എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 27 April 2012

പൊതു വിജ്ഞാനം-144-കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളിയാര്?




1. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്നിട്ടുള്ള സംസ്ഥാന പാര്‍ട്ടിയേത്?

2. കേന്ദ്രമന്ത്രിയായ  ആദ്യത്തെ മലയാളിയാര്?

3. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ച നഗരമേത്?

4.  ലോകത്തിന്റെ കാപ്പി തുറമുഖം എന്നറിയപ്പെടുന്ന ബ്രസീലിയന്‍ നഗരമേത്?

5.  സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?

6. എത്യോപ്യയുടെ പഴയ പേരെന്തായിരുന്നു?

7. പ്രാചീന കാലത്തെ കലിംഗം ഇപ്പോള്‍ ഏത് സംസ്ഥാനത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്?

8. ഏത് രാജ്യക്കാരാണ് ഭൂകമ്പമാപിനി കണ്ടുപിടിച്ചത്?

9. ഇന്ത്യയിലെ പ്രമുഖ കപ്പല്‍ നിര്‍മ്മാണശാലകളിലൊന്നായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ഡേഴ്സ് എവിടെയാണ്?

10. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി സര്‍വീസ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്?

11. കോളാര്‍, ഹൂട്ടി, രാമഗിരി എന്നീ ഖനികള്‍ എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

12. ക്ളാസിക്കല്‍ പദവി ലഭിച്ച എത്ര നൃത്തരൂപങ്ങളാണ് ഉള്ളത്?

13. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമേത്?

14. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?

15. സസ്യകോശം കണ്ടെത്തിയ ശാസ്ത്രഞ്ജനാര്?

16. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണമായ സൂക്ഷ്മജീവിയേത്?

17. കൊച്ചി കപ്പല്‍നിര്‍മ്മാണശാലയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച രാജ്യമേത്?

18. ഒറൈസ സറ്റൈവ എന്തിന്റെ ശാസ്ത്രീയനാമം?

19. ദീര്‍ഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെന്‍സേത്?

20. ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?

21. ലോക നാളികേരദിനമായി ആചരിക്കുന്നത്?

22. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?

23. ആദ്യത്തെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതാര്?

24. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷമേത്?

25. ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?

26.  വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?

27. ദേശീയ വിജ്ഞാനകമ്മിഷന്‍ നിലവില്‍വന്നതെന്ന്?

28. വീല്‍സ് ഡിസീസ്, ലെപ്റ്റോസ്പൈറോസിസ് എന്നിങ്ങനെ അറിയപ്പെടുന്ന രോഗമേത്?

29. പോര്‍ച്ചുഗീസുകാരുമായുള്ള ബന്ധത്തിന്റെ ഫലമായി കേരളത്തില്‍ രൂപംകൊണ്ട കലാരൂപമേത്?

30. തുരിശിന്റെ ശാസ്ത്രീയനാമമെന്ത്?

31. വിമാനങ്ങളിലെ ബ്ളാക്ക് ബോക്സിന്റെ നിറമെന്ത്?

32. കരിമ്പിലുള്ള പഞ്ചസാരയേത്?

33. എല്ലുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ഏത് രാസവസ്തുകൊണ്ടാണ്?

34. ബോധിവൃക്ഷം എവിടെയാണുള്ളത്?

35. പോളിഷ് ഇടനാഴി എന്നറിയപ്പെട്ട പ്രദേശമേത്?

36. ഇന്ത്യന്‍ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

37. ആരുടെ കൃതിയാണ് സത്യാര്‍ത്ഥപ്രകാശ്?

38. ദേശീയ പതാകയുടെ ശില്പിയാര്?

39.  വെല്‍ത്ത് ഒഫ് നേഷന്‍സ് എന്ന കൃതിയുടെ കര്‍ത്താവാര്?

40. സൈനിക സ്കൂള്‍ എന്ന ആശയം ആരുടേതായിരുന്നു?

41.  കാത്തേ എന്ന് പഴയകാലത്ത് യൂറോപ്യന്‍മാര്‍ വിളിച്ച സ്ഥലമേത്?

42. ഏത് നഗരത്തിന്റെ പഴയ പേരായിരുന്നു ബട്ടാവിയ?

43. കിഴക്കന്‍ പാകിസ്ഥാന്‍ ഇപ്പോള്‍ ഏത് പേരില്‍ അറിയപ്പെടുന്നു?

44. പോര്‍ച്ചുഗല്‍ മുന്‍പ് അറിയപ്പെട്ട പേരെന്ത്?

45. ദക്ഷിണ റൊഡേഷ്യ എന്നറിയപ്പെട്ട പ്രദേശമേത്?



  ഉത്തരങ്ങള്‍

1) തെലുങ്കുദേശം പാര്‍ട്ടി, 2) ഡോ. ജോണ്‍ മത്തായി, 3) ന്യൂഡല്‍ഹി, 4) സാന്റോസ്, 5) ബാങ്കോക്ക്, 6)  അബിസീനിയ, 7) ഒഡീഷ, 8) ചൈനക്കാര്‍, 9) കൊല്‍ക്കത്ത, 10) 1853 ഏപ്രില്‍ 16, 11) സ്വര്‍ണം, 12) എട്ട്, 13) മഹാരാഷ്ട്ര, 14) ഗോപാലകൃഷ്ണ ഗോഖലെ, 15) ഷ്ളീഡന്‍, 16) വൈറസ്, 17) ജപ്പാന്‍, 18) നെല്ല്, 19) കോണ്‍വെക്സ് ലെന്‍സ്, 20) പശ്ചിമബംഗാള്‍, 21) സെപ്തംബര്‍ 2, 22) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, 23) ദേവികാറാണി റോറിച്ച്, 24) 1959 സെപ്തംബര്‍ 15, 25) 2005 സെപ്തംബര്‍ 7, 26) 2005 ഒക്ടോബര്‍ 12, 27) 2005 ജൂണ്‍ 13, 28) എലിപ്പനി,29) ചവിട്ടുനാടകം, 30) കോപ്പര്‍ സള്‍ഫേറ്റ്, 31) ഓറഞ്ച്, 32) സുക്രോസ്, 33) കാല്‍സ്യം ഫോസ്ഫേറ്റ്, 34) ഗയയില്‍, 35) ഡാന്‍സിഗ്,36) ഡോ. രാജാരാമണ്ണ, 37) ദയാനന്ദസരസ്വതി, 38) പിംഗാലി വെങ്കയ്യ, 39) ആഡംസ്മിത്ത്,40) വി.കെ. കൃഷ്ണമേനോന്‍,41) ചൈന,42) ജക്കാര്‍ത്ത,43) ബംഗ്ളാദേശ്,44) ലൂസിറ്റാനിയ,45) സിംബാബ്വെ.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites