1. നര്‍മ്മദയുടെ തീരത്തുവച്ച് ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്?
2. നാഷണല്‍ ഡിഫന്‍സ് കോളേജ് എവിടെയാണ്?
3. നാഗസാക്കിയില്‍ വീണ ബോംബിന്റെ പേര്?
4. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്?
5. ബ്ളാക്ക് ഷര്‍ട്ട്സ് (കരിങ്കുപ്പായക്കാര്‍) എന്ന സംഘടന സ്ഥാപിച്ചതാര്?
6. ഭൂമിയിലെ പാളികളില്‍ മധ്യത്തേത്?
7. ബാലിസ്റ്റിക് മിസൈല്‍ കണ്ടുപിടിച്ചത്?
8. മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ മൂലകം?
9. ഭൂമിയില്‍ നിന്ന് ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
10. പാറ്റയുടെ രക്തത്തിന്റെ നിറം?
11. ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്?
12. മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം?
13. മധുര മീനാക്ഷിക്ഷേത്രം നിര്‍മ്മിച്ചത്?
14. അഭിനവഭോജന്‍ എന്നറിയപ്പെട്ടത്?
15. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം?
16. മാജ്യാറുകള്‍ എവിടത്തെ ജനതയാണ്?
17. അജന്താഗുഹകള്‍ കണ്ടെത്തിയ വര്‍ഷം?
18. മുഗള്‍ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?
19. അമേരിക്കന്‍ പ്രസിഡന്റായ ഏക അവിവാഹിതന്‍?
20. യൂബര്‍കപ്പുമായി ബന്ധപ്പെട്ട കായിക വിനോദം?
21. ആനന്ദമഠം എഴുതിയത്?
22. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്?
23. ആറ്റത്തിന്റെ പ്ളംപുഡ്ഡിംഗ് മാതൃക തയ്യാറാക്കിയത്?
24. യുദ്ധവും സമാധാനവും രചിച്ചത്?
25. യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്?
26. ഇംഗ്ളീഷിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള രാജ്യം?
27. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം?
28. ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ ശൃംഖലയ്ക്ക് തുടക്കമിട്ട രാജ്യം?
29. ഉരുക്കുവനിത എന്നറിയപ്പെട്ടത്?
30. ഋഗ്വേദം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
31. ഏറ്റവും ബലമുള്ള താടിയെല്ലുകള്‍ ഉള്ള ജീവി?
32. ഏതവയവത്തെയാണ് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത്?
33. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
34. വീണ്ടും തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി?
35. വഡോദരയുടെ പഴയ പേര്?
36. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം?
37. കരയിലെ ഏറ്റവും വലിയ മാംസഭോജി?
38. കഴുത്ത് പൂര്‍ണവൃത്തത്തില്‍ തിരിക്കാന്‍ കഴിയുന്ന പക്ഷി?
39. കവിരാജമാര്‍ഗം രചിച്ചത്?
40. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെയാണ്?
41. കാലുകൊണ്ട് രുചിയറിയുന്ന ജീവി?
42. കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്തിന്റെ രൂപാന്തരണമാണ്?
43. കബ്ളണ്‍ പാര്‍ക്ക് എവിടെയാണ്?
44. ശാസ്താംകോട്ട തടാകം ഏത് ജില്ലയില്‍?
45. കൂലി എഴുതിയത്?
ഉത്തരങ്ങള്‍
1) പുലികേശി രണ്ടാമന്‍, 2) ന്യൂഡല്‍ഹി, 3) ഫാറ്റ്മാന്‍, 4) തെക്കേ അമേരിക്ക, 5) ബെനിറ്റോ മുസോളിനി, 6) മാന്‍ഡില്‍, 7) വെര്‍ണര്‍ വോണ്‍ ബ്രൌണ്‍, 8) ടെക്നീഷ്യം, 9) സൂര്യന്‍, 10) നിറമില്ല, 11) ജഹാംഗീര്‍, 12) യൂറോപ്പ്, 13) തിരുമല നായക്, 14) കൃഷ്ണദേവരായര്‍, 15) ഒട്ടകം, 16) ഹംഗറി, 17) 1819, 18) പേര്‍ഷ്യന്‍, 19) ജെയിംസ് ബുക്കാനന്‍, 20) ബാഡ്മിന്റണ്‍, 21) ബങ്കിംചന്ദ്ര ചാറ്റര്‍ജി, 22) ഗ്രേറ്റ് ബ്രിട്ടണ്‍, 23) റൂഥര്‍ഫോര്‍ഡ്, 24) ടോള്‍സ്റ്റോയി, 25) എ.പി. ജെ. അബ്ദുള്‍ കലാം, 26) മൊസാംബിക്, 27)3840, 28) യു. എസ്. എ, 29) മാര്‍ഗരറ്റ് താച്ചര്‍, 30) മാക്സ്മുള്ളര്‍, 31) കഴുതപ്പുലി, 32) കരള്‍, 33) ഹെര്‍ബര്‍ട്ട് ഹെന്‍റി ആസ്ക്വിത്ത്, 34) എ.ബി. വാജ്പേയി, 35) ബറോഡ, 36) 1986, 37) ധ്രുവക്കരടി, 38) മൂങ്ങ, 39) അമോഘവര്‍ഷന്‍, 40) ഖജുരാഹോ, 41) ചിത്രശലഭം, 42) രോമം, 43) ബാംഗ്ളൂര്‍, 44) കൊല്ലം, 45) മുല്‍ക് രാജ് ആനന്ദ്.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..