എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Protest against malignant remarks of V S

On 6th March 2012, M G Universty Empoyees Union raised its firm voice against the vandalism of Left Union at Calicut University.

22nd Annual General Body inauguration

The Meeting of Mahatma Gandhi University Employees Union. The Official Web Portal of the Employees Union has been launched by Smt. Lathika Subhash, K.P.C.C Secretary.

22nd Annual General Body Meeting

The Grand procession of Mahatma Gandhi University Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 2012

UPAVASAM DEMANDING ARREARS

Employees Union has held a hunger strike and stage a dharna in front of the Administrative office of the university on March 20 demanding the arrears of pay revision

M G University Employees Union

Your Description here

Campaign for hiking retirement age

Employees Union has conducted a signature campaign in University demanding hike of the retirement age of employees and teachers in the state of kerala and also expulsion of the unification of retirement age

Showing posts with label പ്രമേഹം. Show all posts
Showing posts with label പ്രമേഹം. Show all posts

Saturday, 23 June 2012

ചിപ്സും നൂഡില്‍സും പ്രശ്നക്കാരന്‍

നൂഡില്‍സ്, ചിപ്സ്, ബര്‍ഗര്‍, കെ.എഫ്.സി, മക് ഡൊണാള്‍ഡ്സ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ദല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സ്റ്റഡീസ് (സി.എസ്.ഇ) നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൊഴുപ്പ് ഒട്ടുമില്ലെന്ന് പരസ്യം ചെയ്ത് വില്‍പന നടത്തുന്ന കമ്പനികള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സി.എസ്.ഇ ഡയറക്ടര്‍ സുനിത നാരായണ്‍ പറഞ്ഞു. ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരു നേരം കഴിച്ചാല്‍ തന്നെ ഒരാളുടെ ശരീരത്തിന് ദിവസത്തേക്ക് വേണ്ടതില്‍ കൂടുതല്‍ കൊഴുപ്പും, പഞ്ചസാരയും ഉപ്പും അകത്ത് ചെല്ലും. ഇവ പതിവാക്കിയവര്‍ക്ക് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ്. നെസ്ലെ മാഗി നൂഡില്‍സ്, ലെയ്സ്, കെ.എഫ്.സി, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ വിപണിയില്‍ ലഭ്യമായ 16 ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മുതിര്‍ന്ന ഒരാള്‍ ദിവസം 2.6 ഗ്രാമില്‍ കൂടുതല്‍ അനാവശ്യമായ കൊഴുപ്പ് കഴിക്കാന്‍ പാടില്ല. എന്നാല്‍, മേല്‍പറഞ്ഞ പാക്കറ്റിലാക്കിയ ഭക്ഷണം ഒരിക്കല്‍ കഴിക്കുമ്പോള്‍ തന്നെ ദിവസത്തേക്ക് ആവശ്യമായതില്‍ കൂടുതല്‍ കൊഴുപ്പാണ് ശരീരത്തിലെത്തുന്നത്.ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് കൊഴുപ്പ് രഹിതമെന്ന് പറഞ്ഞ് കമ്പനികള്‍ വ്യാപകമായി ഇവയുടെ പരസ്യം ചെയ്യുന്നത്. പാക്കറ്റിലാക്കിയ ഭക്ഷണ പദാര്‍ഥങ്ങളില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിനും കമ്പനികളെ നിര്‍ബന്ധിക്കുന്ന നിയമം വേണമെന്നും സുനിത നാരായണന്‍ പറഞ്ഞു. അതേസമയം, സി.എസ്.ഇയുടെ പഠനറിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് നെസ്ലെ, കെ.എഫ്.സി, പെപ്സികോ, മക്ഡൊണാള്‍ഡ്സ്് കമ്പനികള്‍ പ്രതികരിച്

പ്രമേഹം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പ്രമേഹം കുറെശ്ശെ വര്‍ധിക്കുന്ന ഒരു രോഗമാണ്. അതുകൊണ്ടുതന്നെ, ചികിത്സ മുടങ്ങാതെ എടുക്കണം. ഇടക്കിടെ ചികിത്സ നിര്‍ത്തുന്നത് ശരീരത്തിന് ഏറെ ദോഷംചെയ്യും. മൂന്നുനേരവും കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സുലിന്‍ എടുക്കുക. ഇന്‍സുലിന്‍ സാധാരണ ആഹാരത്തിന് അരമണിക്കൂര്‍ മുമ്പ് എടുക്കണം. എന്നാലേ അതിന്‍െറ മുഴുവന്‍ പ്രയോജനവും ലഭിക്കൂ. എന്നാല്‍, ഇപ്പോള്‍ ലഭ്യമാകുന്ന ‘അനലോഗ്’ ഇന്‍സുലിന്‍ (ഹ്യൂമാലോഗ്, നോവോമിക്സ്, നോവോറാപിഡ്) ആണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ആഹാരത്തിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ ആഹാരം കഴിച്ച ഉടനെയോ എടുക്കുകയാണ് വേണ്ടത്. ഇത്തരം ഇന്‍സുലിന്‍ ആഹാരത്തിന് അരമണിക്കൂര്‍മുമ്പ് എടുക്കുകയാണെങ്കില്‍ ചിലപ്പോള്‍ പഞ്ചസാരയുടെ അളവ് തീരെകുറയുന്ന അവസ്ഥ (ഹൈപ്പോഗൈ്ളസീമിയ) ഉണ്ടാകാം.
കഴിവതും ദിവസവും ഒരേ നേരത്ത് ആഹാരം കഴിക്കുക. പ്രാതല്‍ 8.30ന് കഴിക്കുകയാണെങ്കില്‍ എട്ടുമണിക്ക് ഇന്‍സുലിന്‍ എടുക്കുക. ഉച്ചക്കുള്ള ആഹാരം കഴിവതും 12.30നും ഒരു മണിക്കും ഇടക്ക് കഴിക്കുക. അത്താഴം രാത്രി 8.30ന് കഴിക്കുക. ഓരോ സമയത്തും ആഹാരസമയം വൈകിയാല്‍ ചിലപ്പോള്‍ പഞ്ചസാര കുറയുന്ന അവസ്ഥയുണ്ടാകുകയും വിശപ്പ് പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യും. അതിനാല്‍, നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്‍െറ അളവു കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ആഹാരത്തിന്‍െറ അളവാണ്. ദിവസവും ഒരേ അളവില്‍ ഇന്‍സുലിന്‍ എടുക്കുന്നതിനാല്‍ കഴിവതും ഒരേ അളവില്‍ ആഹാരം കഴിക്കുക. എന്തെങ്കിലും കാരണവശാല്‍ ആഹാരത്തിന്‍െറ അളവു കുറഞ്ഞാല്‍ ചിലപ്പോള്‍ ആഹാരശേഷം ഹൈപ്പോഗൈ്ളസീമിയ അനുഭവപ്പെടാം. ഇങ്ങനെയുണ്ടായാല്‍ കുറച്ചുമധുരം കഴിച്ച് ആ അവസ്ഥ തരണംചെയ്യുകയും പിന്നീട് ആഹാരത്തിന്‍െറ അളവില്‍ കൃത്യത പാലിക്കുകയും വേണം.
മുറതെറ്റാതെയുള്ള വ്യായാമങ്ങളാണ് മറ്റൊരുകാര്യം. രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് ഉത്തമം.
പ്രമേഹം നിയന്ത്രണവിധേയമാകാനും ഹൃദയ സംരക്ഷണത്തിനും വ്യായാമം പ്രയോജനം ചെയ്യും. വേഗത്തില്‍ നടക്കുക, നീന്തുക, സൈക്കിള്‍ സവാരി മുതലായ വ്യായാമമുറകളാണ് ഉത്തമം. പ്രീമിക്സ്ഡ് (കലങ്ങി കഞ്ഞിവെള്ളം പോലുള്ള) ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നതിനുമുമ്പ് അത് നന്നായി കുലുക്കണം. കൈവെള്ളയില്‍വെച്ച് തിരിച്ചാലും മതിയാക്കും. ഇന്‍സുലിന്‍ മിശ്രിതം നന്നായി ലയിക്കാനാണ് ഇത് ചെയ്യുന്നത്. ഇല്ലെങ്കില്‍ ചിലപ്പോള്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാം.
ഇന്‍സുലിന്‍ സിറിഞ്ച്, അല്ലെങ്കില്‍ സൂചി രണ്ടോമൂന്നോ ദിവസത്തിലൊരിക്കല്‍ മാറ്റണം.അല്ലെങ്കില്‍ കുത്തിവെക്കുന്ന ഭാഗങ്ങളിലെ അണുബാധക്ക് അത് കാരണമായേക്കാം. എടുക്കുന്ന ഇന്‍സുലിന്‍െറ അളവ് കൃത്യമായിരിക്കണം. കാഴ്ച്ചക്ക് ബുദ്ധിമുട്ടുള്ളവര്‍ കഴിവതും മറ്റൊരാളുടെ സഹായത്തോടെ മാത്രം ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുക. ഇന്‍സുലിന്‍ കഴിവതും ഫ്രിഡ്ജില്‍തന്നെ സൂക്ഷിക്കുക. മുട്ടവെക്കുന്ന തട്ടിന്‍െറ താഴത്തെ തട്ടില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം. ഇന്‍സുലിന്‍ ഒരിക്കലും ഫ്രീസറില്‍ സൂക്ഷിക്കരുത്. ദൂരസ്ഥലങ്ങളിലേക്ക് ഇന്‍സുലിന്‍ കൊണ്ടുപോവുകയാണെങ്കില്‍ ഫ്ളാസ്ക്കിലോ ഡ്രൈ ഐസിലോ സൂക്ഷിക്കുക. ഫ്രിഡ്ജില്‍നിന്ന് വെളിയിലെടുത്ത ഉടനെ ഇന്‍സുലിന്‍ കുത്തിവെക്കരുത്. കുറച്ചുസമയം വെളിയില്‍വെച്ച് തണുപ്പ് മാറിയതിനുശേഷംമാത്രം ഉപയോഗിക്കുക. ഇന്‍സുലിന്‍ ഡോസ് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മാറ്റുക. ഇന്‍സുലിന്‍െറ അളവ് കൂടുന്നതും കുറയുന്നതും ശരീരബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കും.

Wednesday, 25 January 2012

ഉലുവ നിസ്സാരക്കാരനല്ല






സാമ്പാറിലും കാളനിലും തുടങ്ങി നിരവധി
കറികളില്‍ മാത്രമായി നമ്മള്‍ മലയാളികള്‍ ഉലുവയെ ഒതുക്കി നിര്‍ത്തുന്നു.
കുറേകൂടി അറിവുള്ളവര്‍ ചിലപ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുവായും ഉലുവ
ഉപയോഗിച്ചേക്കാം, എന്നാല്‍ അതിനുമപ്പുറത്തുമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ
കലവറയാണ് നമ്മള്‍ നിസ്സാരമായി കണക്കാക്കുന്ന ഈ ഉലുവ.


