1. എല്ലാ സത്യങ്ങളുടെയും അന്തഃസത്തയാണ് വേദങ്ങള്‍ എന്ന് അഭിപ്രായപ്പെട്ടത്?
2. ദൈവത്തിനും ജനങ്ങള്‍ക്കുമിടയ്ക്കുള്ള മധ്യവര്‍ത്തിയായി കരുതപ്പെടുന്നത്?
3. ഹിന്ദുമത സത്യങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകങ്ങള്‍?
4. അര്‍ത്ഥശാസ്ത്രം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തത്?
5. ഏറ്റവും പഴക്കംചെന്ന ഇതിഹാസം?
6. ആദ്യതീര്‍ത്ഥങ്കരന്‍
7. ജൈനമതം അനുശാസിക്കുന്ന ത്രിരത്നങ്ങള്‍?
8. ജൈനമതക്കാര്‍ ശ്വേതംബരന്മാര്‍ എന്നും ദിഗംബരന്‍മാര്‍ എന്നും രണ്ടായി പിരിഞ്ഞത് ഏത് സമ്മേളനത്തില്‍ വച്ചാണ്?
9. ശ്വേതംബരന്മാര്‍ എന്നാല്‍?
10. ജൈനന്മാരുടെ ഭാഷ?
11. അമ്പത്തേഴടി നീളമുള്ള ബാഹുബലിയുടെ (ഗോമതേശ്വര) പ്രതിമ എവിടെ സ്ഥിതിചെയ്യുന്നു?
12. ജൈനമതത്തില്‍ മഹാവീരന്‍ കൂട്ടിച്ചേര്‍ത്ത പദ്ധതി?
13. ഗൌതമബുദ്ധന്‍ ജനിച്ചത്?
14. ഏഷ്യയുടെ പ്രകാശം എന്ന് ശ്രീബുദ്ധനെ വിശേഷിപ്പിച്ചത്?
15. ഗൌതമബുദ്ധന്റെ യഥാര്‍ത്ഥ പേര്?
16. ലോകത്ത് ഏറ്റവും കൂടുതല്‍ ബുദ്ധമത അനുയായികള്‍ ഉള്ളത്?
17. അജന്താ - എല്ലോറ ഗുഹാചിത്രങ്ങള്‍ ആരുടെ ജീവചരിത്രത്തെയാണ് വരച്ചുകാട്ടുന്നത്?
18. ബുദ്ധന് പരിനിര്‍വാണം സംഭവിച്ചത്?
19. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങള്‍?
20. ബുദ്ധമതക്കാരുടെ ആരാധനാ സ്ഥലം?
21. ബുദ്ധമത ക്ഷേത്രങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര്?
22. സിദ്ധാര്‍ത്ഥന്‍ ലൌകിക സുഖങ്ങള്‍ ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച സംഭവം അറിയപ്പെടുന്നത്?
23. പാണ്ഡ്യന്മാരുടെ തലസ്ഥാനം ഏത്?
24. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര?
25. മുത്ത് വിളയുന്ന നാട് എന്ന് പാണ്ഡ്യരാജ്യത്തെ വിശേഷിപ്പിച്ചത്?
26. ഈസ്റ്റിന്ത്യാ കമ്പനി രൂപീകൃതമായ വര്‍ഷം?
27. രണ്ടാം മൈസൂര്‍ യുദ്ധം ആരംഭിച്ചത്?
28. ആദ്യത്തെ ബംഗാള്‍ ഗവര്‍ണര്‍?
29. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ബംഗാളിന്റെ ഭരണം ലഭിച്ചത്?
30. ഇന്ത്യന്‍ സിവില്‍ സര്‍വീസസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
31. സൈനിക സഹായ വ്യവസ്ഥയില്‍ ആദ്യം ഒപ്പുവച്ച ഭരണാധികാരി?
32. സാമന്ത ഏകാകിത പദ്ധതി നടപ്പില്‍വരുത്തിയത്?
33. പേര്‍ഷ്യന് പകരം ഇംഗ്ളീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ജനറല്‍?
34. ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍?
35. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍?
36. ആന്‍ഡമാനില്‍വച്ച് കൊല ചെയ്യപ്പെട്ട വൈസ്രോയി?
37. പ്രാദേശിക ഭാഷാ പത്രനിയമം പിന്‍വലിച്ച വൈസ്രോയി?
38. ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാന്‍ ഇന്ത്യന്‍ ജഡ്ജിമാര്‍ക്ക് അധികാരം നല്‍കുന്ന നിയമമായ ഇല്‍ബര്‍ട്ട് ബില്‍ കൊണ്ടുവന്നത്?
39. സതി നിറുത്തലാക്കിയത്?
40. സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യാക്കാരനായ ആദ്യത്തേതും അവസാനത്തേതുമായ ഗവര്‍ണര്‍ ജനറല്‍?
41. ഇന്ത്യയിലെ സാമൂഹ്യ മതനവീകരണ പ്രസ്ഥാനത്തിന്റെ നായകന്‍?
42. 1825-ല്‍ റാംമോഹന്‍റോയ് കൊല്‍ക്കത്തയില്‍ സ്ഥാപിച്ച കോളേജ്?
43. ഹിന്ദു മുസ്ളിം മിശ്രസംസ്കാരത്തിന്റെ സന്താനം, ഇന്ത്യന്‍ ദേശീയതയുടെ പ്രവാചകന്‍ എന്നീ പേരുകളിലറിയപ്പെടുന്നത്?
44. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്?
45. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നത്?
ഉത്തരങ്ങള്‍
1)ദയാനന്ദ സരസ്വതി, 2) അഗ്നിദേവന്‍, 3) ഉപനിഷത്തുകള്‍, 4) ശ്യാമശാസ്ത്രി, 5) രാമായണം, 6) ഋഷഭദേവന്‍, 7) ശരിയായ ജ്ഞാനം, ശരിയായ പ്രവൃത്തി, ശരിയായ വിശ്വാസം, 8) ഒന്നാം ജൈനമത സമ്മേളനം, 9) വെള്ളവസ്ത്രം ധരിക്കുന്നവര്‍, 10) പ്രാകൃത്, 11) ശ്രാവണ ബലഗോള, 12) ബ്രഹ്മചര്യം, 13) ലുംബിനി, കപിലവസ്തു, 14) എഡ്വിന്‍ ആര്‍നോള്‍ഡ്, 15) സിദ്ധാര്‍ത്ഥന്‍, 16) ചൈന, 17) ശ്രീബുദ്ധന്റെ, 18) കുശിനഗരം, 19) ബുദ്ധം, ധര്‍മ്മം, സംഘം, 20) പഗോഡ, 21) ചൈത്യങ്ങള്‍, 22) മഹാഭിനിഷ്ക്രമണം, 23) മധുര, 24) കാര്‍പ്, 25) മെഗസ്തനീസ്, 26) 1600 എ.ഡി, 27) 1780, 28) റോബര്‍ട്ട് ക്ളൈവ്, 29) എ.ഡി 1765, 30) കോണ്‍വാലിസ് പ്രഭു, 31) ഹൈദരാബാദിലെ നൈസാം, 32) ഹേസ്റ്റിംഗ്സ് പ്രഭു, 33) വില്യം ബെന്റിക് പ്രഭു, 34) ഡല്‍ഹൌസി പ്രഭു, 35) ചാള്‍സ് മെറ്റ്കാഫ്, 36) മേയോ പ്രഭു, 37) റിപ്പണ്‍ പ്രഭു, 38) റിപ്പണ്‍ പ്രഭു, 39) വില്യം ബെന്റിക് പ്രഭു, 40) സി. രാജഗോപാലാചാരി, 41) രാജാറാം മോഹന്‍റായ്, 42) വേദാന്തകോളേജ്, 43) രാജാറാം മോഹന്‍റായ്, 44) ശ്രീരാമകൃഷ്ണ പരമഹംസന്‍, 45) സിസ്റ്റര്‍ നിവേദിത.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..