എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday 4 September 2012

ലോകത്തിലെ ഏറ്റവും വലിയ പൂക്കളം

ലോകത്തിനു മുന്നില്‍ കേരളത്തിന്‍റെ ചേലൊത്ത അത്ഭുതമായി ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ഇന്ന് ഇതള്‍ വിരിയും. കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നെത്തുന്ന തിരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാര്‍ ചേര്‍ന്ന് എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ടു നാലുമുതലാണു പൂക്കളം ഒരുക്കുക. മലയാള മനോരമയും വ്യക്തിപരിചരണ ഉല്‍പന്ന രംഗത്തെ പ്രമുഖ ബ്രാന്‍ഡായ വിവലും ചേര്‍ന്നാണ് ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് ‘ഉയരൂ വാനോളം _ കേരളം ഒരുക്കുന്നു ലോകത്തിലെ ഏറ്റവും വലിയ പൂക്കളം സംഘടിപ്പിച്ചിരിക്കുന്നത്.

അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ വിശാലമായ പന്തല്‍ പൂക്കളത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇന്നു വൈകുന്നേരം ചലച്ചിത്രതാരങ്ങളായ ദിലീപും മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ലോകമഹാ പൂക്കളത്തിനു തുടക്കംകുറിക്കും. 14 ജില്ലകളിലും നടത്തിയ പൂക്കളമല്‍സരങ്ങളില്‍ അഞ്ചാം സ്ഥാനം വരെയെത്തിയ ടീമുകളിലെ അഞ്ഞൂറോളം അംഗങ്ങള്‍ സംയുക്തമായാണ് നിശ്ചിത സമയത്തിനുള്ളില്‍ അഴകൊത്ത പൂക്കളം ഒരുക്കുക. കൃത്യമായ ആസൂത്രണത്തോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നു എന്നതും സവിശേഷതയാണ്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites