എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday 8 April 2012

പൊതു വിജ്ഞാനം -136-ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം?




1. കുടുംബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല?

2. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടം?

3. നിള - പേരാര്‍ എന്നറിയപ്പെടുന്ന നദി?

4. മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്?

5. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം?

6. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം?

7. കശു  അണ്ടി ഗവേഷണ കേന്ദ്രം?

8. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ ഏതു ജില്ലയില്‍?

9. മലബാര്‍ കലാപം നടന്ന വര്‍ഷം?

10. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെയാണ്?

11. വാഗണ്‍ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍

12. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം?

13. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം?

14. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്

15. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

16. കേരള ഗാന്ധി എന്നറിയപ്പെട്ടത്?

17. നല്ലളം  താപനിലയം ഏതു ജില്ലയിലാണ്?

18. മാപ്പിള കലാപകാരികള്‍ കൊല ചെയ്ത ബ്രിട്ടീഷ് മലബാര്‍ കളക്ടര്‍?

19. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം?

20. എന്‍.എച്ച് 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

21. തച്ചോളി ഒതേനന്‍ ജനിച്ച സ്ഥലം

22. സാമൂതിരിയുടെ ആസ്ഥാനം

23. വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം എവിടെയാണ്?

24. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി?

25. വയനാട് ജില്ലയുടെ ആസ്ഥാനം?

26. പഴശ്ശി കുടീരം എവിടെയാണ്?

27. കേരളത്തിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്നത്?

28. കേരളത്തിലെ കാശി എന്നറിയപ്പെടുന്നത്?

29. വയനാടിനെ മൈസൂറുമായി ബന്ധിപ്പിക്കുന്ന ചുരം?

30. ഏത് ജില്ലയിലാണ് പക്ഷിപാതാളം?

31. പഴശ്ശി രാജാവിന്റെ യഥാര്‍ത്ഥ പേര്?

32. കേരളത്തില്‍ ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയത്?

33. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം?

34. കേരളത്തില്‍ സഹകരണമേഖലയിലെ ആദ്യത്തെ മെഡിക്കല്‍കോളേജ്?

35. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

36. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷന്‍?

37. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതം?

38. ധര്‍മ്മടം  തുരുത്ത് ഏത് നദിയില്‍?

39. കണ്ണൂര്‍ ജില്ലയില്‍ എവിടെയാണ് നാവിക അക്കാദമി?

40. കോലത്തു നാട്ടിലെ രാജാവിന്റെ സ്ഥാനപ്പേര്?

41. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്?

42. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട സ്ഥലം?

43. കേരള ഫോക്ലോര്‍ അക്കാദമിയുടെ ആസ്ഥാനം?

44. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം?

45. കേരളത്തിലെ ഏക കന്റോണ്‍മെന്റ്?



  ഉത്തരങ്ങള്‍

1) മലപ്പുറം, 2) നിലമ്പൂരിലെ കൊനോലി പ്ളോട്ട്., 3) ഭാരതപ്പുഴ., 4) വള്ളുവക്കോനാതിരി, 5) മലപ്പുറം, 6) മലപ്പുറം, 7) ആനക്കയം, 8) മലപ്പുറം, 9) 1921, 10) നിലമ്പൂര്‍, 11)  നേപ്പ് കമ്മിഷന്‍, 12) കോഴിക്കോട്. 13) ചെറുകുളത്തൂര്‍ (2003), 14)  കോഴിക്കോട്, 15) പി.ടി. ഉഷ, 16) കെ. കേളപ്പന്‍, 17) കോഴിക്കോട്, 18)  എച്ച്.വി. കൊനോലി, 19) പെരുവണ്ണാമൂഴി, 20) കോഴിക്കോട്   കൊള്ളഗല്‍, 21) വടകര, 22) കോഴിക്കോട്, 23) കോഴിക്കോട്, 24) കാരാപ്പുഴ, 25) കല്പറ്റ, 26) മാനന്തവാടി, 27) ലക്കിടി, 28) തിരുനെല്ലി, 29) താമരശ്ശേരി, 30) വയനാട്, 31) കോട്ടയം കേരളവര്‍മ്മ, 32) കല്യാശ്ശേരി, 33) തലശ്ശേരി, 34) പരിയാരം, 35) മുഴപ്പിലങ്ങാട്, 36) ആറളം, 37) ആറളം, 38)  അഞ്ചരക്കണ്ടി, 39) ഏഴിമല, 40)  കോലത്തിരി, 41)  ഐ.കെ. കുമാരന്‍ മാസ്റ്റര്‍, 42) പിണറായി, 43) കണ്ണൂര്‍, 44) മങ്ങാട്ടുപറമ്പ്, 45) കണ്ണൂര്‍.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites