എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 10 November 2011

പല്ലുവേദന, തലവേദന ,തൊണ്ടവേദന ,ചെവിവേദന...


പല്ലുവേദന

*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.

*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.

*പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.

തലവേദന

*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.

*ചന്ദനം പനിനീരില്‍ കുഴച്ച് നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.

*കര്‍പ്പൂരവും ചന്ദനവും കുഴച്ച് നെറ്റിയില്‍ പൂശുക.

തൊണ്ടവേദന

*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.

*വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തൊണ്ടക്കുഴിയില്‍ പുരട്ടുക.

*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.

ചെവിവേദന

*ഇഞ്ചിനീര്, മുരിങ്ങത്തൊലി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് എന്നിവ നേര്‍ത്ത ചൂടോടെ ചെവിയില്‍ ഒഴിക്കുക.

*വെറ്റില കുത്തിപ്പിഴിഞ്ഞ്, ഇന്തുപ്പ് ചേര്‍ത്തു ചെവിയിലൊഴിക്കുക.

വയറുവേദന

* ഒരൌണ്‍സ് ഇഞ്ചിനീരില്‍ അര ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്തു കഴിക്കുക.

*കൂവളത്തില അരച്ച് മൂന്ന് ഔണ്‍സ് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്തു സേവിക്കുക.

*രണ്ടു സ്പൂണ്‍ ഇഞ്ചിനീരില്‍ അല്പം പഞ്ചസാര ചേര്‍ത്തു സേവിക്കുക.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites