1. കോശത്തിലെ പവര്‍ഹൌസ് എന്നറിയപ്പെടുന്നത്?
2. ഹരിതകമുള്ള ജന്തുവേത്?
3. പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ മണ്ണിലെ എന്തിന്റെ അളവാണ് വര്‍ദ്ധിപ്പിക്കുന്നത്?
4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള സംസ്ഥാനമേത്?
5. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ എയ്ഞ്ചല്‍ സ്ഥിതിചെയ്യുന്ന രാജ്യമേത്?
6. ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന തടിയേത്?
7. ഐ. എസ്. ആര്‍. ഒ നിലവില്‍വന്നതെന്ന്?
8. കേരള നിയമസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളുണ്ട്?
9. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?
10. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍ ആരായിരുന്നു?
11. ഒന്നാമത്തെ കേരള നിയമസഭയില്‍ ആകെ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?
12. ഏറ്റവും കൂടുതല്‍കാലം കേരള മുഖ്യമന്ത്രിയായിരുന്നതാര്?
13. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആരായിരുന്നു?
14. സസ്യങ്ങള്‍ ശ്വസനത്തിനുപയോഗിക്കുന്ന വാതകമേത്?
15. വൃക്കയിലെ കല്ല് രാസപരമായി എന്താണ്?
16. ഐ വാഷിന്റെ രാസനാമമെന്ത്?
17. പാചകവാതകത്തിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
18. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് നടക്കുന്നതെവിടെ?
19. ഇന്ത്യയുടെ ഉദ്യാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരമേത്?
20. വേരുകള്‍ വലിച്ചെടുക്കുന്ന ജലം ഇലകളിലെത്തിക്കുന്ന സസ്യകലകളേത്?
21. ഭക്ഷണത്തിലെ ഏത് ഘടകത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഊര്‍ജം ലഭിക്കുന്നത്?
22. എല്ലാവര്‍ക്കും നല്കാവുന്ന രക്തഗ്രൂപ്പേത്?
23. ശരീരത്തിലെ ഗ്ളൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണേത്?
24. ലോകത്തിലെ ഏറ്റവും നീളംകൂടിയ പര്‍വതനിരയേത്?
25. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടതാര്?
26. അരങ്ങ് കാണാത്ത നടന്‍ എന്ന ആത്മകഥ ആരുടേതാണ്?
27. കശുമാവിനെ ഇന്ത്യയില്‍ക്കൊണ്ടു വന്ന വിദേശികളാര്?
28. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള സംസ്ഥാനമേത്?
29. കാപ്പി ഉത്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനം?
30. പരുത്തി ഉത്പാദനത്തില്‍ ഒന്നാമതുള്ള രാജ്യമേത്?
31. കേരളത്തില്‍ തേക്കുമ്യൂസിയം പ്രവര്‍ത്തിക്കുന്നതെവിടെ?
32. നാറ്റ്പാക്ക് എന്ന സ്ഥാപനം ഏത് മേഖലയിലെ ഗവേഷണപഠനങ്ങളാണ് നടത്തുന്നത്?
33. ഗാന്ധിജി ആരംഭിച്ച പത്രങ്ങള്‍ ഏതൊക്കെ?
34. ഗരുഡന്‍ ഔദ്യോഗിക ചിഹ്നമായ രാജ്യമേത്?
35. ബാക്ടീരിയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞനാര്?
36. ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗമേത്?
37. ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ട വര്‍ഷമേത്?
38. തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച വര്‍ഷമേത്?
39. ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകനാര്?
40. ഇന്ത്യയിലെ ആദ്യത്തെ ആണവവൈദ്യുതി നിലയമേത്?
41. ഇന്ത്യയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ വനിതയാര്?
42. കേന്ദ്രധനകാര്യ കമ്മിഷനെ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിയമിക്കുന്നതാര്?
43. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞതെന്ന്?
44. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊണ്ട വര്‍ഷമേത്?
45. ഇന്ത്യയും ചൈനയും പഞ്ചശീലതത്വങ്ങളില്‍ ഒപ്പിട്ട വര്‍ഷമേത്?
ഉത്തരങ്ങള്‍
1) മൈറ്റോകോണ്‍ഡ്രിയ, 2) യൂഗ്ളീന, 3) നൈട്രജന്‍, 4) മധ്യപ്രദേശ്, 5) വെനസ്വേല, 6) വില്ലോ, 7) 1969 ആഗസ്റ്റ് 15, 8) 140, 9) ആര്‍. ശങ്കരനാരായണന്‍ തമ്പി, 10) ബി. രാമകൃഷ്ണറാവു, 11)127, 12) ഇ.കെ. നായനാര്‍, 13) ആര്‍. ശങ്കര്‍, 14) കാര്‍ബണ്‍ ഡൈ ഓക്സൈഡ്, 15) കാല്‍സ്യം ഓക്സലേറ്റ്, 16) ബോറിക് ആസിഡ്, 17) പ്രൊപ്പേന്‍, ബ്യൂട്ടേന്‍, 18) ഇംഗ്ളണ്ടിലെ ലണ്ടന്‍, 19) ബാംഗ്ളൂര്‍, 20) സൈലം, 21) കൊഴുപ്പ്, 22) ഒ ഗ്രൂപ്പ്, 23) ഇന്‍സുലിന്‍, 24) ആന്‍ഡീസ്, 25) പി.സി. കുട്ടിക്കൃഷ്ണന്‍, 26) തിക്കോടിയന്‍, 27) പോര്‍ച്ചുഗീസുകാര്‍, 28) ഉത്തര്‍പ്രദേശ്, 29) കര്‍ണാടകം, 30) ചൈന, 31) നിലമ്പൂര്‍, 32) ഗതാഗതം, 33) യങ് ഇന്ത്യ, ഹരിജന്‍, ഇന്ത്യന്‍ ഒപ്പീനിയന്‍, 34) ഇന്‍ഡോനീഷ്യ, 35) ആന്റണ്‍ വാന്‍ ല്യൂവന്‍ഹുക്ക്, 36) പല്ലിന്റെ ഇനാമല്‍, 37) 1799, 38) 1963 ഒക്ടോബര്‍, 39) വിനോബാഭാവെ, 40) താരാപ്പൂര്‍, 41) ലീലാ സേത്ത്, 42) രാഷ്ട്രപതി, 43) 2000 മെയ് 11, 44) 1885, 45) 1954 ഏപ്രില്‍.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..