സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആദായ നികുതി സ്റ്റേറ്റ്മെന്റ് കൊടുക്കേണ്ട സമയമായി. ഈ
മാസവും അടുത്ത മാസവുമായി അത് കൊടുത്തേ തീരൂ . ഇല്ലെങ്കില്‍ ശമ്പളം
മുടങ്ങും. ശമ്പള പരിഷ്കരണം മൂലം ക്ലാസ് 4 ജീവനക്കാര്‍ പോലും ഈ വര്‍ഷം ആദായ
നികുതി കൊടുത്തു നടുവ് ഒടിയുന്ന സ്ഥിതിയിലാണിന്ന് . എന്നാല്‍ എങ്ങനെയാണ് നികുതി കണക്കു കൂട്ടിയെടുക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട്
തലവേദന ഒഴിവാക്കാന്‍ ചിലര്‍ നികുതി വിദഗ്ദ്ധന്മാരെ ഈ പണി ഏല്പ്പിക്കുന്നു. അവര്‍
ആളൊന്നുക്ക് മുന്നൂറും നാനൂറും രൂപ പ്രതിഫലമായി വാങ്ങി കീശ വീര്‍പ്പിക്കുന്നു. സത്യത്തില്‍
അവര്‍ എന്താണ് ചെയ്യുന്നത്? ചില സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്
എളുപ്പത്തില്‍ നികുതി കണക്കാക്കി പ്രിന്റ് ഔട്ട് എടുത്തു കക്ഷിക്ക് കൊടുക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ സൌജന്യമായി
കിട്ടുമെങ്കില്‍ നമുക്ക് തനിയെ ഈ ജോലി ചെയ്തുകൂടെ?
ഇതാ ആദായ നികുതി കണക്കാക്കാന്‍ ഉപകരിക്കുന്ന ചില സോഫ്റ്റ്‌വെയര്‍കള്‍.
ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇതിന്റെ ആധികാരികതയെക്കുറിച്ച് ഒരു ഉറപ്പുമില്ല
കേട്ടോ ? ആരോ തയ്യാറാക്കി നെറ്റില്‍ ഇട്ടതാണ് . അതുകൊണ്ട് സ്വന്തം റിസ്കില്‍
മാത്രം പരീക്ഷിക്കുക. അതിനുശേഷം മാനുവല്‍ ആയി ചെയ്തു നോക്കി ഉറപ്പുവരുത്തുക.
( കുറിപ്പ്. നടപ്പ് വര്‍ഷത്തെ നികുതി ഭാരം കുറക്കാന്‍ മുന്‍ വര്‍ഷത്തെ ശമ്പള പരിഷ്കരണ കുടിശികയും ഡി എ കുടിശികയും മുന്‍ വര്‍ഷങ്ങളിലേക്ക് സ്പ്രെഡ് ഓവര്‍ ചെയ്യാന്‍ സാധിക്കും. അതുവഴി കുറെ നികുതി ലാഭിക്കാന്‍ സാധിക്കും. )
ബാബു വടക്കുചേരി തയ്യാറാക്കിയ മലയാളത്തിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഇതാ ഇവിടെ
ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ സേവ് option കൊടുക്കുക. സേവ് ചെയ്തതിനു ശേഷം മാത്രം ഓപ്പണ്‍ ചെയ്യുക
ഇംഗ്ലീഷ് ഭാഷയിലുള്ള മറ്റുചില സോഫ്റ്റ്‌വെയര്‍ താഴെ
- Download EASY TAX – Ver 7
- Download RELIEF CALC- Ver 4
- Download Arrear Splitter
- Download Previous Income Tax Rates
- Download latest circular on Income Tax
Ezy Tax Download
Tax Relief Calculator for female Download
Tax Relief Calculator for male Download
Tax calculator 2011 -2012
Income Tax Calculator2011-12
Income tax
Download Income Tax Calculator in Excel for financial Year 2011-12
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..