാകുമെന്ന്.

ഉപയോക്താക്കള്‍ വഴി നേരിട്ടൊരു ആശയവിനിമയമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതുവഴി മാര്‍ക്കെറ്റ് ഫീഡ് ബാക്കുകളും പരാതികളും ആശയങ്ങളുമെല്ലാം നേരിട്ട് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.

പേജില്‍ ഒരാള്‍ കമന്റ് ചെയ്താല്‍ തീര്‍ച്ചയായും അത് കണ്ടുവെന്നും അതിന് പോസിറ്റീവായ ഒരു അഭിപ്രായം പറയുകയും കൂടെ ചെയ്താല്‍ തീര്‍ച്ചയായും തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ഉണ്ടാകും.

നിങ്ങളുടെ വോളില്‍ പോസ്റുകള്‍ നടത്തുന്നതും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും നല്ലതാണ്.

നിങ്ങളുടെ കമ്പനി നടത്തുന്ന പ്രോഗ്രാമുകളോ മറ്റ് ഫംഷ്നുകളോ ഉണ്െടങ്കില്‍ പോസ്റ് ചെയ്യാവുന്നതാണ്. മുമ്പ് പറഞ്ഞതുപോലെ എല്ലാ ഫോളോവേഴ്സും ഈ പോസ്റുകള്‍ കാണും എന്നതു തന്നെയാണ് ഇതിന്റെ മേന്‍മ.

വെറും കച്ചവടക്കണ്ണുകൊണ്ടു മാത്രം ഈ പേജുകളെ നോക്കിക്കാണുന്നത് വേണ്ടത്ര ഗുണം ചെയ്തേക്കില്ല. നിങ്ങളുടെ പോസ്റുകളും മറുപടികളും ബിസിനസിനെ മാത്രം മുന്‍നിര്‍ത്തിയാല്‍ അത് വന്‍ പരാജയം തന്നെയായിരിക്കും. സൌഹൃദസംഭാഷണം തന്നെയാണ് അഭികാമ്യം. എപ്പോഴും ബിസിനസ് മാത്രം സംസാരിച്ചാല്‍ കാണുന്നവര്‍ക്ക് മടുപ്പുണ്ടാക്കും.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് നിയമനങ്ങള്‍ക്ക്

കമ്പനിയിലേക്കുള്ള നിയമനങ്ങള്‍ക്കായും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഉപയോഗിക്കുന്നവര്‍ ഇന്ന് കൂടി വരികയാണ്. ജോലിയെക്കുറിച്ച് അറിയാനും നേരിട്ട് ഉദ്യോഗാര്‍ഥികളുമായി സമ്പര്‍ക്കം വയ്ക്കാനും സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ എളുപ്പമാണ്. ചിലവു വളരെക്കുറഞ്ഞ വഴി കൂടെയാണിത്.

അറിയണം നിയമകാര്യങ്ങള്‍

സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് ഒരുപാട് ഗുണങ്ങള്‍ ഉണ്െടങ്കിലും നിയമകാര്യങ്ങള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

ഒരിക്കലും ഫേക്ക് പ്രൊഫൈലുകള്‍ ഉപയോഗിക്കരുത്. ജോലിക്കാരെ നിയമിച്ച് ഫേക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് അവരെ നിരീക്ഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. അത് പിന്നീട് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

സൈബര്‍ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പല കൈ മറഞ്ഞു വരുന്ന പോസ്റുകളും ഷെയറുകളും പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

നന്നായി മനസിലാക്കി ഒരു ലക്ഷ്യം വച്ച് മുന്നോട്ടു നീങ്ങിയാല്‍ തീര്‍ച്ചായും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ബിസിനസില്‍ സഹായകമാകും.

സിനിമക്കാരുടെ പ്രിയപ്പെട്ട ഇടം

സോഷ്യല്‍നെറ്റ് വര്‍ക്കുകളെ ഇന്നത്തെ സിനിമാ ലോകം നന്നായി ഉപയോഗിക്കുന്നതായി കാണാം. സിനിമാ പ്രവര്‍ത്തകരുടെ പേഴ്സണല്‍ അക്കൌണ്ടും താരങ്ങളുടെ പേജുകള്‍ക്കുമെല്ലാം ധാരാളം കാണികളാണ് ഉള്ളത്. ഒരു സിനിമയുടെ പൂജ മുതല്‍ എല്ലാ ദിവസവും ആ സിനിമയുടെ പേജില്‍ അപ്ഡേറ്റുകള്‍ വന്നു തുടങ്ങും. മാര്‍ക്കെറ്റിംഗില്‍ ആളുകളുടെ മുന്നിലേക്ക് ഉത്പന്നത്തെ എത്തിക്കുക എന്ന ദൌത്യം സോഷ്യല്‍ സെറ്റുകള്‍ നന്നായി നിര്‍വഹിക്കുന്നുണ്ട്. പണ്ട് സിനിമാ പരസ്യങ്ങള്‍ ടെലിവിഷനുകളിലും സിനിമാ മാസികകളിലും മാത്രമായിരുന്നെങ്കില്‍ ഇന്ന് ആ ജോലി ഏറ്റെടുത്തിരിക്കുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളാണ്.

നെഗറ്റീവ് പബ്ളിസിറ്റി ഏറ്റവും കൂടുതല്‍ സാധ്യമാകുന്നതും സോഷ്യല്‍ നെറ്റ് വര്‍ക്കിലുടെയാകും. മിക്ക സൈറ്റുകളുടേയും വലതു വശം പരസ്യങ്ങള്‍ക്കു വേണ്ടി മാറ്റി വച്ചിരിക്കുന്നതുകാണാം. ആളുകള്‍ കയറുന്നതിന് അനുസരിച്ചും, ഓരോ ക്ളിക്കിനും വരെ പണം കിട്ടാനുള്ള ഓപ്ഷനുകള്‍ വെബ് സെറ്റുകള്‍ക്കുണ്ട്. യൂട്യൂബിലെ പല വീഡിയോകള്‍ക്കു മുന്‍പായി പരസ്യങ്ങള്‍ ഇടുന്ന പതിവും തുടങ്ങിയിട്ടുണ്ട്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites