ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒറ്റയടിക്ക് format മാറ്റുകയോ
resize ചെയ്യുകയോ ചെയ്യുന്നതിന്നായി converseen എന്ന സോഫ്റ്റ്‌വെയര്‍
ഉപയോഗിക്കാം. Digital camera ഉപയോഗിച്ച് എടുത്തിട്ടുള്ള ഫോട്ടോകള്‍ ഇത്
ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍
ട്രെയ്നറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി
ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen
ഇന്സ്ടാല്‍ ചെയ്ത ശേഷം Application-Graphics-Converseen തുറക്കുക.
Add images ക്ലിക്ക് ചെയ്ത് image folder സെലക്റ്റ് ചെയ്യുക. Ctrl,A എന്നീ
keys ഉപയോഗിച്ച് എല്ലാ images ഉം ഒരുമിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ്.
ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത ശേഷം convert to
എന്നതില്‍ നിന്നും file format സെലക്റ്റ് ചെയ്യുക.
Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px
ആക്കി width, height ഇവ ക്രമീകരിക്കുക.(size 100 kb യില്‍ താഴെക്രമീകരിക്കുന്നതിനായി width, height ഇവ 800,600 ആക്കിയാല്‍ മതി.) Save in
എന്നതില്‍ folder സെലക്റ്റ് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക്
ചെയ്യുക.സെലക്റ്റ് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ convert
ആയിട്ടുണ്ടാകും.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..