ധാരാളം ഊര്‍ജം പ്രദാനം ചെയ്യുന്ന, പോഷകസമൃദ്ധമായ ഫലമാണു പപ്പായ. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെ കലവറ. എല്‍ഡിഎല്‍ (ചീത്ത കൊളസ്ട്രോള്‍) ഇല്ല. വിറ്റാമിന്‍ സി,വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
* പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ ദഹനം വര്‍ധിപ്പിക്കുന്നതിനു സഹായകം. വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് ഉത്തമം. കുടലിലെ അണുബാധ കുറയ്ക്കുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന നാരുകള്‍, ഫോളേറ്റ്, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ എന്നിവ കുടലിലെ കാന്‍സറിനെ തടയുന്നു.
* ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഫലപ്രദം.
* ആര്‍ട്ടീരിയോസ്ക്ളീറോസിസ്, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനു ഫലപ്രദം.
* പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആര്‍ജിനൈന്‍ എന്ന എന്‍സൈം പുരുഷന്‍മാരില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നു.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..