എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 14 November 2011

വിവരാവകാശ നിയമം എന്ത് ? എങ്ങനെ?





വിവരം സ്വീകരിക്കാനും ശേഖരിക്കാനുമുള്ള പൗരന്റെ അവകാശം “വിവരാവകാശനിയമം 2005
എന്ന പേരില്‍ മേയ്‌ 2005-ല്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും കൊണ്ടുവന്ന്‌
പസ്സാക്കി, ഇതാണ്‌ ഇന്നു
നിലവിലുള്ള “വിവരാവകാശ നിയമം. 2005 ഒക്ടോബര്‍ 12 ന്‌ ഈ
നിയമം പ്രബല്യത്തില്‍ വന്നു.


വിവരാവകാശനിയമം  സംസ്ഥാനങ്ങള്‍ക്കുകൂടി ബാധകമാക്കിയതോടെ കേരളത്തിലും അതു നടപ്പായി. 



 ജനാധിപത്യമൂല്യങ്ങള്‍ക്ക്‌
അനുസൂതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹനത്തില്‍ സുതാര്യത
ഉറപ്പാക്കുന്നതിനും പൊതുജനങ്ങള്‍ക്കാവശ്യമായ ഔദ്ദ്യോഗിക രേഖകളും മറ്റും
യഥാസമയം ലഭ്യമാക്കുന്നതിനുമാണ്‌ ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌
. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളുടേയും സുപ്രീംകോടതി വിധിന്യായങ്ങളുടേയും നിയമരൂപമാണ്‌ 2005 ലെ വിവരാവകാശ നിയമം.







ഈ നിയമം നടപ്പാക്കുവാനുള്ള ‘വിവരാവകാശചട്ടങ്ങള്‍, 2006′ ഗസറ്റ്‌ വിജ്ഞാപനമായി 27-06-2006 ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.







എന്താണ്‌ അറിയാനുള്ള അവകാശം:-



ഏത്‌ പൊതു അധികാരിയുടെ നിയന്ത്രണത്തിന്‍ കീഴിലോ കൈവശമോ ഉള്ള
എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന വിവരങ്ങള്‍ക്കുള്ള അവകാശമാണ്‌. ഈ അവകാശം
താഴെപ്പറയുന്നവ കൂടി ഉള്‍കൊള്ളുന്നതാണ്‌.






  • പ്രമാണങ്ങളുടേയും രേഖകളുടേയും പരിശോധനകുറിപ്പടികള്‍ എടുക്കുന്നതും

  • പ്രമാണങ്ങളുടേയും രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എടുക്കുന്നതും

  • ഭാഗങ്ങള്‍മാത്രം എടുക്കുന്നതും മറ്റുംവസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ സമ്പിളുകള്‍ എടുക്കുന്നത്‌

  • കമ്പൂട്ടറിലോ അതുപോലുള്ള മറ്റു സംവിധാനങ്ങളിലോ ശേഖരിച്ച്‌ വച്ചിട്ടുള്ള വിവരങ്ങള്‍.

  • ഡിസ്കുകള്‍,ഫ്ലോപ്പികള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക്‌ രൂപത്തിലോ,

  • പ്രിന്റൗട്ടുകള്‍ വഴിയോ ലഭ്യമാക്കുന്നതും ഉള്‍പ്പെടുന്നു.




എന്താണ്‌ വിവരം:-



നിലവില്‍ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന

രേഖകള്‍,



  • പ്രമാണങ്ങള്‍,

  • കുറിപ്പുകള്‍,

  • പേപ്പറുകള്‍,

  • ഈ-മെയിലുകള്‍,

  • അഭിപ്രയങ്ങള്‍,

  • ഉപദേശങ്ങള്‍,

  • പത്രകുറിപ്പുകള്‍,

  • സര്‍ക്കുലറുകള്‍,

  • ഉത്തരവുകള്‍,

  • ലോഗ്‌ബുക്കുകള്‍,

  • കരാറുകള്‍,

  • റിപ്പോര്‍ട്ടുകള്‍,

  • സാമ്പിളുകള്‍,

  • മാതൃകകള്‍ തുടങ്ങിയ ഏത്‌ വസ്തുക്കളും,

  • ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച്‌ ഏതെങ്കിലും എലക്ട്രോണിക്‌ രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.




ഇതിന്‌വേണ്ടി ഒരു പൗരന്‍ നല്‍കേണ്ട ഫീസ്സ്‌:-



  • അപേക്ഷാ ഫീസ്സ്‌ – 10 രൂപ കോര്‍ട്ട്‌ഫീസ്സ്‌ സ്റ്റാമ്പ്‌ അപേക്ഷയില്‍ പതിച്ചാല്‍ മതി.

  • എ-4 വലിപ്പത്തിലുള്ള ഒരു പേജിന്‌ 2 രൂപ.

  • ആദ്ദ്യത്ത ഒരു മണിക്കൂറിന്‌ ഫീസില്ല. പിന്നീടുള്ള ഓരോ 30 മിനിട്ടിനും അതിന്റെ അംശത്തിനും 10 രുപ വീതം.

  • സി.ഡി, ഫ്ലോപ്പി എന്നിവക്ക്‌ 50 രുപ.

  • പ്രിന്റ്‌ചെയ്ത ഓരോ പേജിനും 2 രൂപ.

  • സാമ്പിള്‍ മോഡല്‍ എന്നിവക്ക്‌ അതിന്റെ യഥാര്‍ത്ഥ വില/ചിലവ്‌.




കേന്ദ്രസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ നിന്നാണ് വിവരം ലഭിക്കേണ്ടതെങ്കില്‍ അപേക്ഷാ ഫീസ്സും മറ്റും
നേരിട്ട്‌ കൊടുത്ത്‌ രശീത്‌ വാങ്ങുകയോ അല്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ
അക്കൌണ്ട്സ്‌ ഓഫീസരുടെ പേരില്‍ വാങ്ങിയ ബാങ്ക്‌ ഡ്രാഫ്റ്റോ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.



അപേക്ഷകണ്‍ ദാരിദ്ര്യരേഖക്ക്‌ താഴെയാണന്നതി തെളിവ്‌ നല്‍കിയാല്‍ – ഫീ നല്‍കേണ്ടതില്ല.



ഫീസ്സ്‌ വാങ്ങിയാല്‍ ടി.ആര്‍-5 ല്‍ രസീത്‌ നല്‍കണം.പണം ട്രഷറിയില്‍
അടക്കേണ്ട ഹെഡ്‌: “0070 other administrative services-60 other services-
800 other receipts – 42 other items”



ഇതിന്‌വേണ്ടി ആരുടെയടുത്താണ്‌ പോകേണ്ടത്‌:എല്ലാ സര്‍ക്കാര്‍ ഓഫീസ്സുകളിലും, സ്ഥാപനങ്ങളിലും ഓരോ പ്രിന്‍സിപ്പല്‍ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ (പി.ഐ.ഒ)
വേണം എന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു. ഏതൊരു ഇന്‍ഡ്യന്‍ പൗരനും 10 രൂപ
കോര്‍ട്ട്‌ഫീ സ്റ്റാമ്പ്‌ ഒട്ടിച്ച വെള്ള പേപ്പറില്‍ ബന്ധപ്പെട്ട പി.ഐ.ഒ
മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം. 





0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites