എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 11 February 2012

പൊതു വിജ്ഞാനം -85 .വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്നത്?




1. വൈദ്യുതോര്‍ജ്ജത്തെ യാന്ത്രികോര്‍ജമാക്കി മാറ്റുന്ന ഉപകരണമേത്?

2. ഏറ്റവും വേഗത്തില്‍ തുളച്ചുകയറാന്‍ ശേഷിയുള്ള രശ്മികളാണ്?

3. സൌരയുഥം ഏതു നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്?

4. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരമാണ്?

5. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ്?

7. ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്?

8. ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രാദേശിക ഭാഷകള്‍ എത്ര?

9. ആദ്യത്തെ ലോക്സഭാ സ്പീക്കര്‍?

10. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനം?

11. വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്നത്?

12. ഇന്ത്യയുടെ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്?

13. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

14. യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്ന ഉഷ്ണജലപ്രവാഹം?

15. 'ചെകുത്താന്റെ ത്രികോണം' എന്നറിയപ്പെടുന്ന പ്രദേശം ഏതു സമുദ്രത്തിലാണ്?

16. 'കലാലിത്ത് നൂനാത്ത്' എന്നറിയപ്പെടുന്ന ദ്വീപ്?

17. ഇന്ത്യന്‍ പ്ളാനിംഗ് കമ്മിഷന്‍ നിലവില്‍ വന്നത്?

18. ഇന്ത്യന്‍ സമ്പദ് ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്?

19. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

20. ഇന്ത്യയിലെ ആദ്യ വനിതാ ഗവര്‍ണര്‍?

21. ലോകത്തിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട്?

22. 'ഡോക്ടര്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കാറ്റ്?

23. ജസിയ, ജാഗിര്‍ എന്നിവ നടപ്പിലാക്കിയ ഡല്‍ഹി സുല്‍ത്താന്‍?

24. ' ഇന്ത്യ ഇന്ത്യാക്കാര്‍ക്ക്' എന്ന ആഹ്വാനം ആദ്യം മുഴക്കിയത്?

25. ഇന്ത്യയെ ആക്രമിച്ച ആദ്യ പേര്‍ഷ്യന്‍ രാജാവ്?

26. യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം?

27. മൂഷികവംശത്തില്‍ പരാമര്‍ശിക്കുന്ന കേരളത്തിലെ പ്രദേശം?

28. ഓണാഘോഷത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന തമിഴ് കൃതി?

29. യുറാനസ് ഗ്രഹം കണ്ടുപിടിച്ചതാര്?

30. 'റോക്ക് കോട്ടണ്‍' എന്നറിയപ്പെടുന്നതെന്ത്?

31. ഫോസില്‍ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമി ഏത്?

32. ദോപ്പാല്‍ ദുരന്തം ഉണ്ടായ വര്‍ഷം?

33. ഭൂമിയിലെ കടല്‍ജലത്തിന്റെ ശരാശരി ലവണാംശം?

34. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ആദ്യ നോവല്‍?

35. ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന ദ്വീപ്?

36. ലോക മരുവത്കരണ നിരോധനദിനം?

37. 'വ്യാപാരികളുടെ ദൈവം' എന്നറിയപ്പെടുന്ന ഭരണാധികാരി?

38. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാളിന്റെ സ്ഥാപകന്‍?

39. ഇന്ത്യയില്‍ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ച യുദ്ധം?

40. ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായത്?

41. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശം?

42. ഔറംഗസീബിന്റെ രാജധാനിയില്‍ താമസിച്ചിരുന്ന വിദേശ സഞ്ചാരി?

43. കൂനന്‍കുരിശു സത്യം നടന്ന വര്‍ഷം?

44. ഇല്‍ബര്‍ട്ട് ബില്‍ തര്‍ക്കത്തെത്തുടര്‍ന്ന് രാജിവച്ച വൈസ്രോയി?

45. മുഹമ്മദ് ബിന്‍ തുഗ്ളക്കിന്റെ 23-ാമത്തെ പ്രവിശ്യ?



  ഉത്തരങ്ങള്‍

1) ഇലക്ട്രിക് മോട്ടോര്‍, 2) ഗാമ, 3) ക്ഷീരപഥം, 4) ജാംഷഡ്പൂര്‍, 5) ദാദാ സാഹിബ് ഫാല്‍ക്കേ, 6) ഹിന്ദി, 7) ഡോ. രാജരാമണ്ണ, 8) 22, 9) ജി.വി. മാവ്ലങ്കാര്‍, 10) നാഗാലാന്‍ഡ്, 11) ലാസ, 12) ഏപ്രില്‍ 1, 13) സുപ്പീരിയര്‍ തടാകം, 14) ഉത്തര അറ്റ്ലാന്‍ഡിക് മിതോഷ്ണ പ്രവാഹം, 15) അറ്റ്ലാന്റിക്, 16) ഗ്രീന്‍ലാന്‍ഡ്, 17) 1950ല്‍, 18) കൃഷി, 19) ഇന്ത്യ, 20) സരോജിനി നായിഡു, 21) ഹിരാക്കുഡ്, 22) ഹര്‍മാറ്റണ്‍, 23) ഫിറോഷ് ഷാ തുഗ്ളക്, 24) ദയാനന്ദ സരസ്വതി, 25) ദാരിയസ് - II,26) ബ്രസല്‍സ്, 27) കോലത്തുനാട്,28) മധുരൈ കാഞ്ചി, 29) വില്യം ഹെര്‍ഷല്‍,30) ആസ്ബറ്റോസ്, 31) കലഹാരി, 32) 1984 ഡിസംബര്‍ 3, 33) 3.5%, 34) ദുര്‍ഗേശ നന്ദിനി, 35) ക്യൂബ, 36) ജൂണ്‍ 17, 37) സുല്‍ത്താന്‍ അലാവുദ്ദീന്‍, 38) സര്‍ വില്യം ജോണ്‍സ്,39) വാണ്ടിവാഷ്, 40) 1664, 41) നായ്ക്കന്മാര്‍, 42) നിക്കോളാ മനുച്ചി, 43) 1653, 44) റിപ്പണ്‍, 45) ദൌലത്താബാദ്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites