എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Protest against malignant remarks of V S

On 6th March 2012, M G Universty Empoyees Union raised its firm voice against the vandalism of Left Union at Calicut University.

22nd Annual General Body inauguration

The Meeting of Mahatma Gandhi University Employees Union. The Official Web Portal of the Employees Union has been launched by Smt. Lathika Subhash, K.P.C.C Secretary.

22nd Annual General Body Meeting

The Grand procession of Mahatma Gandhi University Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 2012

UPAVASAM DEMANDING ARREARS

Employees Union has held a hunger strike and stage a dharna in front of the Administrative office of the university on March 20 demanding the arrears of pay revision

M G University Employees Union

Your Description here

Campaign for hiking retirement age

Employees Union has conducted a signature campaign in University demanding hike of the retirement age of employees and teachers in the state of kerala and also expulsion of the unification of retirement age

Showing posts with label അടുക്കള കാര്യം. Show all posts
Showing posts with label അടുക്കള കാര്യം. Show all posts

Saturday, 17 November 2012

ഷവര്‍മയും ബര്‍ഗറും വീട്ടില്‍ തയാറാക്കാം


ഷവര്‍മയും ബര്‍ഗറും ചിക്കന്‍ റോളും ചിക്കന്‍ കുല്‍ച്ചയും ഒക്കെ ടീനേജുകാരുടെ പ്രിയവിഭവങ്ങളാണ്. അവ നല്‍കുന്ന രുചിയും മണവും നിറവും ഒക്കെ ഇത്തരം ഭക്ഷണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഏതൊക്കെ സാഹചര്യത്തിലാണ് ഇവ തയാറാക്കുന്നതെന്നോ, നിറത്തിനും രുചിക്കുംവേണ്ടി എന്തെല്ലാമാണ് ഇതില്‍ ചേര്‍ക്കുന്നതെന്നോ ആരുമറിയുന്നില്ല. ഇവയെല്ലാം ആരോഗ്യപ്രദമായി വീട്ടില്‍ തയാറാക്കാന്‍ സാധിക്കുമെങ്കിലോ. ഇത്തവണത്തെ പാചകത്തില്‍ വീട്ടില്‍ തന്നെ തയാറാക്കാന്‍ സാധിക്കുന്ന 'ഫാസ്റ്ഫുഡ്' വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിക്കന്‍ കുല്‍ച്ച

ആവശ്യമുള്ള സാധനങ്ങള്‍

കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കി ഫ്രൈ ചെയ്തത്- 100 ഗ്രാം

ഗ്രേറ്റു ചെയ്ത കാരറ്റ്- 50 ഗ്രാം

മല്ലിയില അരിഞ്ഞത്- 50 ഗ്രാം

മൈദ- 250 ഗ്രാം

മുട്ട- രണ്ട്

പഞ്ചസാര- ഒരു ടീസ്പൂണ്‍

നെയ്യ്- 50 ഗ്രാം

ടൊമാറ്റോ സോസ്- 25 ഗ്രാം

ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം

കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കി എല്ലില്ലാതെ മസാല പുരട്ടി ഫ്രൈ ചെയ്യുക. മൈദ, മുട്ട, ഉപ്പ്, പഞ്ചസാര എന്നിവ ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുക്കണം. ഇത് ചപ്പാത്തിയെക്കാള്‍ കട്ടിയില്‍ പരത്തി തവയില്‍ നെയ്യ് പുരട്ടി തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. ഇതിന്റെ പുറത്ത് ടൊമാറ്റോസോസ് പുരട്ടുക. ഇതിന്റെ മുകളില്‍ ആദ്യം കുറച്ച് ഭാഗം കാരറ്റ് ഗ്രേറ്റു ചെയ്തത് വയ്ക്കുക. അതിനടുത്തായി ചിക്കനും മല്ലിയില അരിഞ്ഞതും വയ്ക്കുക. (ട്രൈ കളര്‍ മോഡല്‍). വെജിറ്റേറിയന്‍ ഭക്ഷണം ഉപയോഗിക്കുന്നവര്‍ ചിക്കന്റെ സ്ഥാനത്ത് കാബേജ് ചെറുതായി അരിഞ്ഞത് വയ്ക്കാം.

(ബ്രേക്ക്ഫാസ്റും ലഞ്ചുമെല്ലാമായി ഇത് ഉപയോഗിക്കാം)

ഫ്രഞ്ച് ടോസ്റ്

ആവശ്യമുള്ള സാധനങ്ങള്‍

ബ്രഡ്- ആറ് കഷ്ണം

മുട്ട- രണ്ട്

പാല്‍- 150 മില്ലി

നെയ്യ്- 30 ഗ്രാം

പഞ്ചസാര- ഒരു ടീസ്പൂണ്‍

ഫ്രഞ്ച് പൊട്ടറ്റോഫ്രൈ(നീളത്തില്‍ കിഴങ്ങ് വറുത്തത്)- 50 ഗ്രാം

കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍

ഉപ്പ്- അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ബ്രഡ് നീളത്തില്‍ മുറിക്കുക. സൈഡ് കളയണം. മുട്ടയും പാലും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാനില്‍ നെയ്യ് ഒഴിച്ച്, ചൂടാകുമ്പോള്‍ ബ്രഡ് മുട്ട കൂട്ടില്‍ മുക്കി പാനില്‍ ഇട്ട് പൊരിച്ചെടുക്കുക. ഇതിന്റെ മുകളില്‍ പൊട്ടറ്റോ ഫ്രൈയും ഉപ്പും കുരുമുളകുപൊടിയും വിതറി ഉപയോഗിക്കാം.

ഈസി ഫ്രൈഡ്റൈസ്

ആവശ്യമുള്ള സാധനങ്ങള്‍

ബിരിയാണി അരി- 250 ഗ്രാം

ഗരം മസാല- രണ്ട് ടീസ്പൂണ്‍

മുട്ട- ഒന്ന്

കാരറ്റ്- ഒന്ന്

കാബേജ്- 50 ഗ്രാം

മല്ലിയില- 25 ഗ്രാം

ബീന്‍സ്- നാല്

ഉപ്പ്- പാകത്തിന്

എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബിരിയാണി അരി കഴുകി വെള്ളം തോര്‍ന്നു പോകാന്‍ വയ്ക്കുക. പത്തു മിനിറ്റിനു ശേഷം അരി ഇരട്ടി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇത് ഊറ്റി വയ്ക്കുക. കാരറ്റും കാബേജും മല്ലിയിലയും ബീന്‍സും ചെറുതായി അരിയുക. ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ട ചിക്കി പൊരിക്കുക. ഇതിലേക്ക് അരിഞ്ഞ പച്ചക്കറിയും ഗരം മസാലയും ചേര്‍ത്ത് ഇളക്കി വഴറ്റുക. ഇത് വാങ്ങി വയ്ക്കുക. ഈ പാനില്‍ തന്നെ രണ്ട് ടീസ്പൂണ്‍ എണ്ണയോ നെയ്യോ ഒഴിച്ച് ചോറിട്ട് ഇളക്കി വാങ്ങുക. ഇവ രണ്ടും കൂടി(ചോറും പച്ചക്കറിയും) ഇളക്കി യോജിപ്പിക്കുക. ഇത് കുക്കറിലോ പാനിലോ വച്ച് അടച്ച് ചെറുതീയില്‍ മൂന്ന് മിനിറ്റ് ചൂടാക്കിയെടുക്കുക.

(കുറിപ്പ്- കോഴിയിറച്ചി ചെറിയ കഷ്ണങ്ങളായോ മുട്ടയും ചിക്കനുമോ പ്രോണ്‍സ് ഫ്രൈയോ ഏതു വേണമെങ്കിലും ഇതില്‍ ചേര്‍ക്കാവുന്നതാണ്.)

വെജിറ്റബിള്‍ റോള്‍

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്- രണ്ട്

കാരറ്റ്- രണ്ട്

സവാള- ഒന്ന്

ബീന്‍സ്- അഞ്ച്

മല്ലിയില- 25 ഗ്രാം

ഗരം മസാല- രണ്ട് ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

മൈദ- 50 ഗ്രാം

റൊട്ടിപ്പൊടി- 25 ഗ്രാം

ബ്രഡ്- പത്ത് കഷ്ണം

ബീറ്റ്റൂട്ട്- ഒന്ന്

എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ പുഴുങ്ങി ഉടച്ചെടുക്കുക. സവാള, ബീന്‍സ്, മല്ലിയില ഇവ ചെറുതായി അരിയുക. ബീറ്റ്റൂട്ട് തൊലി ചെത്തി അരിഞ്ഞ് മിക്സിയില്‍ അരച്ച് ചാറെടുക്കുക. ഈ ചാറിലേക്ക് സൈഡ് മുറിച്ച ബ്രഡ് കഷ്ണങ്ങള്‍ ഇടുക.

ഒരു പാനില്‍ കുറച്ച് എണ്ണയെടുത്ത് ഉടച്ച ഉരുളക്കിഴങ്ങും കാരറ്റും അരിഞ്ഞ ബീന്‍സും സവാളയും മല്ലിയിലയും ഉപ്പും ഗരംമസാലയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. മൈദാ അല്‍പം ഉപ്പു ചേര്‍ത്ത് കലക്കുക. ബീറ്റ്റൂട്ടില്‍ ഇട്ട ബ്രഡ് എടുത്ത് കയ്യില്‍ വച്ച് അമര്‍ത്തി വെള്ളം കളയുക. ഈ ബ്രഡ് കഷണത്തിന്റെ നടുക്ക് തയാറാക്കിയ വെജിറ്റബിള്‍ കൂട്ട് വച്ച് റോള്‍ ചെയ്ത് മൈദക്കൂട്ടില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.

(മൈദ കലക്കുന്നതില്‍ ബീറ്റ്റൂട്ട് ചാറു ചേര്‍ത്ത് കളര്‍ഫുള്‍ ആക്കാം).

ചിക്കന്‍ ബര്‍ഗര്‍

ആവശ്യമുള്ള സാധനങ്ങള്‍

ബര്‍ഗര്‍ ബണ്‍- നാല്

കോഴിയിറച്ചി പുഴുങ്ങി മിന്‍സ് ചെയ്തത്- 100 ഗ്രാം

മയോണീസ്- 30 ഗ്രാം

കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍

ടൊമാറ്റോ സോസ്- രണ്ട് ടേബിള്‍സ്പൂണ്‍

ചിക്കന്‍ക്യൂബ്- ഒന്ന്

മല്ലിയില അരിഞ്ഞത്- 25 ഗ്രാം

തയാറാക്കുന്ന വിധം

കോഴിയിറച്ചി മസാലയും ഉപ്പും ചേര്‍ത്ത് പുഴുഷവര്‍മ

ആവശ്യമുള്ള സാധനങ്ങള്‍

പാര്‍ട്ട്- 1

ചിക്കന്‍- 250 ഗ്രാം

ചിക്കന്‍ ക്യൂബ്- നാല്

കുരുമുളക്പ്പൊടി- ഒരു ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ- ഒന്നര ടേബിള്‍ സ്പൂണ്‍

ഉപ്പ്- പാകത്തിന്

നാരങ്ങനീര്- രണ്ട് ടീസ്പൂണ്‍

പാര്‍ട്ട്- 2

ആട്ട- 300 ഗ്രാം

മുട്ട- ഒന്ന്

ഉപ്പ്- ഒരു നുള്ള്

പാര്‍ട്ട്- 3

മയോണീസ്- 75 ഗ്രാം

കാപ്സികം- ഒന്ന് വലുത്

പൊട്ടറ്റോചിപ്സ്- 100 ഗ്രാം

കാബേജ് അരിഞ്ഞത്- 30 ഗ്രാം

തക്കാളി അരിഞ്ഞത്- 30 ഗ്രാം

തയാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കിയ ശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. അധികം വെന്തുപോകരുത്. ഇത് തണുത്ത ശേഷം എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കി ഇത് ചതച്ചെടുക്കുക. ഈ കഷ്ണങ്ങളിലേക്ക് കുരുമുളകുപൊടി, നാരങ്ങാനീര്, ആവശ്യമെങ്കില്‍ ഉപ്പ് ഇവ ചേര്‍ത്ത് പുരട്ടി മൂന്ന് മണിക്കൂര്‍ വയ്ക്കുക.

ഒരു തവ അടുപ്പില്‍ വച്ച് ചൂടായശേഷം അതില്‍ വെളിച്ചെണ്ണ പുരട്ടി ചിക്കന്‍ ഇട്ട് ചുട്ടെടുക്കുക. അരിഞ്ഞ കാപ്സിക്കവും കാബേജും തക്കാളിയും ചേര്‍ത്ത് ഇളക്കുക. മുട്ടയും ആട്ടപ്പൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ച് ചെറുനാരങ്ങാ വലിപ്പമുള്ള ഉരുളകളാക്കുക. (ചപ്പാത്തി പാകത്തില്‍ വേണം കുഴയ്ക്കാന്‍). ഇത് ചപ്പാത്തിക്കല്ലില്‍ വച്ച് പരത്തുക.

പരത്തിയ ചപ്പാത്തികള്‍ രണ്െടണ്ണം ചേര്‍ത്ത് അമര്‍ത്തുക. ഇത് തവയിലിട്ട് ചുട്ടെടുക്കുക. ഇതിന്റെ ഒരുപുറത്ത് മയോണീസ് പുരട്ടി അതിന്റെ മുകളില്‍ ചുട്ട ചിക്കന്‍ നിരത്തുക. അതിന്റെ മുകളില്‍ പച്ചക്കറിക്കൂട്ട് വയ്ക്കുക. അതിനു മുകളിലായി പൊട്ടറ്റോചിപ്സ് വച്ച് മറ്റൊരു ചപ്പാത്തിക്കൊണ്ട് മൂടണം. സോസ് പാനിലോ തവയിലോ ഓവനിലോ നെയ്യോ ബട്ടറോ വെളിച്ചെണ്ണയോ തേച്ച് ബേക്ക് ചെയ്തെടുക്കുക. മടക്കപ്പം പോലെയും ഷവര്‍മ്മ തയാറാക്കാം. അപ്പോള്‍ മുകളില്‍ ചപ്പാത്തി വയ്ക്കാതെ ആദ്യത്തേതു മടക്കി വച്ചാല്‍ മതി.

അടുക്കള നുറുങ്ങുകള്‍

* പാല്‍ തിളപ്പിക്കാനുള്ള പാത്രത്തില്‍ രണ്ടു സ്പൂണ്‍ വെള്ളമൊഴിച്ച ശേഷം പാലൊഴിച്ചു തിളപ്പിച്ചാല്‍ പാല്‍ അടിയില്‍ പിടിക്കില്ല.

* ചപ്പാത്തിക്കുള്ള മാവ് കുഴച്ചത് അധികമായാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുമ്പ് മാവില്‍ അല്‍പം എണ്ണ പുരട്ടിവച്ചാല്‍ മാവ് ഉണങ്ങിപ്പോവില്ല.

* ഈന്തപ്പഴം പ്ളാസ്റിക് കവറിലാക്കി, ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതിരിക്കും.

* ചെറുനാരങ്ങ ഉണങ്ങിപ്പോയാല്‍ പത്തു മിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടശേഷം പിഴിഞ്ഞാല്‍ മതി.

* വഴുതനങ്ങ അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ കഷ്ണങ്ങളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത എണ്ണ പുരട്ടി വച്ചാല്‍ മതി.

* പച്ചക്കായയും വഴുതനങ്ങയും അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അല്‍പം തൈര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും.

* ചിക്കന്‍ വറുക്കാനുള്ള എണ്ണയില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ എണ്ണ പൊട്ടിത്തെറിക്കില്ല.

* തൈര് ഉറക്കാതെ വന്നാല്‍ 15 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇറക്കി വച്ചാല്‍ മതി.

* തൈര് അധികം പുളിക്കാതിരിക്കാന്‍ അതില്‍ ഒരു കഷ്ണം തേങ്ങാ കഷ്ണം ഇട്ടുവയ്ക്കുക.

* നാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടുവച്ച ശേഷം മീന്‍ വറുത്താല്‍ മീന്‍ വറക്കുന്ന മണം പുറത്തു വരില്ല.

Monday, 2 July 2012

മൃദുവായ ഇഡ്ഡലിക്ക് കരിക്കിന്‍വെള്ളം

* ഇഡ്ഡലിക്കും ദോശയ്ക്കുമുള്ള മാവില്‍ അല്‍പ്പം കരിക്കിന്‍ വെള്ളം ചേര്‍ത്താല്‍ മാവ് എളുപ്പം പുളിക്കും. ഇഡ്ഡലി മൃദുവാകും.

* ദോശയ്ക്കു മാവ് കലക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ പെട്ടന്ന് പുളിക്കും.

* ഹല്‍വ, കേക്ക എന്നിവ കണ്ണാടിക്കടലാസിലോ ബട്ടര്‍ പേപ്പറിലോ പൊതിഞ്ഞു വച്ചാല്‍ ഈര്‍പ്പം നഷ്ടപ്പെടില്ല.

* വഹിക്കാവുന്നതിലധികം ഭാരം മിക്സിയിലിടരുത്.ലോഡ് കൂടിയാല്‍ ബ്ളേഡ് കേടു വരും.

* വൈദ്യുതോപകരണങ്ങള്‍ ഉപയോഗിച്ച് അടുക്കളപ്പണി ചെയ്യുമ്പോള്‍ റബര്‍ സോള്‍ ചെരുപ്പേ ധരിക്കാവൂ,ഷോക്കേല്‍ക്കില്ല.

* ബേക്ക് ചെയ്യുമ്പോള്‍ ഓവന്‍ തുറക്കരുത്. തുറന്നാല്‍ ചൂട് വായു പുറത്തേക്കും തണുത്തവായു അകത്തേക്കും കടക്കും.ഇതു പാചകസമയം കൂട്ടും.

* ഇലക്ട്രിക് സ്റൌ,ഹോട്ട് പ്ളേറ്റ് എന്നിവയില്‍ പാചകം ചെയ്യുമ്പോള്‍ മരത്തവി ഉപയോഗിച്ചാല്‍ ഷോക്കേല്‍ക്കില്ല.

* നനഞ്ഞ കൈകൊണ്ട് ഒരിക്കലും ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.

* ബീന്‍സ്,കാബേജ്,കാരറ്റ് എന്നിവ കൂടുതല്‍ നേരം വെള്ളത്തിലിട്ടു വേവിച്ചാല്‍ ഗുണം കുറയും.

* അരി ഒന്നോ രണ്േടാ പ്രാവശ്യം മാത്രം കഴുകുക.ജീവകങ്ങളും ധാതുക്കളും നഷ്ടപ്പെടില്ല.

* വെള്ളരിക്ക, കുമ്പളങ്ങ,മത്തങ്ങ എന്നിവയുടെ തൊലി കനത്തില്‍ ചെത്തിക്കളഞ്ഞാല്‍ പോഷകാംശം നഷ്ടപ്പെടും.

Saturday, 25 February 2012

സവാളയുടെ ഗുണങ്ങള്‍


അലിയം സീപ എന്ന ശാസ്‌ത്രിയ നാമത്തില്‍ അറിയപ്പെടുന്ന സവാള, ലില്ലി
കുടുംബത്തില്‍പ്പെട്ടതാണ്‌. വെള്ളുത്തുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇതേ
കുടുംബക്കാര്‍ തന്നെ. സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600
ഇനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍
ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌.


ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പ്‌


യൂറോപ്പ്‌, വടക്കേ അമേരിക്ക, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍,
ഏഷ്യ എന്നിവടങ്ങളിലാണ്‌ സവാള കൂടുതലായി വളരുന്ന പ്രദേശങ്ങള്‍. ബിസി 4000 -
ാം മാണ്ടിനു മുന്‍പുതന്നെ സവാള മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി
ചരിത്രഗവേഷകര്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ മുറിവേറ്റ
പട്ടാളക്കാരുടെ ചികിത്സയ്‌ക്ക്‌ ഉള്ളിയുടെ പേസ്‌റ്റും നീരും
ഉപയോഗിച്ചിരുന്നു. സവാളയ്‌ക്ക് ഏകദേശം നൂറില്‍പരം ഉപയോഗങ്ങള്‍ ഉള്ളതായി
കണക്കാക്കുന്നു. പച്ചയ്‌ക്കും വേവിച്ചും വറത്തും ഉണക്കിയും സാലഡ്‌
രൂപത്തിലാക്കിയും അച്ചാറിട്ടും ചമ്മന്തിയായിട്ടും ഒക്കെ ഉപയോഗിക്കാവുന്ന
ഒരു പച്ചക്കറിയാണ്‌ സവാള. നിറത്തിലുമുണ്ട്‌ ഈ വൈവിധ്യം. ചുവപ്പ്‌, വെള്ള,
മഞ്ഞ, പച്ച എന്നീ നിറങ്ങളിലൊക്കെ സവാളയുണ്ട്‌. ഇതിന്റെ തണ്ടും രുചികരമായ
ഭക്ഷ്യവസ്‌തു തന്നെ.


സവാളയുടെ കണ്ണീര്‍ രഹസ്യം


സവാളയില്‍ സള്‍ഫറിന്റെ രൂപാന്തരങ്ങളായ തയോസള്‍ഫേറ്റ്‌, സള്‍ഫൈഡ്‌,
സള്‍ഫോക്‌സൈഡ്‌ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സവാളയില്‍ അടങ്ങിയ
സിസ്‌റ്റീന്‍ സള്‍ഫോക്‌സൈഡാണ്‌ അതിന്‌ തനതായ ഗന്ധവും രുചിയും
കണ്ണുനിറക്കാനുള്ള കഴിവും നല്‍കുന്നത്‌. തയോസള്‍ഫേറ്റുകളാവട്ടെ
സാല്‍മൊണെല്ല, ഇ.കോളി എന്നിവ ഉള്‍പ്പെടെ പല രോഗാണുക്കളെയും ചെറുക്കാനുള്ള
ശേഷിയുണ്ട്‌. ഇതിനു പുറമെ സവാളയില്‍ കാല്‍സ്യം, മഗ്നീഷ്യം, സോഡിയം,
പൊട്ടാസ്യം, ഫോസ്‌ഫറസ്‌, ക്രോമിയം, ഫോളിക്ക്‌ ആസിഡ്‌, വിറ്റാമിന്‍ ബി, സി
എന്നിവയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, കാന്‍സര്‍
എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഭാക്കിഡന്റുകളും ഇതിലുണ്ട്‌.


സവാളയുടെ ഗുണങ്ങള്‍


ഫ്‌ളേവനോയിഡുകളാല്‍ സമൃദ്ധമായ സവാള ഹൃദയാരോഗ്യത്തെ
സംരക്ഷിക്കുന്നു. സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌
കുറയ്‌ക്കുകയും രക്‌താതി സമ്മര്‍ദം തടയുകയും ചെയ്യുന്നു.
രക്‌തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും
(അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ
പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള
പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌. ആന്‍ജൈന എന്ന നെഞ്ചു വേദനയ്‌ക്ക്
ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.


ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്‍ജിമൂലമുള്ള ബ്രോങ്കൈറ്റിസ്‌,
ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍
നിന്നൊക്കെ സംരക്ഷണം നല്‍കാന്‍ സവായ്‌ളക്ക്‌ കഴിയും. ഉള്ളിനീരും തേനും സമം
ചേര്‍ത്ത മിശ്രിതം ചുമയ്‌ക്കുള്ള ഔഷധമാണ്‌. ശ്വാസനാളത്തിന്റെ സങ്കോചനത്തെ
തടഞ്ഞ്‌ ആസ്‌ത്മ രോഗികള്‍ക്ക്‌ ആശ്വാസം നല്‍കാനും സവാള സഹായിക്കുന്നു.


ആമാശയത്തിലെ കാന്‍സറിനെ പ്രതിരോധിക്കുവാനുള്ള കഴിവ്‌
സവാളയ്‌ക്കുണ്ടെന്ന്‌ പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. അമേരിക്കയിലെ
ജോര്‍ജിയയില്‍ ധാരാളമായി കണ്ടുവരുന്ന വിഡാലിയ വിഭാഗത്തില്‍പ്പെട്ട സവാള
ധാരാളമായി ഭക്ഷിക്കുന്നവര്‍ക്കിടയില്‍ അമേരിക്കയുടെ മറ്റു ഭാഗങ്ങളില്‍
താമസിക്കുന്നവരെക്കാള്‍ ആമാശയ കാന്‍സര്‍ ഭീഷണി കുറവാണെന്നും
കണ്ടെത്തിയിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ സവാളയും മറ്റ്‌ ഉള്ളി
വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ചൈനാക്കാര്‍ക്കിടയില്‍ മറ്റ്‌
ഭൂവിഭാഗങ്ങളിലെ ആളുകളെക്കാള്‍ ആമാശയ കാന്‍സര്‍ നിരക്കില്‍ 40 ശതമാനം
കുറവുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഡച്ചുകാര്‍ക്കിടയിലും
ഗ്രീക്കുകാര്‍ക്കിടയിലും നടത്തിയ സമാന പഠനങ്ങളിലും സവാള പതിവായി
ഭക്ഷിക്കുന്നവരില്‍ ഭക്ഷിക്കാത്തവരേക്കാള്‍ ആമാശയ അര്‍ബുദനിരക്ക്‌
കുറവാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.


സവാള നീരും തേനും അല്ലെങ്കില്‍ സവോള നീരും ഒലിവെണ്ണയും ചേര്‍ന്ന
മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും
സഹായിക്കുന്നു.


പ്രാണിശല്യത്തില്‍ നിന്ന്‌ മുക്‌തി നേടാന്‍ സവാള ഉപകരിക്കും.
തേനീച്ചയും മറ്റു പ്രാണികളും കടിച്ചിടത്ത്‌ സവാള മുറിച്ച്‌ തേയ്‌ക്കുന്നതും
ഉള്ളിനീര്‌ പുരട്ടുന്നതും ആശ്വാസകരമാണ്‌. വയറ്റുവേദനയില്‍ നിന്ന്‌ ആശ്വാസം
നല്‍കുന്നു.


സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌
മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്‍ക്ക്‌ ആശ്വാസം നല്‍കും. ഇതിനു പുറമെ
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള സവാളയുടെ കഴിവ്‌ പ്രസിദ്ധമാണ്‌.


സവാളയും അമിതമായാല്‍ നന്നല്ല. കാരണം വയറെരിച്ചില്‍, ഒാക്കാനം
എന്നിവ ഉണ്ടാവാം. സവാള എണ്ണയില്‍ വഴറ്റിയും പൊരിച്ചതും അധികം
കഴിക്കാതിരിക്കുന്നതാണ്‌ ഹൃദയാരോഗ്യത്തിന്‌ നല്ലത്‌. ഇവിടെ വില്ലന്‍
സവാളയല്ല, എണ്ണയും കൊഴുപ്പുമാണ്‌ എന്ന കാര്യം കൂടി ഓര്‍ക്കണം. ധാരാളം
വെളിച്ചവും കാറ്റുമുള്ള സ്‌ഥലങ്ങളില്‍ വേണം സവാള സൂക്ഷിക്കാന്‍.

Monday, 23 January 2012

പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും




നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും
പാവയ്ക്ക:
പാവയ്ക്കയും
അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന
ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും
ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം
കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ
ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.

കോളിഫ്ലാവര്‍:
കോളിഫ്ലാവര്‍
കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍
വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.

കോവയ്ക്ക:
കോവയ്ക്ക
എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക്
സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി
വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.

ചീര:
ചീരയില
ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ്
ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം
മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും
ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും
ചീര സഹായിക്കും.

വെണ്ടയ്ക്ക:

മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര
ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി
വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്
ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ്
മാറിക്കിട്ടുന്നതാണ്.

പടവലങ്ങ:
പടവലങ്ങ
ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത്
താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം
വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍
ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.

കാബേജ്:
പ്രമേഹരോഗികള്‍ക്ക്
ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച്
ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ്
വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി
കണ്ടിട്ടുണ്ട്.

കുമ്പളങ്ങ:

കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും
വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം
വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.

കാരറ്റ്:
കാരറ്റ്
നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത്
കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം
ശമിക്കും.

Friday, 23 September 2011

മാലിന്യസംസ്ക്കരണം വീട്ടില്‍







നഗരത്തില്‍ താമസിക്കുന്നവരുടെ പ്രധാന തലവേദനയാണ് മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തത്. വീട്ടിനുള്ളില്‍ വെയ്ക്കാന്‍ വയ്യ. പുറത്തു വെച്ചാല്‍ മാലിന്യം ശരിയായി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള അവസരമില്ലായ്മ. ഇങ്ങനെ നിത്യശല്യമായി മാറുന്ന മാലിന്യത്തെ ഫലപ്രദമായി ഇലാതാക്കാവുന്ന മാര്‍ഗമാണ് ബയോഗ്യാസ് പ്ളാന്റുകള്‍. സ്ഥലപരിമിതിയുള്ള വീട്ടിലും ഫ്ളാറ്റുകളിലും സ്ഥാപിക്കാവുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റുകളും ഇപ്പോള്‍ ലഭ്യമാണ്.



എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ മാലിന്യം വീട്ടില്‍ തന്നെ സംസ്കരിക്കാം. ഇതിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് ബയോഗ്യാസ് പ്ളാന്റ്. അതില്‍ നിന്നു ഇന്ധനവും വളവും നിര്‍മിക്കാം. വീട്ടിലെ ഉദ്യാനത്തിനോ പച്ചക്കറി തോട്ടത്തിനോ വളം ഉപയോഗിക്കാം. മാലിന്യംപ്ളാന്റില്‍ നിന്നു ലഭിക്കുന്ന ഇന്ധനം ഒരു ചെറിയ കുടുംബത്തിന്റെ പാചകാവശ്യങ്ങള്‍ക്ക് ഉപകരിക്കുകയും ചെയ്യും.
മാലിന്യസംസ്ക്കരണം വീട്ടില്‍ ചെയ്യാം
ജൈവസ്വഭാവമുള്ള എല്ലാ മാലിന്യങ്ങളെയും പ്രയോജനപ്രദമായ രീതിയില്‍ വളമാക്കി മാറ്റാനുള്ള കഴിവ് പ്രകൃതിയ്ക്കുണ്ട്. മുന്‍പൊക്കെ വീടിന്റെ പിന്നാമ്പുറത്തെ തൊടിയില്‍ കുഴി കുത്തി മാലിന്യം നിക്ഷേപിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ന് കുടുംബങ്ങള്‍ക്ക് സ്ഥലലഭ്യത കുറവായതിനാല്‍ അത് സാധിക്കാതെ വരികയാണ്. എന്നാല്‍ പരിമിതമായ സ്ഥലത്തും ഈ പഴയ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. ബയോ-ഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുക വഴി. ജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനൊപ്പം അതില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കി പാചകത്തിനുപയോഗിക്കാനും സാധിക്കും എന്നതാണ് പ്രകൃതി പരമായ മാലിന്യ സംസ്ക്കരണ രീതിയില്‍ നിന്ന് ഇതിനുള്ള ഗുണം.

ബയോഗ്യാസ് എന്ന ഇന്ധനം

വായു സമ്പര്‍ക്കമില്ലാത്ത അവസ്ഥയില്‍ ബാക്ടീരിയയുടെ സഹായത്താല്‍ ജൈവ മാലിന്യങ്ങള്‍ അഴുകുമ്പോഴുണ്ടാകുന്നതാണ് ബയോഗ്യാസ്. ഓക്സിജന്റെ അസാന്നിധ്യത്തില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഈ വാതകത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് മീഥൈന്‍ ആണ്. ഇത് പാചകവാതകമായി ഉപയോഗിക്കാനാകും. നമുക്ക് തലവേദനയാകുന്ന മാലിന്യത്തില്‍ നിന്നും അടുക്കളയിലെ അത്യാവശ്യങ്ങളിലൊന്നായ പാചകവാതകത്തിന്റെ ഒരു പങ്ക് ഉത്പാദിപ്പിക്കാനാവുന്നു എന്നത് ചെറിയ കാര്യമല്ല. ഇതു വഴി സാമ്പത്തിക മെച്ചവും ലഭിക്കുന്നു. ഇങ്ങനെ കിട്ടുന്ന ഗ്യാസിന് സാധാരണ എല്‍ പി ജിയില്‍ കവിഞ്ഞുള്ള ദുര്‍ഗന്ധം ഇല്ല. മാത്രമല്ല പ്ളാന്റ് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ടാങ്കിന്റെ പരിസരത്തും ദുര്‍ഗന്ധം ഉണ്ടാകില്ല.

ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കുമ്പോള്‍

ഫിക്സഡ് പോര്‍ട്ടബിള്‍ എന്നിങ്ങനെ രണ്ട് വിധത്തില്‍ പ്ളാന്റുകള്‍ നിര്‍മിക്കാനാകും. പോര്‍ട്ടബിള്‍ പ്ളാന്റുകള്‍ ആവശ്യാനുസരണവും സൌകര്യം അനുസരിച്ചും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കാവുന്നതാണ്.

അധികം മാലിന്യം ഉണ്ടാകുന്ന വീടുകളിലും ഹോസ്റല്‍, കാന്റീന്‍ എന്നിവിടങ്ങളിലും അനുയോജ്യമായത് ഫിക്സഡ് ബയോഗ്യാസ് പ്ളാന്റുകളാണ്. ഭൂമിക്കടിയിലേക്ക് കുഴിയെടുത്ത് ഫിക്സു ചെയ്യുന്ന പ്ളാന്റുകളാണിവ. മാലിന്യത്തിന്റെ അളവനുസരിച്ച് ഫിക്സഡ് പ്ളാന്റുകള്‍ എത്ര വലുപ്പത്തില്‍ വേണമെങ്കിലും നിര്‍മിക്കാം. കൂടുതല്‍ മാലിന്യം സംസ്ക്കരിക്കാമെന്നതും കൂടുതല്‍ ഗ്യാസ് ലഭിക്കുമെന്നതും ഫിക്സഡ് പ്ളാന്റുകളുടെ സവിശേഷതകളാണ്. രണ്ട് മീറ്റര്‍ ക്യൂബിന് മുകളിലേക്കാണ് ഫിക്സഡ് പ്ളാന്റുകള്‍ നിര്‍മിക്കാറ്. മുപ്പത് കിലോ മാലിന്യമാണ് രണ്ട് മീറ്റര്‍ ക്യൂബ് ടാങ്കില്‍ നിക്ഷേപിക്കാവുന്നത്.

പോര്‍ട്ടബിള്‍ പ്ളാന്റുകള്‍ മൂന്ന് കിലോഗ്രാം മുതല്‍ മുകളിലേക്ക് ഒരു ദിവസം ഉണ്ടാകുന്ന അടുക്കള മാലിന്യത്തിന്റെ അളവനുസരിച്ച് എത്ര വലിയ പ്ളാന്റുകള്‍ വേണമെങ്കിലും നിര്‍മിക്കാം. മൂന്ന് കിലോ മാലിന്യത്തിന് അര മീറ്റര്‍ ക്യൂബ് അളവിലുള്ള ടാങ്കാണ് വേണ്ടത്. നാല് കിലോ മാലിന്യത്തിന് മുക്കാല്‍ മീറ്റര്‍ ക്യൂബ്, ആറ് കിലോയ്ക്ക് ഒരു മീറ്റര്‍ ക്യൂബ് എന്നിങ്ങനെ ടാങ്കിന്റെ അളവ് നിശ്ചയിക്കാം. ഇതില്‍ അര മീറ്റര്‍ ക്യൂബ് പ്ളാന്റിന് 7000, മുക്കാല്‍ മീറ്റര്‍ ക്യൂബിന് 10300, ഒരു മീറ്റര്‍ ക്യൂബ് പ്ളാന്റിന് 13500 എന്നീ നിരക്കില്‍ ചെലവ് വരും.

പ്ളാന്റിന് വേണ്ട സാമഗ്രികളുടെ വിലയാണ് ഇത്. ഇതിനോടൊപ്പം ഇന്‍സ്റലേഷന്‍ ചാര്‍ജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് തുടങ്ങിയവ കൂടി വരുമെങ്കിലും അവ മിതമായിരിക്കും. ഫൈബര്‍ ആണ് പ്ളാന്റ് നിര്‍മ്മാണത്തിന് പ്രധാനമായി ഉപയോഗിക്കുന്ന വസ്തു. എന്നാല്‍ ഫിക്സഡ് പ്ളാന്റുകളും ആറ് കിലോ മുതല്‍ മുകളിലേക്കുള്ള പോര്‍ട്ടബിള്‍ പ്ളാന്റുകളും ചിലവ് കുറഞ്ഞ രീതിയായ ഫെറോസിമന്റ് ടെക്നോളജി ഉപയോഗിച്ചും ചെയ്തെടുക്കാം.

അണുകുടുംബത്തിന് അനുയോജ്യം

ഒരു ചെറിയ കുടുംബത്തിന് ഏറ്റവും യോജിക്കുന്നത് മുക്കാല്‍ മീറ്റര്‍ ക്യൂബ്- ഒരു മീറ്റര്‍ ക്യൂബ് അളവുകളിലുള്ള ടാങ്കുകളായിരിക്കും. പ്രവര്‍ത്തനത്തില്‍ മികവ് ലഭിക്കുന്ന ഏറ്റവും ചെറിയ പ്ളാന്റ് മുക്കാല്‍ മീറ്റര്‍ ക്യൂബ് ടാങ്കിന്റേതാണ്. അര മീറ്റര്‍ ക്യൂബ് ടാങ്കില്‍ മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടക്കുമെങ്കിലും പാചകവാതകം തുടര്‍ച്ചയായി ലഭിക്കുന്നത് കുറവായിരിക്കും. ഇതില്‍ ആവശ്യത്തിന് അളവില്‍ മാലിന്യം ഇട്ട് കൊടുത്താല്‍ അര മുതല്‍ ഒരു മണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കുമെങ്കിലും ഒന്നിച്ച് ലഭിച്ചെന്ന് വരില്ല. എന്നാല്‍ മുക്കാല്‍ മീറ്റര്‍ ക്യൂബ് ടാങ്ക് ശരിയായി ഉപയോഗിച്ചാല്‍ ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ വരെയും ഒരു മീറ്റര്‍ ക്യൂബ് ടാങ്കില്‍ നിന്ന് ഒന്നര മുതല്‍ രണ്ട് മണി ക്കൂര്‍ വരെയും തുടര്‍ച്ചയായി ഗ്യാസ് ലഭിക്കും. ഇത് സ്ഥലം വളരെ കുറഞ്ഞ വീടുകളിലും ഫ്ളാറ്റുകളിലും വരെ സ്ഥാപിക്കാവുന്ന പദ്ധതിയാണ്.

പ്ളാന്റ് തയാറാക്കുന്നത് എങ്ങിനെ

ഫൈബര്‍ കൊണ്ടുണ്ടാക്കിയ ടാങ്കിനകത്ത് ചാണകലായനി ഒഴിച്ചാണ് മാലിന്യ സംസ്ക്കരണത്തിന് സജ്ജമാക്കുന്നത്. ജൈവവസ്തുക്കള്‍ അഴുകാനിടയാക്കുന്ന ബാക്ടീരിയ ചാണകത്തില്‍ അധികമുണ്ട്. പ്ളാന്റ് ചാര്‍ജ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമേ ഗ്യാസ് ലഭിക്കുകയുള്ളു. പ്ളാന്റിലുള്ള അന്തരീക്ഷവായു പൂര്‍ണ്ണമായും തുറന്ന് വിട്ടതിന് ശേഷമേ സ്റൌ കത്തുകയുള്ളു. ടാങ്കിനോട് ഘടിപ്പിച്ചിരിക്കുന്ന ചെറിയ കുഴല്‍ വഴിയാണ് മാലിന്യം നിക്ഷേപിക്കേണ്ടത്.കുഴലിലൂടെ കടക്കുന്നതോ, കടക്കാവുന്ന വിധത്തില്‍ ചെറുതായി മുറിച്ചോ വേണം മാലിന്യം നിക്ഷേപിക്കാന്‍. മാലിന്യം തുല്യ അളവില്‍ വെള്ളം കൂടി ചേര്‍ത്ത് വേണം നിക്ഷേപിക്കാന്‍. മാലിന്യങ്ങള്‍ ശേഖരിച്ചുവച്ച് ദിവസത്തില്‍ ഒരു സമയത്തു മാത്രം പ്ളാന്റില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. പ്ളാന്റ് അടുക്കളയ്ക്ക് എത്ര അടുത്തായിരിക്കുന്നുവോ അത്രയും സ്റൌവിലേക്കുള്ള ഗ്യാസ് സമ്മര്‍ദം കൂടുകയും തീ നന്നായി കത്തുകയും ചെയ്യും.

ഉപയോഗരീതിയ്ക്കനുസരിച്ച് മികവ്

ഉപയോഗരീതിയ്ക്കനുസരിച്ചായിരിക്കും ബയോഗ്യാസ് പ്ളാന്റിന്റെ പ്രവര്‍ത്തനക്ഷമതയും ആയുസ്സും. പഴങ്ങള്‍ പച്ചക്കറികള്‍ മറ്റ് അടുക്കളമാലിന്യങ്ങള്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം, ചാണകം, കഞ്ഞിവെള്ളം, മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ മുതലായവ പ്ളാന്റില്‍ ഇടാവുന്ന മാലിന്യങ്ങളാണ്. എന്നാല്‍ ലോഹങ്ങള്‍, പ്ളാസ്റിക്ക്, വാഴയില പോലുള്ള എളുപ്പം അഴുകാത്ത ഇലകള്‍, സോപ്പ്, രാസപദാര്‍ത്ഥങ്ങള്‍, മുട്ടത്തോട്, പക്ഷിത്തൂവല്‍, എല്ല് എന്നിവ ടാങ്കില്‍ നിക്ഷേപിക്കരുത്. പ്രയോഗക്ഷമതയെ പ്രതികൂലമായി ബാധിക്കാത്ത കാര്യങ്ങള്‍ ഒഴിവാക്കുകയും വേണ്ട രീതിയില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്താല്‍ മാലിന്യ നിര്‍മാര്‍ജനം എളുപ്പമാകും എന്ന് മാത്രമല്ല ഇന്ധനലാഭവും സാധ്യമാകും.

രാഖി.ജി.


കടപ്പാട് :ദീപിക( സ്ത്രീധനം വാരിക )

Share

Twitter Delicious Facebook Digg Stumbleupon Favorites