ഉലുവയുടെ
മഹാത്മ്യം മനസ്സിലാക്കാതെയാണ് നമ്മളില്‍ പലും ആരോഗ്യ സംരക്ഷണം മുതല്‍
ലൈംഗീക ജീവിതം മെച്ചപ്പെടുത്തുന്നതിനുവരെ വിപണിയിലേയ്ക്ക് പായുന്നത്.
എന്നാല്‍ അവയ്‌ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നയുണ്ടെന്നകാര്യം
മലയാളികള്‍ അറിയുന്നില്ല, അഥവാ അറിഞ്ഞാലും ഉലുവയ്ക്ക് സൂപ്പര്‍ മോഡലുകളെ
വച്ച് പരസ്യമില്ലല്ലോ? ഇല്ലാതെ എങ്ങിനെ വിശ്വസിയ്ക്കും? ഇതാണ് നമ്മള്‍
മലയാളികള്‍. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം
അളവിലേറെ ഉലുവയിലുണ്ട്. മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനം
കൂട്ടാന്‍ ഉലുവയോളം മറ്റൊന്ന് ഇല്ലതന്നെ. ഈ അറിവ് മുത്തശ്ശിമാരില്‍
മാത്രമായി ഒതുങ്ങുന്ന കാലഘട്ടമാണിത്. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ
ത്വരിതപ്പെടുത്താനും ഉലുവ സഹായിക്കുമത്രേ.


രക്തത്തിലെ
പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്കുള്ള കഴിവ് വൈദ്യശാസ്ത്രം
തെളിയിച്ചതാണ്. അതുകൊണ്ടതന്നെ പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്.
ഉലുവയുടെ ഉപയോഗം മൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍
കഴിയും. അതിനായി രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ
വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ മാത്രം മതി. ശരീരത്തിലെ
കൊളസ്‌ട്രോളിനെ വരുതിയില്‍ നിര്‍ത്താനും ഈ കുഞ്ഞന്‍ വിചാരിച്ചാല്‍ മതി.
സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വേദനകള്‍ കുറയ്ക്കാനും ക്രമം തെറ്റിയ
ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവ ശീലമാക്കിയാല്‍ മതി.
തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച്
പുരട്ടുന്നത് നല്ല മരുന്നാണ്.


 ഏറ്റവും കൂടുതല്‍ ഉലുവ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
അപ്രകാരമുള്ള ഒരു രാജ്യത്ത് അവ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍
തയ്യാറാവുകയാണ് വേണ്ടത്. ഇനി കറികളില്‍ ഉലുവ ധാരാളമായി ഉപയോഗിച്ചുകൊള്ളൂ.ഉലുവ കഴിക്കുന്നത്‌
രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവു കുറയ്ക്കും. ഉലുവ
പൊടിച്ച്‌ മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ
ചെയ്യാം.


ഉലുവ കഴിക്കുന്നത്‌
രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവു കുറയ്ക്കും. ഉലുവ
പൊടിച്ച്‌ മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ
ചെയ്യാം.


  മൂത്രം
ധാരാളം പോകാന്‍ സഹായിക്കുന്ന ഔഷധം കൂടിയാണ്‌ ഉലുവ. ഇത്‌
ശരീരത്തിലുണ്ടാകുന്ന ദുര്‍നീരിനെ ഇല്ലാതാക്കുന്നു. ഉലുവ വറുത്ത്‌ പൊടിച്ച്‌
കാപ്പിയുണ്ടാക്കി ശര്‍ക്കര ചേര്‍ത്ത്‌ കുടിച്ചാല്‍ വയറുവേദന പെട്ടെന്ന്‌
മാറും. ഒരു ടീസ്‌പൂണ്‍ വീതം പതിവായി കഴിച്ചാല്‍ കാഴ്‌ചശക്തി വര്‍ധിക്കും


ഉലുവ കുതിര്‍ത്ത്‌ അരച്ചു തല കഴുകിയാല്‍ താരന്‍ ശമിക്കും.മുലയൂട്ടുന്ന അമ്മമാര്‍ ഉലുവയില കഴിക്കുന്നത്‌ ഉത്തമമാണ്‌.



ഉലുവ തടയാത്ത രോഗങ്ങള്‍ അപൂര്‍വ്വം മാത്രം.
35 ഗ്രാം ഉലുവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍
ഷുഗര്‍, ബീപി, ശ്വാസ കോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, തുടങ്ങി അനേകം രോഗങ്ങള്‍
നിശ്ശേഷം മാറ്റാനും ശരീരത്തിന് തീര്‍ത്തും നാച്ചുറല്‍ ആയ ആരോഗ്യം
വീണ്ടെടുക്കാനും സാധിക്കും.


പ്രായം കൂടും തോറും ശരീരം ദുര്‍ബ്ബലം ആവുന്നതും രോഗങ്ങള്‍ കൂടുന്നതും
ശരീരത്തിന്റെ എല്ലാ ഹോര്‍മോണ്‍ ഗ്രന്ഥികളുടെയും പ്രവര്‍ത്തനം ക്ഷയിച്ചു
വരുന്നത് കൊണ്ടാണ്. ശരീര ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ആണ്
രോഗ പ്രതിരോധ ശേഷിയും ശരീരത്തിന്റെ ആരോഗ്യവും നില നിര്‍ത്തുന്നത്.


പ്രായം ആയാലും ശരീരത്തിലെ ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തന ക്ഷമത
സ്വാഭാവികമായി നിലനിര്‍ത്തുവാന്‍ ഉലുവയോളം നല്ല പ്രതിവിധിയില്ല .


പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ ഫലപ്രദമായി ഉലുവ തടയുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം നില നിര്‍ത്തുന്ന ശ്രവങ്ങള്‍ നന്നായി
ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രായം മൂലം ചര്‍മ്മത്തില്‍ ചുളിവ്
വരുന്നത് ഉലുവ ഫലപ്രദമായി തടയും.കൂടാതെ, ദഹന രസം, രക്തത്തിലെ പഞ്ചസാരയെ ക്രമീകരിക്കുന്ന ഇന്‍സുലിന്‍, സന്ധികളുടെ ആരോഗ്യം നിലനിര്‍ത്തുന്ന കൊഴുപ്പുകള്‍,
രക്ത ചംക്രമണം സ്വാഭാവികമായി നിലനിര്‍ത്താന്‍ ആവശ്യമായ ലൂബ്രിക്കേശന്‍
തുടങ്ങി അനേകം ആന്തരിക ശ്രവങ്ങളുടെ ഉല്‍പ്പാദനം ഉലുവ ത്വരിതപ്പെടുത്തും.


മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുക, പ്രത്യുല്‍പ്പാദന ക്ഷമതയും, ലൈങ്ങികാരോഗ്യവും
വര്‍ദ്ധിപ്പിക്കുക, പ്രായാധിക്യം മൂലമുണ്ടാകുന്ന അവശതകള്‍ പരിഹരിക്കുക എന്നിവ
വളരെ ഭംഗിയായി ഉലുവ നിര്‍വ്വഹിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രവും
തെളിയിച്ചു കഴിഞ്ഞു.


ഉലുവയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്ന എണ്ണമറ്റ ഇലക്ട്രോണിക് സൈറ്റുകള്‍
ആണുള്ളത്.


പ്രത്യേക സീസണുകളില്‍ മാത്രമേ ഉലുവ കഴിക്കാവൂ എന്നുള്ള നമ്മുടെ നാട്ടിലെ
വിശ്വാസങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ആധുനിക പഠനങ്ങളില്‍ കാണുന്നില്ല.


എണ്ണി പറഞ്ഞാല്‍ തീരാത്ത ഉലുവയുടെ നന്മകള്‍ തുടര്‍ന്നുള്ള കമന്റുകള്‍ വഴി
ചര്‍ച്ച ചെയ്യാം.





 

Monday, 23 January 2012

പ്രമേഹത്തെ പ്രതിരോധിക്കാന്‍ നാട്ടുചെടികള്‍



പാവയ്ക്ക, നെല്ലിക്ക, കുമ്പളങ്ങ, കോവയ്ക്ക തുടങ്ങി എളുപ്പം കിട്ടുന്ന നിരവധി പച്ചക്കറികളും നാട്ടുചെടികളും പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്

ചികില്‍സാ രീതികള്‍
ആയൂര്‍വേദം പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ..അനുകൂലമായ ജനിതകവും അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും പ്രമേഹത്തെ ഇന്ത്യയില്‍ സര്‍വസാധാരണമാക്കിത്തീര്‍ത്തിട്ടുണ്ട്. മൂത്രം അധികമായി പോകുന്ന അസുഖം എന്ന് പൗരാണിക വൈദ്യശാസ്ത്രം സൂചിപ്പിക്കുന്ന പ്രമേഹത്തിന് പ്രകൃതിയില്‍ തന്നെ നിരവധി ഔഷധങ്ങളുണ്ട്. കയ്പുരസം ഈ 'മേഹ'ത്തിന് ഒരു പ്രതിവിധിയായി വരും എന്ന വിശ്വാസത്തില്‍ തന്നെ പല ഔഷധികളും ഉടലെടുത്തിട്ടുണ്ട്. 'കയ്ച്ചിട്ട് ഇറക്കാന്‍' ബുദ്ധിമുട്ടിയിട്ടും പാവക്കാനീരും ഉലുവക്കഞ്ഞിയും നാം പ്രമേഹത്തെ പുറന്തള്ളാന്‍ കഴിച്ചുവരുന്നു. വളരെക്കാലങ്ങള്‍ക്കു ശേഷം അടുത്തിടെ നടന്ന പരീക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ നാട്ടുവൈദ്യത്തെയും പാരമ്പര്യവൈദ്യത്തെയും ശാസ്ത്രീയമായി അംഗീകരിക്കുകയും ശരിവെക്കുകയുമാണു ചെയ്തിട്ടുള്ളത്. പച്ചക്കറികള്‍ ആഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. ചികിത്സക്ക് ഔഷധങ്ങളായി സസ്യങ്ങളെ ഉപയോഗിക്കുന്നതിനു മുന്‍പ് വിദഗേ്ധാപദേശം തേടിയിരിക്കണം.

പാവയ്ക്ക
കാരവേലം ഹിമം ഭേദീ ലഘുതിക്തം ചവാതളം
ജാര പിത്ത കഫാ സ്രഘ്‌നം പാണ്ഡു മേഹ കൃമീന്‍ ഹരാല്‍'-ഭാവപ്രകാശം (15, അഉ)
ഭാവപ്രകാശത്തിനു പുറമെ രാജനിഘണ്ടു, നിഘണ്ടു രത്‌നാകരം, ഖൈമദേവ നിഘണ്ടു എന്നിവയിലും പാവയ്ക്ക പ്രമേഹത്തിന് ഔഷധമായി പറയുന്നുണ്ട്. നാട്ടുവൈദ്യവും പ്രമേഹത്തിന് പാവയ്ക്കനീര് നിര്‍ദ്ദേശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നല്ലൊരു പങ്ക് പ്രമേഹരോഗികളും ഇതിന്റെ ജ്യോൂസ് ഉപയോഗിക്കുന്നുണ്ട്. കയ്പുരസമുള്ള പാവയ്ക്കക്ക് ശരീരത്തിലെ മധുരത്തിനെ കുറയ്ക്കാനുള്ള കഴിവുണ്ടോ? പരീക്ഷണങ്ങള്‍ കാണിക്കുന്നത് ഉണ്ട് എന്നാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 1989ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പാവയ്ക്കാനീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫൈറ്റോതെറാപിയ ജേണല്‍ (1991), പ്ലാന്റ മെഡ് ജേണല്‍ (1993), എതേ്‌നാഫാം ജേണല്‍ (1994) എന്നിവയിലും ഇതിന്റെ ഗുണത്തെ ശരിവെക്കുന്ന പഠനങ്ങള്‍ വന്നിട്ടുണ്ട്.

ഉലുവ
ഉലുവക്കഞ്ഞി കുടിക്കാത്ത പ്രമേഹരോഗികള്‍ കുറവായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമാണ് ഈ ഔഷധം. ഭാവപ്രകാശ നിഘണ്ടുവില്‍ പ്രമേഹ(മധുമേഹ)ഹരം എന്ന പരാമര്‍ശം ഉലുവയ്ക്ക് നല്‍കിയിട്ടുണ്ട്. എലികളില്‍ നടത്തിയ വിവിധ പരീക്ഷണങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് ഉലുവക്ക് കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ദിവസവും 25100 ഗ്രാം ഉലുവ ഉപയോഗിക്കുന്നത് പ്രമേഹത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ബയോമെഡിസിന്‍ (1990), ഓറിയന്റല്‍ (1990), ഫൈറ്റോതര്‍ (1994), പ്ലാന്റ മെഡ് (1995) എന്നീ ജേണലുകളില്‍ ഉലുവയുടെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്. പൊടിച്ച് പൊടിയായി ഉപയോഗിക്കുകയോ കഞ്ഞിവച്ച് കുടിക്കുകയോ ചെയ്യുന്നതാണ് അത്യുത്തമം.
നാട്ടുചികില്‍ത്സ ഫലപ്രദം

എലികളില്‍ നടത്തിയ പരീക്ഷണങ്ങളും ഈ പഠനത്തിനു പിന്‍ബലമായിട്ടുണ്ട്. എങ്കിലും ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്ന ഒരഭിപ്രായവും വിദഗ്ധര്‍ക്കിടയിലുണ്ട്. കൂടുതല്‍ പഠനങ്ങള്‍ ഈ സസ്യത്തില്‍ നടന്നുവരുന്നു.

കൊത്തമല്ലി
അരക്കപ്പ് കൊത്തമല്ലിയുടെ ഇലകളുപയോഗിച്ചുണ്ടാക്കിയ ജ്യോൂസ് എന്നും രാവിലെ കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2030 ദിവസത്തിനുള്ളില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കറിവേപ്പില
കറിവേപ്പില യുടെ ഇലകള്‍ വെറുതെ ചവയ്ക്കുന്നതോ ഇല പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നതോ പ്രമേഹത്തിന് ഉത്തമമാണെന്ന പാരമ്പര്യ അറിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോകെമിസ്ട്രിയില്‍ 1995ല്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എലികളില്‍ നടത്തിയ പഠനം കറിവേപ്പിലക്ക് പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍
അഷ്ടാംഗഹൃദയം, മദനപാല നിഘണ്ടു, രാജനിഘണ്ടു, ഭാവപ്രകാശം തുടങ്ങിയ ആയുര്‍വേദ ഗ്രന്ഥങ്ങളിലെല്ലാം പ്രമേഹത്തിന് മഞ്ഞള്‍ ഔഷധിയാണെന്ന് പറയുന്നുണ്ട്. ഇന്ത്യന്‍ ഡ്രഗ്‌സില്‍ (1990) വന്ന പഠനം സൂചിപ്പിക്കുന്നത് മഞ്ഞളിന് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ്. പൊടിച്ച മഞ്ഞളിനോടൊപ്പം അല്‍പം ഉപ്പുചേര്‍ത്ത് സേവിക്കുവാനാണ് നാട്ടുവൈദ്യം പറയുന്നത്.

കൂവള ഇല
മുമ്പ് തൊടികളില്‍ ധാരാളമായി ഉണ്ടായിരുന്ന കൂവളത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീര് പ്രമേഹശമനത്തിന് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നു. ഇതിന് ഇന്‍സുലിന് തുല്യമായ കഴിവുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ്എക്‌സപരിമെന്റല്‍ ബയോളജി (1993), ആംല ബുള്ളറ്റിന്‍ (1993) എന്നിവയിലെല്ലാം ഈ സസ്യത്തിന്റെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്.

ഞാവല്‍
ഞാവല്‍ വ്യാപകമായി പ്രമേഹത്തിന് ഉപയോഗിച്ചിരുന്നു. കായയും വിത്തുമാണ് രോഗശമനത്തിനു സ്വീകരിച്ചിരുന്നത്. വിത്ത് ഉണക്കിപ്പൊടിച്ചത് രണ്ടോ മൂന്നോ ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസം മൂന്നോ നാലോ പ്രാവശ്യം ഉപയോഗിക്കുന്നത് പ്രമേഹത്തിന് ഗുണം ചെയ്യുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൂടാതെ ഇതിന്റെ പഴത്തിനും പ്രമേഹനാശനത്തിന് സാധിക്കുമെന്ന് കരുതിപ്പോരുന്നു. ഇതിന്റെ വിത്ത് പൊടിച്ചതിനും ഇലകള്‍ക്കും പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്.

മാന്തളിര്‍
മാവിന്റെ തളിരിലകള്‍ പ്രമേഹത്തെ ചെറുക്കുന്നതിന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന്റെ നിത്യോപയോഗം തടി കുറയ്ക്കുന്നതിനാല്‍ നല്ല ആരോഗ്യമുള്ളവര്‍ക്കു മാത്രമേ ഇത് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദേശിക്കാറുള്ളൂ.

നെല്ലിക്ക
'മേഹേഷു ധാത്രീ നിശാ...' നെല്ലിക്കയെപ്പറ്റി അഷ്ടാംഗഹൃദയത്തില്‍ അഗ്രൗഷധങ്ങളുടെ ഗണത്തില്‍ പറയുന്നു. കൂടാതെ രാജനിഘണ്ടു, ചരകം, നിഘണ്ടു രത്‌നാകരം, ചികിത്സാമഞ്ജരി മുതലായ ഗ്രന്ഥങ്ങളിലും നെല്ലിക്ക പ്രമേഹത്തിന് ഉത്തമമാണെന്ന് പറയുന്നുണ്ട്. ഒരു ടേബിള്‍ സ്​പൂണ്‍ നെല്ലിക്കജ്യോൂസ് ദിവസവും രണ്ടുനേരം പതിവായി കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് അനുഭവങ്ങളില്‍ നിന്ന് ആചാര്യന്മാര്‍ പറയുന്നു. നെല്ലിക്ക ഉപയോഗിച്ചുള്ള ഔഷധങ്ങള്‍, ലേഹ്യങ്ങള്‍, ചമ്മന്തി തുടങ്ങിയവയും ഉത്തമം തന്നെ. പച്ചയ്ക്കു തിന്നുന്നതും വളരെ നന്ന്.

വെള്ളുള്ളി
വെള്ളുള്ളി പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയ്ക്ക് പരിധി ഉള്ളതിനാലും സൂചനകള്‍ കുറവായതിനാലും ഇത് ഒരു ചികിത്സാമാര്‍ഗമായി സ്വീകരിക്കുന്നത് ആശാവഹമായിരിക്കുകയില്ല.

കോവയ്ക്ക
കോവയ്ക്ക പതിവായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും. എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവയ്ക്ക പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. നാട്ടില്‍ സുലഭമായി ലഭിക്കുന്ന കോവയ്ക്ക കറികളുടെ ഭാഗമായും തോരന്‍ വെച്ചും കഴിക്കാം. കോവയ്ക്ക പച്ചയ്ക്കു തിന്നുന്നത് വിറ്റാമിന്‍ സി. പോലുള്ള പല ജീവകങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

കീഴാര്‍നെല്ലി
കീഴാര്‍നെല്ലി യുടെ ഇലകള്‍ക്ക് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഗ്രാം വീതം ദിവസത്തില്‍ മൂന്നുപ്രാവശ്യം മൂന്നുമാസം വരെ പ്രമേഹരോഗികള്‍ക്ക് നല്‍കിയതില്‍ നിന്നും ആശാവഹമായ ഫലമാണ് ലഭിച്ചതെന്ന് 1995ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ആയുര്‍വേദ സിദ്ധ സെമിനാറില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും നാട്ടുവൈദ്യം ഈ സസ്യത്തെ പ്രമേഹത്തിനെതിരായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.

തുളസി
തുളസി നീര് രക്തത്തിലെ അധികമുള്ള പഞ്ചസാരയെ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന തുളസിനീര് പ്രമേഹത്തിനുള്ള പ്രതിവിധിയായി മാത്രം ഉപയോഗിക്കുന്നത് പൂര്‍ണമായ ആശ്വാസത്തിന് ഉപയോഗപ്പെടണമെന്നില്ല.

കടലകളും ഉള്ളിവര്‍ഗങ്ങളും
മുകളില്‍ വിശദമായി വിവരിച്ച സസ്യങ്ങള്‍ക്കു പുറമെ താമര , കറുപ്പ് , മാതളം , ചായ , കണിക്കൊന്നവേര് , കിരിയാത്ത് , കറ്റാര്‍വാഴ , കരുവേലന്‍ , അനാട്ടോ , ആര്യവേപ്പ് , ബോഗന്‍വില്ലയുടെ ഇലകള്‍ , മുള്ള്‌വേങ്ങ , ജമന്തി , കറുവപ്പട്ട , ജീരകം , പ്ലാശ് , കടല , നിലക്കടല , സോയാബീന്‍ , ഉഴുന്ന് ,ഉള്ളിവര്‍ഗങ്ങള്‍ , കൊത്തവര തുടങ്ങിയവക്കെല്ലാം പ്രമേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ലഘുവിദ്യകള്‍ സ്വീകരിച്ച് അതുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിക്കാനാവും എന്നു കരുതുന്നതും ശരിയല്ല. ചികിത്സകളുടെയും ജീവിതരീതിയുടെയും ഭാഗമായി ഇവയെ ഉള്‍പ്പെടുത്തുന്നത് രോഗനിയന്ത്രണത്തില്‍ ഏറെ ഗുണകരമാവുമെന്നേയുള്ളൂ.

പ്രമേഹം


പ്രമേഹം : ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ശരീരഭാഗമായ പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ്
ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന്റെ കാരണം
എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ ബീറ്റാകോശങ്ങള്‍
നശിക്കുന്നത് എന്നതിന് തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

ശരീരത്തിന്റെ
പ്രതിരോധവ്യവസ്ഥ 'അബദ്ധ'ത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചു കളയുന്ന
പ്രത്യേക രോഗാവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ആണിതെന്ന് കരുതുന്നു. ചില
അജ്ഞാത വൈറസുകളുടെ ആക്രമണമാണ് ടൈപ്പ് 1 പ്രമേഹത്തിനു കാരണം എന്നു
കരുതുന്നവരുമുണ്ട്. ഏതവസ്ഥയിലും ഇതിനുള്ള ചികിത്സ ഇന്‍സുലിന്‍ കുത്തിവെപ്പു
തന്നെയാണ്.

ടൈപ്പ് 2 പ്രമേഹം

സാധാരണ
നാം കാണുന്ന പ്രമേഹരോഗികളില്‍ 90-95 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.
ടൈപ്പ് 2 ഇനത്തില്‍പ്പെട്ട പ്രമേഹമാണ് ജീവിതശൈലിരോഗം. പാരമ്പര്യമായി
പകര്‍ന്നു കിട്ടുന്നതും ഈ രോഗാവസ്ഥതന്നെ. ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി
തുടങ്ങിയ കാര്യങ്ങളൊന്നും ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍
പ്രധാനമല്ല. ടൈപ്പ് 2ന്റെ കാര്യത്തില്‍ ഇവ സര്‍വപ്രധാനമാണ്.

പൊതുവെ
25-30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. മുമ്പ്
35 വയസ്സിനു മുകളില്‍ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍, 18-20
വയസ്സില്‍തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത്
അസാധാരണമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. പാരമ്പര്യം, ജീവിതശൈലിയിലും
ഭക്ഷണശൈലിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി
തുടങ്ങിയവയൊക്കെയാണ് വളരെ നേരത്തെ തന്നെ പ്രമേഹം ബാധിക്കാനുള്ള
മുഖ്യകാരണങ്ങള്‍.

ശരീരപ്രവര്‍ത്തനത്തിന്
ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍
നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍
കലരുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ
പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്കെത്തിക്കണമെങ്കില്‍
ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം കൂടിയേ തീരൂ. ഇന്‍സുലിന്‍ ഹോര്‍മോണ്‍
അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം
കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും.
രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ്
കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

പ്രമേഹം എത്രതരം

ജീവിതശൈലിയിലെ
പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മഹാരോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്ത് ഇന്ന്
ഏറ്റവുമധികം പരീക്ഷണനിരീക്ഷണങ്ങള്‍ നടക്കുന്ന ചികിത്സാമേഖലകളിലൊന്ന്
പ്രമേഹത്തിന്‍േറതാണെന്നു പറയാം. അനുദിനമെന്നോണം പുതിയ മരുന്നുകളും
രോഗത്തെക്കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളും വന്നുകൊണ്ടിരിക്കുന്നു
ഇപ്പോള്‍.



ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം
മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി
ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം.
പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്‍ററി ഡയബറ്റിസ് എന്നും
രണ്ടുതരത്തില്‍ പറയാറുണ്ട്.

പ്രൈമറി: പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ നേരിട്ടു പ്രമേഹം വരുന്ന സ്ഥിതിയാണ് പ്രൈമറി ഡയബറ്റിസ്.

സെക്കന്‍ററി: മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ ചികിത്സാവേളയിലോ ഒക്കെയുണ്ടാകുന്ന പ്രമേഹമാണ് സെക്കന്‍ററി. ഇത് പൊതുവെ കുറവാണ്.

ഇക്കൂട്ടത്തില്‍
പൊതുവെ നാം പരിഗണിക്കുന്നതും വളരെ വ്യാപകമായി കണ്ടുവരുന്നതും പ്രൈമറി
ഡയബറ്റിസ് അഥവാ പ്രാഥമിക പ്രമേഹമാണ്. ഇതുതന്നെ രണ്ടു തരത്തിലുണ്ട്.
ചികിത്സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും
ഇന്‍സുലിന്‍ കുത്തിവെപ്പില്ലാതെ തന്നെ ചികിത്സകളിലൂടെ
നിയന്ത്രിച്ചുനിര്‍ത്താവുന്ന ടൈപ്പ് 2 പ്രമേഹവും.

ടൈപ്പ് 1 പ്രമേഹം

പൊതുവില്‍
കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. 35-40
വയസ്സിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം കാണുന്നത് അത്യപൂര്‍വമാണ്.
ആകെയുള്ള പ്രമേഹരോഗികളില്‍ നാലഞ്ചു ശതമാനം പേരാണ് ഈ വിഭാഗത്തില്‍
പെടുന്നത്. കുട്ടികളില്‍ വളരെ കൂടുതലായി കാണുന്ന രോഗമായതുകൊണ്ട് ഇതിനെ
ജുവനെയില്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.

മുമ്പ് ഇന്‍സുലിന്‍
ആശ്രിതപ്രമേഹം എന്നു വിളിച്ചിരുന്നത് ഈ രോഗത്തെയാണ്. ഇന്‍സുലിന്‍
കണ്ടുപിടിക്കുന്നതിനു മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട രോഗികളെല്ലാവരുംതന്നെ
വളരെ നേരത്തെ മരിച്ചുപോകുമായിരുന്നു. എന്നാല്‍ ഇന്ന് ഈ വിഭാഗക്കാര്‍ക്ക്
ഇന്‍സുലിന്‍ ചികിത്സയിലൂടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് സാധാരണപോലെ
ജീവിക്കാന്‍ കഴിയുന്നുണ്ട്. എങ്കിലും ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍
പ്രമേഹത്തിന്റെ സങ്കീര്‍ണതകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത
വളരെക്കൂടുതലാണ്.

പൊതുവില്‍, മെലിഞ്ഞ ശരീരവും അമിത ദാഹം, അമിതമായ
മൂത്രം തുടങ്ങിയ അസ്വസ്ഥതകളും ഇവരില്‍ കാണാറുണ്ട്. ഡയബറ്റിക് കീറ്റോ
അസിഡോസിസ് എന്ന സങ്കീര്‍ണാവസ്ഥ ഇക്കൂട്ടരില്‍ എളുപ്പം വന്നുപെടാറുണ്ട്.


 അവലംബം:
മാതൃഭൂമി ആരോഗ്യമാസിക



 

Tuesday, 27 September 2011

പ്രമേഹ രോഗികളില്‍ വൃക്കരോഗം ബാധിക്കാനുള്ള സാദ്ധ്യത


പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിക്കുകയാണ്.ഇക്കാര്യത്തില്‍ പാശ്ചാത്യ നാടുകളെക്കാള്‍ ഒരു ദശകം മുന്നിലാണ് ഇന്ത്യാക്കാര്‍!  നേരത്തെ കണ്ടുപിടിക്കാനും ശരിയായ ചികിത്സ  നല്‍കാനും കഴിഞ്ഞെങ്കില്‍ മാത്രമേ പ്രമേഹത്തിന്റെ വരവ് തടയാനും രോഗബാധിതരില്‍ അതിന്റെ കടന്നാക്രമണം നിയന്ത്രിക്കാനും കഴിയൂ.പ്രമേഹം പ്രതിരോധിക്കുന്ന ഫലപ്രദമായ ഹോമിയോ മരുന്നുകളുണ്ട്.

പ്രമേഹ രോഗികളില്‍ വൃക്കരോഗം ബാധിക്കാനുള്ള സാദ്ധ്യത 17 മടങ്ങ് കൂടുതലാണ്. പ്രമേഹത്തിന്റെ ഏറ്റവും പരിതാപകരമായ  സങ്കീര്‍ണ്ണതയാണ് ഡയബറ്റിക് നെഫ്രോപതി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തതാണ് ഈ  അവസ്ഥയ്ക്കു കാരണം.  ഉയര്‍ന്ന പഞ്ചസാരയുടെ അളവിന് ആനുപാതികമായി വൃക്കകളിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിക്കുകയും രക്തക്കുഴലുകളില്‍ മാറ്റം സംഭവിക്കുകയും ചെയ്യന്നു. ഒപ്പം വൃക്കകളിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് വണ്ണം വയ്ക്കുകയും മത്സ്യം, അന്നജക്കൊഴുപ്പ് എന്നവയുടെ പ്രചന പ്രക്രിയയില്‍ മാറ്റം വരികയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മാംസത്തിന്റെ ക്രമാതീതമായ ഉപയോഗവും പ്രോട്ടീനുകളുടെ ഉല്പാദനവും മറ്റ് ചില കാരണങ്ങളാണ്.

പ്രമേഹം വൃക്കകളെ ബാധിച്ചിരിക്കുന്നു എന്നതിനു തെളിവാണ് മൈക്രോ അല്‍ബുമിനേറിയ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് പ്രമേഹ രോഗികളെ ബാധിക്കുന്ന മറ്റൊരു പ്രശ്നം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ശരീരത്തിലെ വെളുത്ത രക്താണുക്കളെ ക്ഷയിപ്പിക്കുന്നു. അതുകൊണ്ട് ശരീരത്തിന്റെ ഏത് ഭാഗങ്ങളിലും പഴുപ്പ് ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. സ്ത്രീകളില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിക്കുന്നതായാണ് കണ്ടുവരുന്നത്.

പ്രമേഹം തലച്ചോറിലെ രക്തക്കുഴലുകള്‍ക്കും തകരാര്‍ ഉണ്ടാക്കും. രക്തത്തിലെ  പഞ്ചസാര മാംസവുമായി കൂടിച്ചേര്‍ന്ന് രക്തക്കുഴലുകളില്‍ കുമിഞ്ഞുകൂടുകയും രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കുകയും ചെയ്യുന്നു. ഇവിടെ കൊഴുപ്പും മറ്റും ശേഖരിക്കപ്പെടും. ചെറിയ രക്തക്കുഴലുകളെ പൂര്‍ണ്ണമായും തടസപ്പെടുത്തി തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്യുന്നു.

പ്രമേഹ രോഗികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത 24 ശതമാനം കൂടുതലാണ്. പ്രമേഹം കണ്ണിന്റെ റെറ്റിനയിലും തകരാറുകള്‍ ഉണ്ടാക്കും.പ്രമേഹം കരളിനേയും ബാധിക്കുന്നു. മദ്യപിക്കുന്ന പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവ് കൂടാനും കുറയാനും സാദ്ധ്യതയുണ്ട്.

പ്രമേഹ രോഗികളില്‍ ചിലരില്‍ ഈ സങ്കീര്‍ണ്ണതകള്‍ നേരത്തെതന്നെ പ്രത്യക്ഷപ്പെടുന്നു.  ചിലരില്‍ പ്രമേഹം പിടിപെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും  സങ്കീര്‍ണ്ണതകള്‍ പ്രത്യക്ഷപ്പെടുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതനുസരിച്ച് പ്രമേഹ രോഗ സങ്കീര്‍ണ്ണതകളുടെ സാദ്ധ്യത ഗണ്യമായി കുറയുന്നു. അല്പം ശ്രദ്ധിച്ചാല്‍ രോഗം പ്രതിരോധിക്കാനും തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിച്ച് ഒഴിവാക്കാനും കഴിയും.

Share

Twitter Delicious Facebook Digg Stumbleupon Favorites